All posts by Manila

അറിയാം, ഗ്രീൻ വാഷിംഗ്

ഒരു വ്യക്തിയെ കുറിച്ചോ ഒരു വസ്തുതയെയോ നല്ലതാണെന്നു സമർത്ഥിക്കാൻ  അതിന്റെ നല്ല വശങ്ങൾ മാത്രം ഉയർത്തിക്കാട്ടി  മറ്റുള്ളവരെ തെറ്റിധരിപ്പിക്കുന്നതിനെ  വൈറ്റ് വാഷ് ചെയ്യുക എന്ന് നമ്മൾ പറയാറുണ്ട്. തീവ്ര സ്വാധീനം  ഉപയോഗിച്ച് ഒരാളുടെ വിശ്വാസങ്ങളെയോ മനോഭാവങ്ങളെയോ മാറ്റിയെടുക്കുന്നതിനെ  നമ്മൾ ബ്രെയിൻ വാഷ് (മസ്തിഷ്ക്ക പ്രക്ഷാളനം)  ചെയ്യുക എന്ന് പറയാറുണ്ട്. എന്നാൽ ഗ്രീൻ വാഷിംഗ് എന്താണെന്നു കേട്ടിട്ടുണ്ടോ? പേര് സൂചിപ്പിക്കുന്നത് പോലെ, പരിസ്ഥിതി സൗഹാർദപരമായ അവകാശ വാദങ്ങളുമായി ബന്ധപ്പെട്ടാണ് ഗ്രീൻ വാഷിംഗ്  എന്ന പ്രയോഗം ഉണ്ടാകുന്നത്. 

എന്താണ് ഗ്രീൻ വാഷിംഗ് ?

വർദ്ധിച്ചുവരുന്ന പാരിസ്ഥിതിക പ്രശ്നങ്ങളും അതിന്റെ ഫലമായി വർദ്ധിച്ച പൊതുജന അവബോധവും കാരണം, പല വൻകിട കമ്പനികളും പരിസ്ഥിതി സൗഹൃദത്തിന് വലിയ പരിഗണനയാണ് നൽകി വരുന്നത്. കഴിഞ്ഞ ദശകത്തിൽ, നിക്ഷേപകർ, ഭരണകൂടങ്ങൾ , കോർപ്പറേറ്റ് സ്ഥാപനങ്ങൾ മുതലായവർ പാരിസ്ഥിതിക സൗഹാർദത്തിന്റെ തോതും പരിസ്ഥിതി സൗഹൃദ ഉൽപ്പന്നങ്ങളെക്കുറിച്ചുള്ള വിവരങ്ങളുമൊക്കെ വെളിപ്പെടുത്താൻ നിർബന്ധിതരാവുന്ന ഒരു സാഹചര്യം ഉടലെടുത്തിട്ടുണ്ട്. ഉപഭോക്താക്കളായ നമ്മൾ വിപണിയിൽ ഇന്ന് ലഭ്യമായ പല ഉത്പന്നങ്ങളുടെയും പരസ്യങ്ങളിൽ അതാത് കമ്പനികൾ പൂർണമായും പരിസ്ഥിതി സൗഹൃദമാണെന്നൊക്കെ അവകാശപ്പെടുന്നത് ഇതിന്റെ പ്രതിഫലനമെന്നോണം കാണാറുണ്ട്. പരിസ്ഥിതി അവബോധം സമൂഹത്തിൽ വളർന്നതിനാൽ തന്നെ ഉപഭോക്താക്കൾ പരിസ്ഥിതി സൗഹൃദ ഉൽപ്പന്നങ്ങളിൽ തല്പര കക്ഷികളുമാണ്. ഇതിനോടനുബന്ധിച്ച് നീൽസൺ മീഡിയ റിസർച്ച് നടത്തിയ പഠനത്തിൽ പറയുന്നത് ആഗോള ഉപഭോക്താക്കളിൽ 66% പരിസ്ഥിതി സൗഹൃദ ഉൽപ്പന്നങ്ങൾക്ക് കൂടുതൽ പണം നൽകാൻ തയ്യാറായിട്ടുണ്ടെന്നാണ്. ഈ ഉപഭോക്താക്കൾ സ്ഥാപനങ്ങളെ സാമൂഹിക പ്രതിബദ്ധതയുള്ളവരായി കാണുമ്പോൾ, അവരുടെ അവകാശവാദങ്ങളെ വിശ്വാസത്തിലെടുക്കുന്നതുകൊണ്ട് ഈ സ്ഥാപനങ്ങളിൽ നിന്ന് ഉയർന്ന വിലയ്ക്ക് ഉൽപ്പന്നങ്ങൾ വാങ്ങാൻ തയ്യാറാവുകയും ചെയ്യും. യഥാർത്ഥത്തിൽ ഇവയൊക്കെ സുതാര്യമായ അവകാശവാദങ്ങളാണോ , ആണെങ്കിൽ പരിസ്ഥിതി സംരക്ഷിക്കാൻ കമ്പനികൾക്കൊക്കെ അത്രയധികം ആത്മാര്ഥതയോ? കോർപ്പറേറ്റ് പരിസ്ഥിതിവാദം യാഥാർത്ഥ്യമാണോ എന്നൊക്കെ നമ്മൾ ചിലപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടാകും. എന്നാൽ ഇത്തരം അവകാശവാദങ്ങൾ അത്ര സുതാര്യമല്ലെന്ന് വരുമ്പോഴോ ? അവിടെയാണ് ഗ്രീൻ വാഷിംഗ് എന്ന പ്രയോഗത്തിന്റെ പ്രസക്തി. Merriam Webster നിഘണ്ടുവിലെ നിർവചനപ്രകാരം ഗ്രീൻ വാഷിംഗ് എന്നാൽ “ഒരു ഉൽപ്പന്നം, നയം, പ്രവർത്തനം മുതലായവ യഥാർത്ഥത്തിൽ ഉള്ളതിനേക്കാൾ കൂടുതൽ പരിസ്ഥിതി സൗഹൃദമോ അല്ലെങ്കിൽ കുറഞ്ഞ പാരിസ്ഥിതിക ആഘാതം ഉണ്ടാക്കുന്നതോ ആണെന്ന പ്രതീതിയുളവാക്കുന്നത് ” എന്നാണ്. കേംബ്രിഡ്ജ് നിഘണ്ടു പ്രകാരം ഗ്രീൻ വാഷിംഗ് രൂപ കല്പന ചെയ്തിരിക്കുന്നത് ” നിങ്ങളുടെ കമ്പനി പരിസ്ഥിതി സംരക്ഷിക്കാൻ യഥാർത്ഥത്തിൽ ഉള്ളതിനേക്കാൾ കൂടുതൽ കാര്യങ്ങൾ ചെയ്യുന്നുണ്ടെന്ന് ആളുകളെ വിശ്വസിപ്പിക്കുന്നതിന് ” എന്നാണ്. യഥാർത്ഥ സുസ്ഥിരത എന്താണെന്നതിനെക്കുറിച്ചുള്ള അറിവില്ലായ്മയുടെ ഫലമായി മനഃപൂർവമല്ലാത്ത ഗ്രീൻവാഷിംഗ് നടക്കാറുണ്ടെങ്കിലും, പലപ്പോഴും ഇത് മനഃപൂർവ്വമുള്ള വിപുലമായ മാർക്കറ്റിംഗ്, പി ആർ ശ്രമങ്ങളിലൂടെ വിപണി പിടിച്ചെടുക്കാറുണ്ട്. മറ്റ് “വാഷി’ങ്ങുകളെ പോലെ തന്നെ, ഇവിടെയും പൊതുവായ സവിശേഷത തെറ്റിദ്ധാരണ ജനിപ്പിക്കുക എന്നതാണ്. ഇതിന്റെ ഫലമായി ഒരു ഉൽപ്പന്നം/പ്രവർത്തനം/നയത്തിന്റെ പാരിസ്ഥിതിക പ്രകടനത്തെ സംബന്ധിച്ച ന്യൂനതകൾ മറച്ചുവെക്കുകയും, പാരിസ്ഥിതിക നേട്ടങ്ങൾ മാത്രം ഉയർത്തിക്കാട്ടുകയും ചെയ്യുന്നു . രസകരമായ മറ്റൊരു വസ്തുത ചില പരിസ്ഥിതി പ്രവർത്തകരും വിമർശകരും 2021 ലെ ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വ്യതിയാന സമ്മേളനം (COP26) ആകെ തന്നെ ഒരു ഗ്രീൻ വാഷിംഗ് ശ്രമമായി അപലപിച്ചു എന്നുള്ളതാണ്.കാരണം കാലാവസ്ഥാ പ്രവർത്തകർ നിലവിലെ കാർബൺ നിയന്ത്രണ സംവിധാനങ്ങൾ യഥാർത്ഥ മലിനീകരണം കുറയ്ക്കുന്നത് ഒഴിവാക്കാൻ കേവലം മലിനീകരണക്കാർ പയറ്റുന്ന തന്ത്രങ്ങൾ മാത്രമാണെന്ന് വാദിച്ചു.

കടപ്പാട്:@unschools

1980 കളിലാണ് ഗ്രീൻ വാഷിംഗ് എന്ന പദം ആദ്യമായി ഉപയോഗിക്കപ്പെട്ടത്. 1986-ൽ പരിസ്ഥിതി പ്രവർത്തകനായ ജെയ് വെസ്റ്റർവെൽഡ് ആണ് ഗ്രീൻവാഷിംഗ് എന്ന പദം ആദ്യമായി ഉപയോഗിച്ചത്. ഹോട്ടലുകളിലെ കിടപ്പുമുറികളിൽ ടവലുകളുടെ പുനരുപയോഗം പ്രോത്സാഹിപ്പിക്കാനായി “പരിസ്ഥിതി സംരക്ഷണത്തിന് ” എന്ന നോട്ടീസ് പതിക്കുന്ന സമ്പ്രദായത്തെക്കുറിച്ച് എഴുതിയ ഒരു ലേഖനത്തിലായിരുന്നു ഈ പരാമർശം.ടവലുകളുടെ പുനരുപയോഗം അലക്കൽ ചെലവ് ലാഭിച്ചെങ്കിലും ഊർജ നഷ്ടം കുറയ്ക്കുന്നതിന് ഈ സ്ഥാപനങ്ങൾ പലപ്പോഴും ചെറിയ ശ്രമങ്ങൾ പോലും നടത്തിയിട്ടില്ലെന്നും ‘പരിസ്ഥിതി സൗഹൃദം’ എന്ന് സ്വയം ലേബൽ ചെയ്യുകയും ചെയ്തുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പിന്നീട് 1990-കളുടെ തുടക്കത്തിൽ, സുസ്ഥിരതയെ കുറിച്ച് കൂടുതൽ ബോധവാന്മാരാകാൻ ഉപഭോക്താക്കൾ തുടങ്ങിയതോടെ, ഗ്രീൻ വാഷിംഗ് എന്ന പ്രയോഗം ജനകീയമായി. വ്യാജ കോർപറേറ്റ് പരിസ്ഥിതിവാദത്തെ പ്രതിപാദിക്കാൻ ‘ഗ്രീൻവാഷിംഗ്’ എന്ന പ്രയോഗം വ്യാപകമായി. ഇതിന്റെ പരിണതഫലമായി 1999-ൽ, ‘ഗ്രീൻവാഷിംഗ്’ ഓക്സ്ഫോർഡ് ഇംഗ്ലീഷ് നിഘണ്ടുവിൽ ഔദ്യോഗികമായി കൂട്ടിച്ചേർക്കപ്പെട്ടു.

“ഏഴ് ഗ്രീൻ വാഷിംഗ് പാപങ്ങൾ “

​ബൈബിളിലെ പത്ത് കല്പനകളുടെ മോഡലിൽ ഗ്രീൻ വാഷിങ്ങുമായി ബന്ധപ്പെട്ടും ചില സവിശേഷതകൾ ഉണ്ട്. 2007ൽ ​ഗ്രീൻവാഷിംഗിന്റെ വളർച്ച വിവരിക്കാനും മനസ്സിലാക്കാനും അതിന്റെ സ്വാധീനം അളക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായി , അണ്ടർ റൈറ്റേഴ്‌സ്ന് ലബോറട്ടറിയുടെ (UL) പരിസ്ഥിതി കൺസൾട്ടിംഗ് വിഭാഗമായ ടെറാ ചോയ്സ് , ഭീമൻ കമ്പനികളുടെ സ്റ്റോർ ഷെൽഫുകളിൽ വെച്ചിരിക്കുന്ന ഉൽപ്പന്നങ്ങളെക്കുറിച്ചുള്ളപാരിസ്ഥിതിക അവകാശവാദങ്ങളെ കുറിച്ച് ഒരു പഠനം നടത്തി. തുടർന്ന് ഈ പഠന ഫലങ്ങളെ അടിസ്ഥാനമാക്കി, തെറ്റിദ്ധരിപ്പിക്കുന്ന പാരിസ്ഥിതിക അവകാശവാദങ്ങൾ ഉന്നയിക്കുന്ന ഉൽപ്പന്നങ്ങളെ തിരിച്ചറിയാൻ ഉപഭോക്താക്കളെ സഹായിക്കുന്നതിന് “ഏഴ് ഗ്രീൻ വാഷിംഗ് പാപങ്ങൾ ” എന്ന പേരിൽ ഒരു ലഘു വിവരണം തയ്യാറാക്കി. എന്തൊക്കെയാണ് ആ “ഏഴ് പാപങ്ങൾ” ?

1 .Sin of the hidden trade-off
മറ്റ് പ്രധാനപ്പെട്ട പാരിസ്ഥിതിക പ്രശ്‌നങ്ങളിൽ ശ്രദ്ധ ചെലുത്താതെ യുക്തിരഹിതമാ​യോ അവബോധമില്ലാത്തതുകൊണ്ടോ വളരെ ഇടുങ്ങിയ പ്രശ്നങ്ങളെ മാത്രം അടിസ്ഥാനമാക്കി ഒരു ഉൽപ്പന്നം ​പരിസ്ഥിതി സൗഹൃദമാണെന്ന അവകാശവാദം. ഉദാഹരണത്തിന്, ​നമ്മൾ വളരെയധികം പ്രോത്സാഹിപ്പിക്കുന്ന ഒരു കാര്യമാണ് പ്ലാസ്റ്റിക്കിന് ബദലായി ​കടലാസ് ​ഉപയോഗിച്ചുണ്ടാക്കുന്ന ഉത്പന്നങ്ങൾ. എന്നാൽ എവിടെ നിന്നാണ് കടലാസ് വരുന്നത് ?​​ ​ആഴത്തിൽ ഒന്ന് പരിശോധിക്കുകയാണെങ്കിൽ കടലാസിന്റെ ഉപയോഗവും പരിസ്ഥിതിക്ക് അഭികാമ്യമല്ല, കാരണം അത് ​വരുന്നത് ​ ​വനനശീകരണത്തിൽ അല്ലെങ്കിൽ മരം വെട്ടുന്നതിലൂടെയാണ്. ​കൂടാതെ കടലാസ് നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിൽ ഹരിതഗൃഹ വാതക​ങ്ങളുടെ ഉത്സർജനവും ​ അല്ലെങ്കിൽ ബ്ലീച്ചിംഗിലെ ക്ലോറിൻ ഉപയോഗം പോലുള്ള മറ്റ് പ്രധാന പാരിസ്ഥിതിക പ്രശ്‌നങ്ങളും ഒരുപോലെ പ്രധാനപ്പെട്ടതായിരിക്കാം.

​​2. Sin of no proof
​ലഭ്യമായ വിവരങ്ങൾ വെച്ച് ​എളുപ്പത്തിൽ ​പരിശോധിക്കാനോ വിശ്വസനീയമായ ​തേഡ് പാർട്ടി സർട്ടിഫിക്കേഷ​ൻ മുഖേനയോ ​സ്ഥിരീകരിക്കാൻ കഴിയാത്ത ഒരു പരിസ്ഥിതി ​വാദം. റീസൈക്കിൾ ​ചെയ്ത ചേരുവകളാണ് നിർമാണത്തിനായി ഉപയോഗിച്ചിട്ടുള്ളത് എന്നും ​പരിസ്ഥിതി സൗഹൃദമാണെന്നും അവകാശപ്പെ​ട്ട് വിപണിയിൽ ലഭ്യമായിട്ടുള്ള ഫേഷ്യൽ ടിഷ്യൂകൾ അല്ലെങ്കിൽ ടോയ്‌ലറ്റ് ടിഷ്യു​ മുതലായ ​ ഉൽപ്പന്നങ്ങളാണ് ​ ഇതിനുള്ള ​സർവ സാധാരണ ഉദാഹരണങ്ങൾ.​ എത്ര ശതമാനം റീസൈക്കിൾ ചെയ്ത ചേരുവകളാണ് ​ ഉത്പന്നത്തിൽ അടങ്ങിയിട്ടുള്ളത് എന്നതിന് ​പലപ്പോഴും കമ്പനികൾ ​യാതൊരു ​തെളിവുകളും ​നൽകാറില്ല.ഇത്തരം പരിസ്ഥിതിവാദങ്ങൾ ഉയർത്തുമ്പോൾ ഒരു സർട്ടിഫൈയിംഗ് അതോറിറ്റി വിലയിരുത്തിയ ഒരു എതിരാളിയുമായി താരതമ്യപ്പെടുത്തുമ്പോൾ ’75 ശതമാനം റീസൈക്കിൾ ചെയ്‌ത ചേരുവകൾ അടങ്ങിയിരിക്കുന്നു’ പോലുള്ള വ്യക്തമായ ഭാഷ ഉപയോഗിച്ച് അത് സാധൂകരിക്കേണ്ടതുണ്ട്.

3. ​Sin of vagueness
​വിശാലമായ ​​നിർവചനങ്ങ​ളോ പദപ്രയോഗങ്ങളോ ഉപയോഗിച്ച് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാൻ നടത്തുന്ന മറ്റൊരു തരത്തിലുള്ള ​പരിസ്ഥിതി സൗഹൃദ വാദമാണ് അവ്യക്തത​ സൃഷ്ടിക്കുക എന്നത് . “നാച്ചുറൽ (natural), ഗ്രീൻ (green) എന്നീ വാക്കുകളാണ് ഇതിനുള്ള മികച്ച ഉദാഹരണങ്ങൾ. നമ്മുടെ വിപണികളിൽ യഥേഷ്ടം ലഭിക്കുന്ന 7 up പോലുള്ള ശീതള പാനീയങ്ങളുടെ പരസ്യം പരിശോധിച്ചാൽ ആ കമ്പനി തങ്ങളുടെ ഉത്പന്നം natural ആണെന്ന പ്രതീതി സൃഷ്ടിക്കാൻ നടത്തുന്ന ശ്രമങ്ങൾ മനസ്സിലാവും. നുരയും പതയും ഒക്കെ ഉള്ള പരസ്യം കാണുമ്പോൾ ഒരു ‘ഉണർവ്’ ഉപഭോക്താവിലും അനുഭവപ്പെട്ടേക്കാം. എന്നാൽ എന്താണീ നാച്ചുറലിന്റെ നിർവചനം ? പല നിർമാണ ഘട്ടങ്ങളിലൂടെ കടന്നു പോയി കൂടിയ അളവിൽ ഫ്രക്ടോസ് (പഞ്ചസാര) കലർന്ന് നമുക്ക് മുന്നിൽ എത്തുന്ന ഉത്പന്നം നാച്ചുറൽ ആണോ ? അതോ ഇത്തരം പ്രക്രിയകൾക്കൊക്കെ മുമ്പ് പ്രകൃതി ദത്തമായ ഏതെങ്കിലും ഉൽപന്നങ്ങളിൽ നിന്നും ഇവക്ക് വേണ്ടി സത്ത് വേർതിരിച്ചെടുത്തു എന്നുള്ളത് കൊണ്ടാണോ ? ഇതാണ് അവ്യക്തത. ഇതിനോട് കൂട്ടിവായിക്കേണ്ടതാണ് പ്രകൃതിയിലുള്ളതെല്ലാം പരിസ്ഥിസൗഹൃദമാവണമെന്നില്ല എന്നുള്ളതും . ഉദാഹരണത്തിന്, ഫോർമാൽഡിഹൈഡ്, ആർസെനിക്, മെർക്കുറി , യുറേനിയം പോലുള്ള വിഷ മൂലകങ്ങൾ/ പദാർത്ഥങ്ങൾ എല്ലാം പരിസ്ഥിസൗഹൃദമല്ലെങ്കിലും പ്രകൃതിദത്തമാണ്. അവ്യക്തത സൃഷ്ടിക്കുന്നതിന്റെ മറ്റൊരു ഉദാഹരണമാണ് ഒരു ഉല്പന്നത്തിന്റെ പാക്കേജിങ്ങിൽ ‘റീസൈക്കിൾ ചെയ്യാവുന്നത്’ എന്ന് ലേബൽ ചെയ്യുന്നത്. പലപ്പോഴും അത് പൂർണമായി പാക്കേജിനാണോ, ഉത്പന്നത്തിനാണോ, അവ രണ്ടിനുമാണോ, പാക്കേജിന്റെയോ ഉത്പന്നത്തിന്റെയോ ഏതെങ്കിലും ഒരു പ്രത്യേക ഭാഗത്തിന് മാത്രമാണോ ബാധകം എന്ന് വ്യക്തമായി പരാമർശിക്കാറില്ല. ഇത്തരത്തിൽ ഉള്ള വസ്തുക്കൾ ഭൂരിഭാഗവും റീസൈക്കിൾ ചെയ്യാൻ കഴിയുന്നില്ലെങ്കിൽ കമ്പനികൾ ഉയർത്തുന്ന പരിസ്ഥിതി വാദങ്ങൾ വഞ്ചനാപരമാണ് എന്ന് അനുമാനിക്കാം.

4. Sin of worshipping false labels

ഏറ്റവും ലളിതമായി പറഞ്ഞാൽ വ്യാജ പരിസ്ഥിതിവാദ ലേബലുകൾ ഉപയോഗിക്കുന്നത്. ചില പ്രത്യേക വാക്കുകളിലൂടെയോ ചിത്രങ്ങളിലൂടെയോ (ഉദാഹരണത്തിന് കുടിവെള്ളത്തിന്റെ കുപ്പിയിന്മേൽ മല, അരുവി മുതലായവയുടെ ചിത്രങ്ങൾ, പാലിന്റെ പാക്കറ്റിന്മേൽ പച്ച പുൽമേടുകളിൽ മേയുന്ന പശുക്കളുടെ ചിത്രം), വ്യാജ അംഗീകാരങ്ങളുടെ മറവിൽ ആധികാരികതയുള്ള ഒരു തേഡ് പാർട്ടി അംഗീകരിച്ചുവെന്ന പ്രതീതി നൽകുന്ന ഒരു ഉല്പന്നത്തിന്റെ പരിസ്ഥിതി വാദത്തെ ഈ ഗണത്തിൽ പെടുത്താം.

​5. ​Sin of irrelevance
​നിരുപദ്രവകരമായ ഒരു “പാപം” ആണിത്. ചില പരിസ്ഥിതി അവകാശവാദങ്ങൾ സത്യമായിരിക്കുമെങ്കിലും ഉപഭോക്താക്കളെ സംബന്ധിച്ച് അപ്രസക്തമായിരിക്കും. ഇത്തരം പരിസ്ഥിതിവാദങ്ങളാണ് sin of irrelevance ന്റെ പരിധിയിൽ വരുന്നത്. ഉദാഹരണത്തിന് ഫ്രിഡ്ജ് , എ സി മുതലായവയിൽ കാണുന്ന CFC-free (CFC =ക്ലോറോ ഫ്ളൂറോ കാർബണുകൾ) എന്ന ​ലേബൽ. മോൺട്രിയൽ പ്രോട്ടോക്കോൾ പ്രകാരം CFC-കൾ നിരോധിച്ചിട്ടുണ്ടെങ്കിലും, CFC-ഫ്രീ എന്ന ലേബൽ പരിസ്ഥിതി സൗഹാർദ്ദപരമായ സമീപനമാണ് നിർമാതാക്കൾ പ്രത്യേകമായി എടുത്തിരിക്കുന്നതെന്നും ഇതിന് വേണ്ടി കമ്പനികൾ എന്തോ ചെയ്തിട്ടുണ്ടെന്നുമുള്ള തെറ്റിദ്ധാരണ ഉപഭോക്താക്കളിൽ ഉണ്ടാക്കുന്നു. മറ്റൊരുദാഹരണമാണ് ‘മുമ്പത്തേതിനേക്കാൾ 50% കൂടുതൽ റീസൈക്കിൾ ചെയ്ത ചേരുവകൾ ‘(has 50% more recycled content than before) ‘ എന്ന് ലേബൽ. പഴയ ഉത്പന്നത്തിൽ റീസൈക്കിൾ ചെയ്ത ചേരുവകൾ 2 ശതമാനമുണ്ടായിരുന്നതുമായി രതമ്യപ്പെടുത്തുമ്പോൾ, പുതിയവക്ക് 3% റീസൈക്കിൾ ചെയ്ത ചേരുവകൾ ഉണ്ടായിരിക്കാം. സാങ്കേതികമായി ശരിയാണെങ്കിലും, ഉൽപ്പന്നത്തിൽ റീസൈക്കിൾ ചെയ്ത വസ്തുക്കളുടെ ഉപയോഗം നിർമ്മാതാവ് ഗണ്യമായി വർദ്ധിപ്പിച്ചു എന്ന തെറ്റായ ധാരണയാണ് ഇത്തരം അവകാശവാദം നൽകുന്നത്.

6.Sin of lesser of two evils
​രണ്ടു തിന്മകൾ ചെയ്യുമ്പോൾ പാപം കുറഞ്ഞതും പാപം കൂടിയതും ​എന്ന് വേർതിരിക്കാറുള്ളത് പോലെ ഒരു ഉല്പന്നം ഉൾപ്പെടുന്ന വിഭാഗം മാത്രമായി പരിഗണിക്കുമ്പോൾ മറ്റ് ഉത്പന്നങ്ങളെ അപേക്ഷിച്ച് കുറഞ്ഞ പാരിസ്ഥിക പ്രശ്‍നം ഉണ്ടാക്കുന്നത് എന്ന തരത്തിലുള്ള വാദത്തെ ഈ ഗണത്തിൽ ഉൾപ്പെടുത്താം. എന്നാൽ അത് ആ വിഭാഗത്തിന്റെ മൊത്തത്തിലുള്ള വലിയ പാരിസ്ഥിതിക ആഘാതങ്ങളെക്കുറിച്ചുള്ള ഉപഭോക്താവിന്റെ ധാരണയെ വഴിതിരിച്ചുവിടുകയാണ് ചെയ്യുന്നത് .ഓർഗാനിക് സിഗരറ്റുകൾ, ഇന്ധനക്ഷമതയുള്ള സ്‌പോർട്‌സ് യൂട്ടിലിറ്റി വാഹനങ്ങളെക്കുറിച്ചുള്ള വാദങ്ങളൊക്കെ ഇതിനുദാഹരങ്ങളാണ്. വേര് തിരിച്ചെടുക്കുന്ന പ്രക്രിയകൾ പരിസ്ഥിതി സൗഹൃദമല്ലെങ്കിലും പ്രകൃതി വാതകത്തെ കൽക്കരിയെക്കാൾ ‘ശുദ്ധമായ ഇന്ധനം’ എന്ന നിലയിൽ പ്രോത്സാഹിപ്പിക്കുന്നത് മറ്റൊരു ഉദാഹരണം .

​7 . ​Sin of fibbing
​100 ശതമാനം തെറ്റായ പാരിസ്ഥിതിക അവകാശവാദങ്ങളാണിവ. വളരെ അപൂർവമായേ ഇത്തരം വാദങ്ങൾ ഉണ്ടാകാറുള്ളൂ. ഊർജ്ജ ക്ഷമത സൂചിപ്പിക്കാനായി ENERGY STAR അംഗീകൃതം അല്ലെങ്കിൽ രജിസ്റ്റർ ചെയ്തതാണെന്ന് തെറ്റായി അവകാശപ്പെടുന്ന ഉൽപ്പന്നങ്ങളാണ് ഏറ്റവും സാധാരണമായ ഉദാഹരണങ്ങൾ.എനർജി സ്റ്റാർ ഉൽപ്പന്നങ്ങളെക്കുറിച്ചുള്ള ഡാറ്റ സമർപ്പിക്കുകയും അവരുടെ പാക്കേജുകളിൽ സ്ഥാപിക്കുന്നതിന് അംഗീകാരത്തിന്റെ സ്റ്റാമ്പ് തേടുകയും ചെയ്യുന്ന കമ്പനികൾക്ക് മാത്രമാണ് ഈ ലേബലുകൾ നൽകുന്നത് . എന്നാൽ നിലവിൽ, ഭൂരിഭാഗം ഉത്പന്നങ്ങളിലും എനർജി സ്റ്റാർ നിർമ്മാതാവിന്റെ സ്വയം സർട്ടിഫിക്കേഷനാണ് എന്നാണ് The Government Accountability Office GAO-യുടെ ഡാള്ളസ് ഓഫീസിലെ അസിസ്റ്റന്റ് ഡയറക്ടർ ജോനാഥൻ മേയർ അവരുടെ അന്വേഷണത്തിൽ കണ്ടെത്തിയതായി പറയുന്നത് .

കോർപറേറ്റ് കമ്പനികളുടെ ഗ്രീൻ വാഷിംഗ് ശ്രമങ്ങൾ
ഗൂഗിൾ ക്‌ളൗഡ്‌ നടത്തിയ ഒരു സർവേ അനുസരിച്ച് യുഎസ് ആസ്ഥാനമായുള്ള കോർപറേറ്റ് കമ്പനികളിൽ നിന്നുള്ള സിഇഒമാരിൽ മൂന്നിൽ രണ്ട് പേരും അവരുടെ കമ്പനികളുടെ സുസ്ഥിര നയങ്ങളെ കുറിച്ച് പൂർണമായി ബോധവാന്മാരല്ല. സർവേയിൽ മനസ്സിലായ പ്രധാനപ്പെട്ട വസ്തുത പല കമ്പനികലും പരിസ്ഥിസൗഹൃദപരമായ സമീപനം സ്വീകരിക്കുന്നുവെന്ന് അവർ കരുതുന്നുവെന്നും അത് എത്രത്തോളം കാര്യക്ഷമമാണെന്ന് കൃത്യമായി അളക്കാൻ സംവിധാനങ്ങളൊന്നുമില്ലെന്നാണ്. പ്രതികരിച്ചവരിൽ 36% പേർ മാത്രമാണ് തങ്ങളുടെ സ്ഥാപനങ്ങൾക്ക് അവരുടെ സുസ്ഥിര പ്രയത്‌നങ്ങൾ അളക്കുന്നതിനുള്ള മെഷർമെന്റ് ടൂളുകൾ ഉണ്ടെന്നും, ഫലങ്ങളെ അടിസ്ഥാനമാക്കി ഒപ്റ്റിമൈസ് ചെയ്യാൻ 17% പേർ ആ അളവുകൾ ഉപയോഗിക്കുന്നുണ്ടെന്നും പറഞ്ഞത് .നെസ്‌ലെ, ഫോക്സ്വാഗൺ, യൂണിലിവർ, ആമസോൺ, ഐകിയ, കൊക്ക കോള തുടങ്ങിയ അന്താരാഷ്ട്ര ഭീമൻമാരുൾപ്പെടെ മിക്ക ആഗോള കമ്പനികളും ഗ്രീൻവാഷിംഗിന്റെ ആരോപണങ്ങളിൽ പെട്ടു. എങ്കിലും നെസ്‌ലെയുടെയും യൂണിലിവറിന്റെയും ഗ്രീൻവാഷിംഗിലേക്കുള്ള ഏറ്റവും പുതിയ മുന്നേറ്റങ്ങളിൽ പാക്കേജിംഗിൽ റീസൈക്കിൾ ചെയ്‌ത വസ്തുക്കളുടെ വർദ്ധിച്ചുവരുന്ന ഉപയോഗത്തെയും ‘പ്ലാസ്റ്റിക് ന്യൂട്രാലിറ്റി’ നേടുന്നതിനെയും കുറിച്ചുള്ള അവകാശവാദങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നുള്ളത് ശ്ലാഘനീയമാണ് ഈ രണ്ട് കമ്പനികളും സിമന്റ് വ്യവസായവുമായി കൈകോർക്കുകയും ‘പ്ലാസ്റ്റിക് ന്യൂട്രൽ’ ആണെന്ന് അവകാശപ്പെടാൻ പ്ലാസ്റ്റിക്കുകൾ ഇന്ധനമായി ഉപയോഗിക്കുന്നതിന് തെക്കുകിഴക്കൻ ഏഷ്യയിലെ മാലിന്യങ്ങൾ ഉപയോഗിക്കുകയും ചെയ്യുന്നു എന്ന് അവകാശപ്പെടുന്നു . പരിസ്ഥിതി സംരക്ഷണവും പ്ലാസ്റ്റിക് നിർമ്മാർജ്ജനവും ഒരമ്മ പെറ്റ മക്കളാണെന്ന പൊതുബോധം നിലനിൽക്കെ പ്ലാസ്റ്റിക്ക് ഉപയോഗം കുറക്കാൻ സഹായിക്കുന്ന ഏതൊരു നടപടിയും പ്രശംസ നേടുമല്ലോ. അതിനാൽ തന്നെ പ്ലാസ്റ്റിക്കുമായി ചുറ്റിപ്പറ്റിയാണ് ഗ്രീൻ വാഷിംഗ് കൂടുതലും നടക്കുന്നതും. ബയോ ഡീഗ്രേഡബിൾ (bio degradable) പ്ലാസ്റ്റിക്കുകൾ, റീസൈക്കിൾ ചെയ്യാൻ സാധിക്കുന്ന പ്ലാസ്റ്റിക്കുകൾ, ഇന്ധനം ആക്കാൻ സാധിക്കുന്ന പ്ലാസ്റ്റിക്കുകൾ മുതലായ പല മാർഗങ്ങളും പാരിസ്ഥിതിക വാദങ്ങൾക്കായി സ്വീകരിച്ച് വരുന്നുണ്ട് .

പ്ലാസ്റ്റിക് റിവ്യൂസിന്റെ അവലോകനം പരിശോധിച്ചാൽ പ്ലാസ്റ്റിക് സംബന്ധിച്ച പാരിസ്ഥിതിക വാദങ്ങളിൽ എത്രമാത്രം കഴമ്പുണ്ടെന്ന് വ്യക്തമാവും. പ്ലാസ്റ്റിക് റിവ്യൂസിന്റെ നിരീക്ഷണ പ്രകാരം പ്ലാസ്റ്റിക് മാലിന്യങ്ങളിൽ നിന്നുള്ള ഇന്ധനങ്ങൾ എന്ന പരിഹാരം പൂർണമായും സുസ്ഥിരമെന്ന് അവകാശപ്പെടാൻ സാധിക്കാത്ത ഒരു സമീപനമാണ്.പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിക്കാനുള്ള ഇന്ധനമാക്കി മാറ്റുന്നതിലൂടെ, പ്ലാസ്റ്റിക്-ടു ഫ്യുഎൽ (plastic to fuel, PTF ) അടിസ്ഥാനപരമായി പ്ലാസ്റ്റിക് മാലിന്യ ഉൽപ്പാദനം കുറയ്ക്കുന്നതിനോ പുതിയ പ്ലാസ്റ്റിക്കിന്റെ ആവശ്യകത കുറയ്ക്കുന്നതിനോ ഒന്നും ചെയ്യുന്നില്ല. അതേ സമയം, ഫോസിൽ ഇന്ധനം അടിസ്ഥാനമാക്കിയുള്ള പ്ലാസ്റ്റിക്കുകളെ CO 2 ആയും വായു മലിനീകരണ വസ്തുക്കളായും മാറ്റുന്നതിലൂടെ ഗണ്യമായ തോതിൽ ഹരിതഗൃഹ വാതകങ്ങളുടെ ഉത്സർജനം ഉണ്ടാകുന്നു . മൊത്തത്തിൽ, PTF സാങ്കേതികവും സാമ്പത്തികവും പാരിസ്ഥിതികവുമായ വെല്ലുവിളികൾ നേരിടുന്നുണ്ട്. മറ്റൊന്ന്, പ്ലാസ്റ്റിക് റീസൈക്ലിങ് ആണ്.പ്ലാസ്റ്റിക് മാലിന്യങ്ങളെ പുതിയ പ്ലാസ്റ്റിക് ആക്കി മാറ്റുമെന്ന അടിസ്ഥാന വാഗ്ദാനങ്ങൾ നിറവേറ്റാൻ കെമിക്കൽ റീസൈക്ലിംഗ് കമ്പനികൾ തന്നെ പാടുപെടുകയാണ്. രാസ പുനരുപയോഗത്തിൽ പ്ലാസ്റ്റിക് വസ്തുക്കളുടെ നഷ്ടം സൈദ്ധാന്തികമായി അസാധ്യമാണെങ്കിലും, പ്രായോഗികമായി, ഈ പ്രക്രിയയിലൂടെയുള്ള ഓരോ ലൂപ്പും അസംസ്കൃത വസ്തുക്കളുടെ ഗണ്യമായ നഷ്ടത്തിന് കാരണമാകുന്നുണ്ട്. ഒരു കെമിക്കൽ റീസൈക്ലിംഗ് ഫെസിലിറ്റിയിൽ നിന്നുള്ള കണക്കുകൾ പ്രകാരം റീസൈക്ലിംഗ് പ്രക്രിയയിൽ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ 35% വരെ നഷ്ടപ്പെടാം എന്നാണ്. ഓരോ 1 കിലോഗ്രാം പുതിയ പ്ലാസ്റ്റിക്കിനും 3.9 കിലോഗ്രാം CO 2 പുറന്തള്ളാൻ കഴിയും എന്നും കണക്കുകൾ പറയുന്നു. ഇനി ബയോഡീഗ്രേഡബിൾ പ്ലാസ്റ്റിക്കുകളുടെ കാര്യം എടുക്കാം. പല പഠനങ്ങളും കാണിക്കുന്നത്, ബയോഡീഗ്രേഡബിൾ പ്ലാസ്റ്റിക്കുകൾ യഥാർത്ഥത്തിൽ പൂർണ്ണമായി ബയോഡീഗ്രേഡ് ചെയ്യുന്നതിൽ പരാജയപ്പെടുകയും, അതേപോലെ സ്ഥിരതയുള്ള മൈക്രോപ്ലാസ്റ്റിക് ആയി വിഘടിപ്പിക്കുന്നതിന് മുമ്പ് വർഷങ്ങളോളം കേടുകൂടാതെയിരിക്കുകയും ചെയ്യും എന്നാണ്. ബയോഡീഗ്രേഡബിൾ പ്ലാസ്റ്റിക്കുകൾ “ഇക്കോ ഫ്രണ്ട്ലി” ആണെന്നും സ്വാഭാവികമായും ബയോഡീഗ്രേഡ് ചെയ്യാമെന്നും ഉള്ള സമൂഹത്തിന്റെ പൊതുവായ ധാരണ കണക്കിലെടുക്കുമ്പോൾ ഇത് പ്രത്യേകിച്ചും പ്രസക്തമാണ്. അതിനാൽ തന്നെ കമ്പനികൾ സ്വീകരിക്കുന്ന പാരിസ്ഥിതിക സമീപനങ്ങൾ എത്രത്തോളം സുതാര്യവും ഫലവത്താണെന്നുള്ള ചോദ്യവും പ്രസക്തമാണ്.

പ്ലാസ്റ്റിക്ക് നിർമാർജനം പോലെ കമ്പനികൾ ഗ്രീൻ വാഷിങിനായി തിരിച്ചും മറിച്ചും പ്രയോഗിക്കുന്ന മറ്റൊരു വാദമാണ് കാർബൺ ഉത്സർജനം സംബന്ധിച്ചുള്ള വാദങ്ങൾ.ഓട്ടോമൊബൈൽ, ഓയിൽ കമ്പനികൾ ഒക്കെയാണ് ഇതിൽ മത്സരിക്കുന്നത്.ഇത്തരം ശ്രമങ്ങളിൽ ഏറെ കുപ്രസിദ്ധിയാർജ്ജിച്ച ഒരു ഗ്രീൻ വാഷിംഗ് ആയിരുന്നു ഫോക്സ്‌വാഗൺ എന്ന ജർമൻ വാഹന നിർമാണ കമ്പനിയുടേത്.അമേരിക്കയിൽ ഡീസൽ കാറുകളുടെ വില്പനയിൽ ഫോക്സ്‌വാഗണിന്‌ ഒരു വലിയ മേൽക്കൈ ഉണ്ടായിരുന്നു. കാരണം അവയുടെ കുറഞ്ഞ മലിനീകരണം എന്ന പാരിസ്ഥിതിക വാദം തന്നെ. എന്നാൽ ഇതിനെയെല്ലാം പൊളിച്ചടുക്കിക്കൊണ്ടാണ് അമേരിക്കൻ പരിസ്ഥിതി സംരക്ഷണ ഏജൻസി രംഗത്ത് വന്നത്. 2015-ൽ ഫോക്‌സ്‌വാഗൺ, ഉത്സർജനം അളക്കാനുള്ള ടെസ്റ്റുകൾ (emission ടെസ്റ്റ്) നടത്തുമ്പോൾ തിരിച്ചറിയാൻ കഴിയുന്ന ഉപകരണങ്ങൾ തങ്ങളുടെ കാറുകളിൽ സ്ഥാപിച്ച് ടെസ്റ്റുകളിൽ വഞ്ചന കാണിച്ചതായി സമ്മതിക്കുകയുണ്ടായി. “ഡീസൽ ഡ്യൂപ്പ്” എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. സെപ്റ്റംബറിൽ, യു എസ് പരിസ്ഥിതി സംരക്ഷണ ഏജൻസി (ഇപിഎ) അമേരിക്കയിൽ വിൽക്കുന്ന പല ഫോക്‌സ്‌വാഗൺ കാറുകളിലും ഡീസൽ എഞ്ചിനുകളിൽ ഒരു “പരാജയ ഉപകരണം (defeat device)” അല്ലെങ്കിൽ സോഫ്റ്റ്വെയർ ഉണ്ടെന്ന് കണ്ടെത്തി. വേഗത, എഞ്ചിൻ പ്രവർത്തനം, വായു മർദ്ദം, സ്റ്റിയറിംഗ് വീലിന്റെ സ്ഥാനം എന്നിവ നിരീക്ഷിച്ച് ടെസ്റ്റ് സാഹചര്യങ്ങൾ മനസ്സിലാക്കാൻ കഴിയുന്ന കമ്പ്യൂട്ടർ സോഫ്‌റ്റ്‌വെയർ എഞ്ചിനുകളിൽ ഉണ്ടായിരുന്നു. അത്തരം സംവിധാനത്തിന് എമിഷൻ ടെസ്റ്റ് നടത്തുമ്പോൾ പ്രകടനം നിയന്ത്രിച്ച് ഫലങ്ങൾ മെച്ചപ്പെടുത്താൻ കഴിയും.ഇപി എ കണ്ടെത്തിയത് യുഎസിൽ അനുവദനീയമായതിനേക്കാൾ 40 മടങ്ങ് വരെ നൈട്രജൻ ഓക്സൈഡ് മലിനീകരണം എഞ്ചിനുകൾ പുറന്തള്ളുന്നു എന്നാണ് .ഈ കണ്ടെത്തലുകളിൽ യുഎസിൽ മാത്രം 482,000 കാറുകൾ ഉൾപ്പെട്ടു. ഫോക്‌സ്‌വാഗൺ നിർമ്മിച്ച ഓഡി എ3, മറ്റ് മോഡലുകളായ ജെറ്റ, ബീറ്റിൽ, ഗോൾഫ്, പസാറ്റ് എന്നിവയും ഇതിൽ ഉൾപ്പെടുന്നു. യൂറോപ്പിലും, എന്തിന് ലോകമെമ്പാടും, ഫോക്‌സ്‌വാഗണിന്റെ ഗ്രീൻ വാഷിംഗ് മോശമായിരുന്നില്ല. യൂറോപ്പിലെ എട്ട് ദശലക്ഷം ഉൾപ്പെടെ ലോകമെമ്പാടുമുള്ള 11 ദശലക്ഷം കാറുകളിൽ ഈ ഉപകരണം ഘടിപ്പിച്ചിട്ടുണ്ടായിരുന്നുവെന്ന് അവർ സമ്മതിച്ചു.പെട്രോൾ വാഹനങ്ങൾ ഉൾപ്പെടെ യൂറോപ്പിലെ ഏകദേശം 800,000 കാറുകളെ ബാധിച്ചേക്കാവുന്ന കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് അളക്കുന്നതിനുള്ള പരിശോധനകളിൽ ക്രമക്കേടുകൾ കണ്ടെത്തിയതായി നവംബറിൽ ഫോക്‌സ്‌വാഗൺ പറഞ്ഞു .

എണ്ണക്കമ്പനികളുടെ ഗ്രീൻ വാഷിംഗ് ശ്രമങ്ങൾക്കും നമുക്ക് മുന്നിൽ ഉദാഹരണങ്ങൾ ഏറെയാണ് .1965 മുതലുള്ള ആഗോള കാർബൺ ഉത്സർജനത്തിന്റെ 10% ത്തിലധികം ഉത്തരവാദികളായ ആഗോള കമ്പനികളായ എക്സോൺ മോബിൽ, ഷെവ്രാൻ, ഷെൽ, ബ്രിട്ടീഷ് പെട്രോളിയം (BP) എന്നിവയുടെ 2020 വരെയുള്ള 12 വർഷത്തെ വാർഷിക റിപ്പോർട്ടുകളും രേഖകളും പരിശോധിച്ച പ്ലസ് വൺ എന്ന ജേണലിലെ പ്രബന്ധത്തിൽ പറയുന്നത് കമ്പനികളുടെ പാരിസ്ഥിതിക അവകാശവാദങ്ങളും അവരുടെ പ്രവർത്തനങ്ങളുമായി പൊരുത്തമൊന്നുമില്ലെന്നാണ്. മാത്രവുമല്ല ഷെൽ , ബ്രിട്ടീഷ് പെട്രോളിയം എന്നീ കമ്പനികളിൽ പ്രത്യേകിച്ചും സമീപ വർഷങ്ങളിലെ വാർഷിക റിപ്പോർട്ടുകളിൽ “കാലാവസ്ഥ”, “ലോ-കാർബൺ”, “പരിവർത്തനം” എന്നിവയെ കുറിച്ചുള്ള പരാമർശങ്ങളിൽ കുത്തനെ വർദ്ധനവുണ്ടായതായി പഠനം കണ്ടെത്തി. ഉദാഹരണത്തിന്, BP യുടെ “കാലാവസ്ഥാ വ്യതിയാനം” 22 ൽ നിന്ന് 326 പരാമർശങ്ങളിലേക്ക് പോയി.ഇതിനു പുറമെ ഇത്തരം കമ്പനികൾക്കകത്തു നടക്കുന്ന ഇമെയിൽ സംഭാഷണങ്ങളിൽ നിക്ഷേപകരും കമ്പനികളും തമ്മിൽ ഇക്കാര്യത്തിലുള്ള അവിശുദ്ധ കൈകോർക്കലുകളും തെളിഞ്ഞു.ലോബിയിസ്റ്റുകളും ഷെൽ, ഷെവ്‌റോൺ, എക്‌സോൺമൊബിൽ ജീവനക്കാരും തമ്മിലുള്ള 200-ലധികം പേജ് വരുന്ന ഇൻ-ഹൗസ് സന്ദേശങ്ങൾ പുറത്തു വന്നു. അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട താപനില ലക്ഷ്യമായ 1.5C ന് താഴെ നിജപ്പെടുത്തി നിലനിർത്താൻ കത്തിക്കാൻ കഴിയുന്നതിനേക്കാൾ കൂടുതൽ എണ്ണയുടെയും വാതകത്തിന്റെയും കരുതൽ ശേഖരവും കൂടുതൽ ആസൂത്രിത ഉൽപ്പാദനവും ഉണ്ടെന്ന് ഇതിന് മുമ്പ് തന്നെ നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട് . 2021 മെയ് മാസത്തിൽ, ഇന്റർനാഷണൽ എനർജി ഏജൻസി (IEA) 2050 ഓടെ net zero ബഹിർഗമനത്തിൽ എത്തണമെങ്കിൽ പുതിയ ഫോസിൽ ഇന്ധന വികസനം ഉണ്ടാകാൻ പാടില്ല എന്ന് കൂടി പറഞ്ഞ പശ്ചാത്തലത്തിലാണിതെന്ന് കൂടി ഓർക്കണം .

പരിഹാരങ്ങൾ എന്തൊക്കെ ?
​ഉത്തരവാദിത്തമുള്ള ഒരു ഉപഭോക്താവെന്ന നിലയിൽ ഗ്രീൻ വാഷിങ്ങിനെ കുറിച്ച് നിരാശപ്പെടേണ്ടതില്ല.​​ മാർക്കറ്റിങ് ​തന്ത്രങ്ങളായി കമ്പനികൾ ഉപയോഗിക്കുന്ന ​ഗ്രീൻ വാഷിംഗ് ശ്രമങ്ങളുടെ വിവിധ ഷേഡുകൾ ​തിരിച്ചറിയുക എന്നത് തന്നെയാണ് പരിഹാരത്തിലേക്കുള്ള ആദ്യ ചവിട്ടുപടി.നിലവിൽ, ഗ്രീൻവാഷിംഗിനെതിരെ ​സമൂഹത്തിലുണ്ടായിട്ടുള്ള ​​ ​​പൊതുബോധവും ശക്തമായ തിരിച്ചടികൾ​ കിട്ടുമെന്നുള്ള ഭയവും ​ ​കമ്പനികളുടെ ഗ്രീൻ വാഷിംഗ് ശ്രമങ്ങളെ പരിധിവരെ നിയന്ത്രണത്തിലാക്കുന്നു. ശക്തമായ സാമൂഹിക ഉത്തരവാദിത്തവും ​, ഒരു ഓർഗനൈസേഷൻ, ഒരു റെഗുലേറ്ററി അതോറിറ്റി, ​​നിക്ഷേപകർ, സിവിൽ സൊസൈറ്റി അംഗങ്ങൾ, എൻ‌ജി‌ഒകൾ മുതലായവ​ർ അടങ്ങുന്ന ​ഒരു മൂന്നാം കക്ഷി​ എന്നിവർ ഉൾപ്പെടുന്ന ​ഒരു ത്രികക്ഷി സംവിധാനവും ​ ഗ്രീൻവാഷിംഗ് തടയുന്നതിനുള്ള വഴികളായി നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു.​ഉപഭോക്താക്കൾ കൂടുതൽ സുതാര്യത ആവശ്യപ്പെടുന്നതിനാൽ കമ്പനികൾ പൊതുവെ അവരുടെ ഗ്രീൻ മാർക്കറ്റിംഗ് മെച്ചപ്പെടുത്തുന്നുണ്ട് . ഉപഭോക്താക്കൾക്ക് കൂടുതൽ വിവരങ്ങൾ നൽകാൻ കമ്പനികളെയും നയരൂപീകരണക്കാരെയും പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇതിനായി ചെയ്യേണ്ടത്. എന്നാൽ ​, അത്തരം ഘടനാപരമായ സംവിധാനങ്ങൾ മിക്ക രാജ്യങ്ങളിലും ഇതുവരെ വികസിപ്പിച്ചിട്ടില്ല എന്ന വസ്തുതയും നിലനിൽക്കുകയാണ് .

ഉപഭോക്താവെന്ന നിലയിൽ നമുക്കും ചിലത് ചെയ്യാനുണ്ട്. ഒരു ഉത്പന്നം ഒട്ടും ആവശ്യമില്ലെങ്കിൽ അത് വാങ്ങാതിരിക്കുക എന്നതാണ് സാമാന്യ ബുദ്ധി. ഉത്പന്നം എത്ര പാരിസ്ഥിതിക വാദം ഉയർത്തിയാലും , എത്ര ഹരിത സ്റ്റിക്കറുകൾ ഉണ്ടെങ്കിലും ഒരിക്കലും നിർമ്മിക്കാത്ത ഉൽപ്പന്നമാണ് ഏറ്റവും പരിസ്ഥിതി സൗഹൃദ ഉൽപ്പന്നം എന്ന് ഓർക്കുക. നിങ്ങൾ എന്തെങ്കിലും ഒരു ഹരിത ഉത്പന്നം വാങ്ങുകയാണെങ്കിൽ, പാരിസ്ഥിതിക ആഘാതം കുറക്കുന്നുണ്ട് എന്നതിന് ഏറ്റവും തെളിവുള്ള ഒരു ഉൽപ്പന്നം തിരഞ്ഞെടുക്കുക. നിർമാണ രീതികളെ കുറിച്ച് ഗവേഷണം നടത്തുകയും വിശ്വസനീയമായ മൂന്നാം കക്ഷി സർട്ടിഫിക്കേഷനുകൾക്കായി തിരയുകയും ചെയ്യുക എന്നാണ് അതിനർത്ഥം​. ​ദ ഗുഡ് ഗൈഡ് പോലുള്ള ആപ്പുകൾ ​ ഇതിന് ​സഹായിക്കും​. കേവലം ലേബലുകളിൽ വഞ്ചിതരാവാതിരിക്കുക.ഒരു കമ്പനി അതിന്റെ ഉൽപ്പന്നം ഗ്രീൻവാഷ് ചെയ്യുകയാണെന്ന് നിങ്ങൾ സംശയിക്കുന്നുവെങ്കിൽ, ​അതിനെ കുറിച്ച് ​​ചുരുങ്ങിയ തോതിൽ ഒരു ഗവേഷണം നടത്തുക, അതിനെക്കുറിച്ച് നിങ്ങളുടെ സുഹൃത്തുക്കളോട് പറയുക, അതിനെക്കുറിച്ച് ​സാമൂഹ്യമാധ്യമങ്ങളിൽ ചർച്ച ചെയ്യുക, ​കഴിയുമെങ്കിൽ ​വിശദീകരണം ചോദിക്കാൻ ​കമ്പനിയെ നേരിട്ട് ബന്ധപ്പെടുക.വ്യക്തിഗത ഉപഭോക്തൃ തിരഞ്ഞെടുപ്പുകൾ ​ തീർച്ചയായും ​ഒരു വ്യത്യാസം ​ഉണ്ടാക്കും.​നമ്മുടെ വാങ്ങൽ ശേഷിയും താല്പര്യങ്ങളും മാർക്കറ്റർമാർ ​നിരന്തരം ​നിരീക്ഷിക്കുന്നു​ണ്ട് ​. ​അതിനാൽ തന്നെ വൃത്തിയുള്ളതും സുരക്ഷിതവും കൂടുതൽ സുസ്ഥിരവുമായ ഉൽപ്പന്നങ്ങൾ നൽകിക്കൊണ്ട് അവർക്ക് കൂടുതൽ പണം സമ്പാദിക്കാൻ കഴിയുമെങ്കിൽ, അവർ ​ സുതാര്യമായ മാർഗങ്ങൾ ​പിന്തുടരും.

References

  1. 1.https://india.mongabay.com/2022/10/what-is-greenwashing/
  2. https://www.theguardian.com/sustainable-business/2016/aug/20/greenwashing-environmentalism-lies-companies
  3. https://medium.com/disruptive-design/what-is-greenwashing-how-to-spot-it-and-stop-it-c44f3d130d5
  4. https://www.ul.com/insights/sins-greenwashing
  5. https://www.bbc.com/news/business-34324772
  6. https://en.wikipedia.org/wiki/Greenwashing
  7. https://cloud.google.com/blog/topics/sustainability/new-survey-reveals-executives-views-about-sustainability
  8. https://www.reuters.com/article/environment-plastic-cement-idAFL8N2RN06B
  9. https://plasticsolutionsreview.com/
  10. https://www.euronews.com/green/2022/09/23/shell-bp-exxon-seized-emails-reveal-deceptive-climate-tactics-and-greenwashing
  11. https://www.unschools.co/journal-blog/what-is-greenwashing-and-how-to-spot-it
  12. https://journals.plos.org/plosone/article?id=10.1371/journal.pone.0263596

ചിരിക്കാനും ചിന്തിക്കാനും ഇഗ്‌ നൊബേൽ.

നൊബേല്‍ സമ്മാനം എന്താണെന്നും എന്തിനാണെന്നും നമുക്കെല്ലാവർക്കും അറിയാം. എങ്കിലും സമാധാനത്തിനും സാഹിത്യത്തിനും ഉള്ള നൊബേലുകൾ ഒഴിച്ച് നിർത്തിയാൽ,  മറ്റ്  നൊബേൽ ജേതാക്കളുടെ സമ്മാനാർഹമായ പഠനങ്ങളും കണ്ടുപിടുത്തങ്ങളും അതിന്റെ പ്രാധാന്യവും ഒന്നും സാധാരണയായി പൊതു ജനങ്ങൾക്ക് അധികം മനസ്സിലാകാറില്ല. ലളിതമായ ഗവേഷണങ്ങൾ അല്ല ഇവയൊന്നും എന്നത് തന്നെ കാര്യം. എന്നാൽ സാധാരണ മനുഷ്യർക്ക് ദൈനംദിന ജീവിതവുമായി എളുപ്പം ബന്ധപ്പെടുത്താവുന്ന, തികച്ചും നിസ്സാരമെന്നും വിചിത്രമെന്നും  തോന്നാവുന്ന  വിഷയങ്ങളിൽ  നടത്തുന്ന ശാസ്ത്ര ഗവേഷണങ്ങളെയും അവയിൽ നിന്നുള്ള പ്രാധാന്യമുള്ള  കണ്ടുപിടുത്തങ്ങളെയും ആണ് ഇഗ്‌ നൊബേൽ സമ്മാനം നൽകി ആദരിക്കുന്നത്. അതിനാൽ തന്നെ ഈ സമ്മാനത്തിന് യഥാർത്ഥ നൊബേൽ സമ്മാനത്തിന്റെ  തനതായ  ഗൗരവസ്വഭാവം ഇല്ല. പകരം ആദ്യം ചിരിപ്പിക്കുകയും പിന്നീട് ചിന്തിപ്പിക്കുകയും ചെയ്യുന്ന, ഏറെ ആക്ഷേപഹാസ്യ സ്വാഭാവമുള്ള, അസംബന്ധം എന്ന് തോന്നിക്കാവുന്ന  ഒരു സമ്മാനമാണിത്. ഓരോ വർഷവും, ഇത്തരത്തിൽ അസാധാരണമായ  പത്ത് ഗവേഷണങ്ങളാണ്  ഈ പുരസ്ക്കാരത്തിനു പരിഗണിക്കപ്പെടുന്നത്.പരമ്പരാഗതമായി  നൊബേൽ സമ്മാനത്തിനു പരിഗണിക്കാറുള്ള മേഖലകളായ ഫിസിക്സ്, കെമിസ്ട്രി, വൈദ്യശാസ്ത്രം, സാമ്പത്തികശാസ്ത്രം, സാഹിത്യം, സമാധാനം എന്നിവയ്ക്ക് പുറമേ, ഗണിതശാസ്ത്രം, പരിസ്ഥിതി ശാസ്ത്രം, മാനേജ്മെന്റ്,എഞ്ചിനീയറിംഗ്, തുടങ്ങിയ മേഖലകളും ഇതിൽ ഉൾപ്പെടും.  Ig Nobel എന്ന നാമകരണത്തിന്റെ ഉല്പത്തി   നികൃഷ്ടമായ  എന്ന അർത്ഥം വരുന്ന  ignoble എന്ന ഇംഗ്ലീഷ് പദമാണ്.നൊബേൽ സമ്മാനത്തിന് സമാന്തരമായ, അതിന്റെ ഒരു ഹാസ്യാനുകരണം ആണിതെന്നാണ് ഈ പുരസ്‌കാരം നൽകുന്ന ഇമ്പ്രോബബിൾ റിസർച്ച് എന്ന യുഎസിലെ കേംബ്രിജ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടന പറയുന്നത്.ഹാസ്യ സ്വഭാവമാണ് ഉള്ളതെങ്കിൽ കൂടി പുരസ്‌കാരത്തിന് പരിഗണിക്കപ്പെടാൻ യഥാർത്ഥ ഗവേഷണ പ്രബന്ധങ്ങൾ തന്നെ വേണമെന്ന് നിബന്ധനയുണ്ട്. യഥാർത്ഥ നൊബേൽ ജേതാക്കളാണ് ഇഗ്‌ നൊബേൽ സമ്മാനദാനം നിർവഹിക്കുന്നത് . ഇഗ് നൊബേല്‍ സമ്മാനം ലഭിച്ച ശാസ്ത്രജ്ഞന് പിന്നീട് യഥാര്‍ഥ നൊബേല്‍ സമ്മാനം ലഭിച്ച ചരിത്രവും ഉണ്ട് !

ഇഗ്‌ നൊബേൽ പുരസ്കാരത്തിന്റെ ഔദ്യോഗിക അടയാളം ” The Stinker”

2022 ലെ ഇഗ്‌ നൊബേൽ പുരസ്‌കാര ദാന ചടങ്ങ്  ഇക്കഴിഞ്ഞ സെപ്റ്റംബർ 15 ന് ഓൺലൈനായാണ് സംഘടിപ്പിക്കപ്പെട്ടത് . ചടങ്ങിൽ  നൊബേൽ സമ്മാന ജേതാക്കൾ പുതിയ Ig നൊബേൽ ജേതാക്കൾക്ക് സമ്മാനങ്ങൾ കൈമാറി. ഇഗ്‌ നൊബേൽ സമ്മാനദാന ചടങ്ങിൽ സ്റേജിലേക്കോ ഓൺലൈൻ ചടങ്ങാണെങ്കിൽ സ്‌ക്രീനിലേക്കോ കടലാസു വിമാനം പറത്തുന്ന വിചിത്രമായ ആചാരം കൂടിയുണ്ട്. സാധാരണയായി നൊബേൽ ജേതാക്കൾ പുരസ്‌കാരം ഏറ്റു വാങ്ങിയതിന് ശേഷം  ഒരു ഔപചാരിക നൊബേൽ പ്രഭാഷണം നടത്തുന്ന പതിവുമുണ്ട്. ഇഗ്‌ നൊബേൽ സമ്മാന ദാന ചടങ്ങിൽ തികച്ചും അനൗപചാരിക പ്രഭാഷണങ്ങൾ ആണ് ജേതാക്കൾ നടത്താറുള്ളത്. പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന പ്രഭാഷണങ്ങൾ. ഇത്തവണത്തെ ഇഗ്‌ നൊബേൽ സമ്മാനങ്ങൾക്കർഹമായ ഗവേഷണങ്ങൾ എന്തെല്ലാമെന്ന്  നോക്കാം :

അപ്പ്ളൈഡ് കാർഡിയോളജി

നമ്മളിൽ  ഭൂരിപക്ഷവും ഏതെങ്കിലും ഒരുഘട്ടത്തിൽ ഹ്രസ്വമോ ദീർഘമോ ആയ പ്രണയ ബന്ധത്തിൽത്തിലേർപ്പെടാത്തവർ  ആകാതിരിക്കില്ല. പലപ്പോഴും ഒരാളോട് ആകർഷണം തോന്നുമ്പോൾ  എന്താണിതിന്റെ ഗുട്ടൻസ് എന്ന് പിടികിട്ടാറുമില്ല.  ഞൊടിയിടയിൽ സംഭവിക്കുന്ന പരസ്പരാകര്ഷണത്തിന്റെ പൊരുൾ തേടുകയാണ് ഇവിടെ  ഒരു കൂട്ടം ഗവേഷകർ.  ഇരു ഹൃദയങ്ങൾ ഒന്നാകുമ്പോൾ സംഭവിക്കുന്നത് (കേട്ടാൽ നിങ്ങൾ ഞെട്ടും!) എന്ന വിഷയത്തെ സംബന്ധിച്ചുള്ള പഠനത്തിനാണ് അപ്പ്ളൈഡ് കാർഡിയോളജി വിഭാഗത്തിൽ ചെക്ക് റിപ്പബ്ലിക്, നെതർലാൻഡ്‌സ്, യുകെ, സ്വീഡൻ, അരൂബ എന്നീ രാജ്യങ്ങളിൽ നിന്നുള്ള എലിസ്ക പ്രോചസ്‌കോവ, എലിയോ സ്ജാക്ക്-ഷി, ഫ്രെഡറിക് ബെഹ്‌റൻസ്, ഡാനിയൽ ലിൻഡ്, മാരിസ്‌ക ക്രെറ്റ് എന്നിവർക്ക് പുരസ്‌കാരം ലഭിച്ചത്. പ്രണയ പങ്കാളികൾ ആദ്യമായി കണ്ടുമുട്ടുകയും പരസ്പരം ആകർഷിക്കപ്പെടുകയും ചെയ്യുമ്പോൾ അവരുടെ ഹൃദയമിടിപ്പ് സമന്വയിപ്പിക്കപ്പെടുന്നു (ഒരേ നിരക്കിലുള്ള ഹൃദയമിടിപ്പ്)  എന്നതിന്റെ തെളിവുകൾ കണ്ടെത്തിയതിനാണ് ഇവരെ ആദരിച്ചത്. നേച്ചർ ഹ്യൂമൻ ബിഹേവിയർ എന്ന ജേർണലിൽ “ആദ്യമായി കണ്ടുമുട്ടുന്ന യുവതി യുവാക്കൾക്കിടയിൽ ഉടലെടുക്കുന്ന പരസ്പരാകർഷണം  അവരുടെ ശരീരശാസ്ത്രങ്ങളുടെ താദാത്മ്യപ്പെടലുമായി ബന്ധപ്പെട്ടിരിക്കുന്നു ” എന്ന തലക്കെട്ടിൽ  പ്രസിദ്ധീകരിച്ച  പ്രബന്ധത്തിലാണ് ഈ പഠനത്തെ സംബന്ധിച്ച് കൂടുതൽ കണ്ടെത്തലുകൾ പ്രസിദ്ധപ്പെടുത്തിയത്. 

ശാരീരികമായ  സവിശേഷതകൾക്കപ്പുറം, ചില ചലനങ്ങൾ, ചേഷ്ടകൾ, ശാരീരിക പ്രതികരണങ്ങൾ, സൂക്ഷ്മമായ ഭാവങ്ങൾ എന്നിവയൊക്കെ ഇത്തരം ആകർഷണം പ്രോത്സാഹിപ്പിക്കാൻ സഹായിച്ചേക്കാം. അതിനോടനുബന്ധിച്ച് ഡേറ്റിങ്ങിൽ ഉൾപ്പെട്ടിട്ടുള്ള യുവതീ യുവാക്കളിൽ ഇവർ പഠനം നടത്തി. ഹൃദയമിടിപ്പും ചർമ്മത്തിന്റെ പ്രതികരണശേഷിയും ഉൾപ്പെടെയുള്ള ശരീരശാസ്ത്രപരമായ സിഗ്നലുകൾ അളക്കുന്നതിനുള്ള എംബഡഡ് ക്യാമറകളും ഉപകരണങ്ങളും ഉള്ള ഐ-ട്രാക്കിംഗ് ഗ്ലാസുകൾ ഈ പഠനത്തിൽ പങ്കെടുക്കുന്ന കമിതാക്കളെ  ധരിപ്പിച്ചായിരുന്നു ഗവേഷണം. പുറത്തേക്ക് പരസ്യമായി  പ്രതിഫലിക്കുന്ന സൂചകങ്ങളായ  പുഞ്ചിരി, ചിരി,  നോട്ടം തുടങ്ങിയ പ്രതികരണങ്ങൾക്കൊന്നും പരസ്പരാകർഷണവുമായി കാര്യമായി ബന്ധമൊന്നുമില്ലെന്നു  ഇവർ കണ്ടെത്തി . പകരം, ഹൃദയമിടിപ്പിന്റെ നിരക്കിലെയും ചർമ്മ ചാലകതയിലെയും (വൈദ്യുത സിഗ്നലുകളോട് പ്രതികരിക്കാനുള്ള ചർമത്തിന്റെ കഴിവ് ) അസാധാരണമായ സാമ്യതയാണ്  ആകർഷണത്തിന്റെ കാരണം എന്ന് ശാസ്ത്രീയമായി കണ്ടെത്തി. എന്നാൽ ഇവയൊന്നും ബോധാവസ്ഥയിൽ നടക്കുന്നതല്ലതാനും.  അതിനാൽ തന്നെ നിയന്ത്രിക്കാൻ പ്രയാസവും. ആത്യന്തികമായി ഇവരുടെ കണ്ടെത്തലുകൾ സൂചിപ്പിക്കുന്നത് സംവദിക്കുന്ന പങ്കാളികളുടെ ഉപബോധമനസ്സിന്റെ സമന്വയത്തിൽ വരുന്ന ഏറ്റക്കുറച്ചിലുകൾ അവർ തമ്മിലുള്ള  ആകർഷണത്തിലും അതേ ക്രമത്തിൽ പ്രതിഫലിക്കുന്നു എന്നാണ്.  

സാഹിത്യം 

നിയമരേഖകൾ, കൈവശ ഭൂമിയുടെ ക്രയ വിക്രയം സംബന്ധിച്ച രേഖകൾ മുതലായവ വായിക്കുമ്പോൾ അവയിലുപയോഗിക്കുന്ന വിചിത്രമായ പദങ്ങൾ  മനസ്സിലാക്കാൻ  ബുദ്ധിമുട്ട് അനുഭവപ്പെടാറില്ലേ ? ഇതൊക്കെ മനുഷ്യന് മനസ്സിലാകുന്ന  ഭാഷയിൽ ഒന്ന് ലളിതമായി എഴുതിക്കൂടെ എന്നൊക്കെ?  കാനഡ, യുഎസ്എ, യുകെ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള എറിക് മാർട്ടിനെസ്, ഫ്രാൻസിസ് മോളിക്ക, എഡ്വേർഡ് ഗിബ്സൺ എന്നിവർക്കാണ് ഇത്തവണ ഇത് സംബന്ധിച്ചുള്ള പഠനത്തിന് സാഹിത്യത്തിനുള്ള സമ്മാനം ലഭിച്ചത്. നിയമ രേഖകളിൽ ഉപയോഗിക്കുന്ന ഭാഷ എന്തുകൊണ്ട് സാധാരണ ആളുകൾക്ക് മനസ്സിലാക്കാൻ ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന വിഷയത്തിൽ നടത്തിയ വിശകലനമാണ്‌  പുരസ്കാരത്തിനര്ഹമായത്.

കോഗ്നിഷൻ എന്ന ജേണലിലാണ്  ഇത് സംബന്ധിച്ചുള്ള പഠനം പ്രസിദ്ധപ്പെടുത്തിയിട്ടുള്ളത്. ഇംഗ്ലീഷിലുള്ള ദശലക്ഷക്കണക്കിനു വാക്കുകളുള്ള നിയമരേഖകളാണ് ഇതിനായി പരിഗണിക്കപ്പെട്ടത്. ചില പ്രത്യേക സത്യവാങ്മൂലങ്ങൾ, പ്രസ്താവനകൾ, നിബന്ധനകൾ മുതലായവ മുഴുവനായും വലിയക്ഷരങ്ങളിൽ എഴുതുന്നതുകൊണ്ട്,വായിക്കുന്ന ആളിന്റെ അപഗ്രഥന ശേഷിയിൽ കാര്യമായി സ്വാധീനമൊന്നും ഉണ്ടാക്കുന്നില്ലെന്നും, കേട്ടുകേൾവിയില്ലാത്ത, ദൈനംദിന സംസാരത്തിൽ കടന്നുവരാത്ത പദങ്ങളുടെ പ്രയോഗം വായനക്കാരിൽ തെറ്റിദ്ധാരണ ഉണ്ടാക്കുന്നുവെന്നും, ലളിതമായ കർത്തരി പ്രയോഗത്തിന് പകരം വാചകങ്ങളെ കർമണി പ്രയോഗത്തിലൂടെ സങ്കീർണമാക്കുന്നത് വായനക്കാരിൽ ആശയ കുഴപ്പം സൃഷ്ടിക്കുമെന്നും വിശകലനത്തിൽ പറയുന്നു.  നിലവിലുള്ള നിയമഗ്രന്ഥങ്ങളും രേഖകളും  ഒരു തിരുത്തലിനു വിധേയമാകുന്നത് നന്നായിരിക്കുമെന്നും, ഭാഷാപരമായുള്ള സങ്കീർണതകൾ ഒഴിവാക്കി ലളിതവൽക്കരിക്കപ്പെടണം എന്നുമുള്ള നിർദേശങ്ങളാണ് പഠനം പ്രധാനമായും മുന്നോട്ട് വെക്കുന്നത്.

ജീവശാസ്ത്രം 

സ്വയരക്ഷാർത്ഥം വാൽ മുറിച്ചോടുന്നതിലൂടെ തേളുകളിൽ ഉണ്ടാകുന്ന മലബന്ധം അവയുടെ  ഇണചേരൽ സാധ്യതകളെ എങ്ങനെ ബാധിക്കുന്നു എന്ന വിഷയത്തിൽ നടത്തിയ പഠനത്തിനാണ് ബ്രസീൽ, കൊളംബിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള  സോളിമേരി ഗാർസിയ-ഹെർണാണ്ടസിനും  ഗ്ലോക്കോ മച്ചാഡോക്കും ജീവശാസ്ത്രത്തിനുള്ള ഇഗ്‌ നൊബേൽ സമ്മാനം ലഭിച്ചത്. ഹ്രസ്വകാലാടിസ്ഥാനത്തിൽ പ്രത്യേകിച്ച് സ്വാധീനമൊന്നും ഇണ ചേരലിനെ ബാധിക്കുന്നില്ലെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ അവയുടെ ചലന ശേഷിയെയും ദഹനവ്യവസ്ഥയെയും ഇത്തരത്തിലുള്ള അറ്റ കൈ പ്രയോഗങ്ങൾ  സ്വാധീനിക്കുമെന്നും, ഇതിന്റെ പരിണതഫലമായി പ്രത്യുല്പാദന വ്യവസ്ഥയെയും അത് ബാധിക്കുമെന്നും പഠനത്തിൽ കണ്ടെത്തി. ഇന്റഗ്രേറ്റീവ് സുവോളജി, അമേരിക്കൻ നാച്ചുറലിസ്റ്റ്, അനിമൽ ബിഹേവിയർ  എന്നീ ജേണലുകളിലാണ്  ഇത് സംബന്ധിച്ച  പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്.

വൈദ്യശാസ്ത്രം 

കാൻസർ ചികില്സക്കുപയോഗിക്കുന്ന കീമോ തെറാപ്പി വളരെ വേദനാജനകമായ അനുഭവങ്ങളാണ് രോഗികൾക്ക് സമ്മാനിക്കാറുള്ളത്. എന്നാൽ ഈ വേദനയുടെ കാഠിന്യം കുറച്ചെങ്കിലും കുറക്കാൻ വെറും  ഒരു  ഐസ്ക്രീമിന് സാധിക്കും എന്നാണ് പോളണ്ടിൽ നിന്നുള്ള ഗവേഷകരായ മാർസിൻ ജാസിൻസ്‌കി, മാർട്ടിന മസിജ്യൂസ്ക, അന്ന ബ്രോഡ്‌സിയാക്ക്, മൈക്കൽ ഗോർക്ക, കമില സ്‌ക്വിയറോവ്‌സ്ക, വീസ്‌ലാവ് ജെഡ്‌ർസെജ്‌സാക്ക്, അഗ്‌നീസ്‌ക ടോമാസ്‌സെവ്‌സ്ക, ഗ്രെസെഗോർസ്‌കെമിയൻ ബാസക്‌, എമിലിയ സ്നാർസ്‌കി എന്നിവർ അവരുടെ പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്.  കീമോ തെറാപ്പിയിൽ ഉപയോഗിക്കുന്ന മരുന്നുകളിലെ ഒരു രാസപദാർത്ഥത്തിനു പകരം ഐസ് ക്രീം ഉപയോഗിച്ചുള്ള ക്രയോ തെറാപ്പി, വേദന അടക്കമുള്ള പാർശ്വഫലം കുറക്കുമെന്നുള്ള കണ്ടെത്തലിനാണ്   വൈദ്യശാസ്ത്രത്തിനുള്ള  ഇഗ്‌  നൊബേൽ സമ്മാനം ലഭിച്ചിരിക്കുന്നത് .ഇത്തരത്തിലുള്ള ക്രയോതെറാപ്പിയുടെ സാധ്യതകളെ കുറിച്ചുള്ള  പഠനങ്ങളുടെ അഭാവം കണക്കിലെടുക്കുമ്പോൾ, ഇവരുടെ  ഈ പഠനം ഈ മേഖലയിലെ ഒരു വിജ്ഞാന വിടവ് നികത്തുന്നു. സയന്റിഫിക് റിപോർട്സ് എന്ന ജേണലിലാണ് ഇത് സംബന്ധിച്ചുള്ള വിശകലനം പ്രസിദ്ധീകരിച്ചിട്ടുള്ളത്.

എഞ്ചിനീയറിംഗ്

ജനറൽ മാറ്റ്‌സുസാക്കി, കസുവോ ഒഹുച്ചി, മസാരു ഉഹറ, യോഷിയുകി യുനോ, ഗോറോ ഇമുറ എന്നീ ജാപ്പനീസ് ശാസ്ത്രജ്ഞർക്കാണ്  ഒരു നോബ് തിരിക്കുമ്പോൾ  ഏറ്റവും കാര്യക്ഷമമായി വിരലുകൾ ഉപയോഗിക്കുന്നതിനുള്ള  മാർഗം കണ്ടെത്താൻ ശ്രമിച്ചതിന് എഞ്ചിനീയറിംഗ് വിഭാഗത്തിൽ ഇഗ്  നൊബേൽ സമ്മാനം ലഭിച്ചത്. ഇതിനായി മരം കൊണ്ട് നിർമിച്ച, 50 മില്ലീമീറ്റർ ഉയരവും, എന്നാൽ വ്യത്യസ്ത വ്യാസവുമുള്ള (7 മുതൽ 130 മില്ലിമീറ്റർ വരെ ) 45 സ്തംഭങ്ങൾ രൂപകല്പന ചെയ്തു.  ഇവയെല്ലാം ഒരു മേശയിൽ  പിടിപ്പിച്ചതിനു ശേഷം പഠനത്തിന് സഹായ സന്നദ്ധരായ 19 നും 20 നുമിടയിൽ പ്രായമുള്ള 23 പുരുഷന്മാരോടും 9 സ്ത്രീകളോടും , ഈ സ്തംഭങ്ങൾ ഘടികാരദിശയിൽ തിരിക്കാൻ ആവശ്യപ്പെട്ടു. തിരിക്കുന്ന അതെ സമയം വിരലുകളുടെ സ്ഥാനം, ചെലുത്തുന്ന മർദ്ദം, ഉപയോഗിക്കുന്ന വിരലുകളുടെ എണ്ണം എന്നിവ ഒരു ക്യാമെറയിൽ പകർത്തി. നോബിന്റെ വ്യാസവും ഉപയോഗിക്കുന്ന വിരലുകളുടെ സ്ഥാനവും ബന്ധപ്പെടുത്തികൊണ്ടുള്ള രണ്ടാംകൃതി സമവാക്യം രൂപപ്പെടുത്തി. ബുള്ളറ്റിൻ ഓഫ് ജാപ്പനീസ് സൊസൈറ്റി ഫോർ ദി സയൻസ് ഓഫ് ഡിസൈൻ എന്ന ജേണലിലാണ് ഇത് സംബന്ധിച്ചുള്ള വിശദമായ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

കലാചരിത്രം 

മായൻ കാലഘട്ടത്തിലെ മൺപാത്രങ്ങളിൽ അടയാളപ്പെടുത്തിയിട്ടുള്ള  ആചാരപരമായ വസ്തിപ്രയോഗങ്ങൾ സംബന്ധിച്ചുള്ള പഠനത്തിനാണ്  നെതർലാൻഡ്സ്, ഗ്വാട്ടമാല, യുഎസ്എ, ഓസ്ട്രിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള പീറ്റർ ഡി സ്മെറ്റ്  നിക്കോളാസ് ഹെൽമുത്ത് എന്നിവർക്ക്   കലാചരിത്രത്തിലുള്ള ഇഗ്‌ നൊബേൽ  സമ്മാനം ലഭിച്ചത്.ക്ലാസിക് മായൻ  മൺപാത്രങ്ങളിൽ കാണപ്പെട്ട ചിത്രങ്ങളിൽ നിന്നും അവിടുത്തെ ആളുകൾ ആചാരപരമായി വിവിധ തരം  ലഹരിവസ്തുക്കൾ മലദ്വാരം വഴി  ശരീരത്തിൽ പ്രവേശിപിപ്പിച്ചിരുന്നുവെന്ന ആശയമാണ്  ഇവരുടെ വിശകലനത്തിൽ പ്രധാനമായും മുന്നോട്ടു വെക്കുന്നത്. ഈ കണ്ടെത്തൽ  പുരാതന മായന്മാർ  ആചാരപരമായ ആനന്ദത്തിൽ ഏർപ്പെടാത്ത ധ്യാനാത്മകരായ ഒരു ജനതയായിരുന്നു എന്ന പരമ്പരാഗത കാഴ്ചപ്പാടിന്  തികച്ചും വിരുദ്ധമാണ്. ഛർദ്ദിക്കുന്ന ജനങ്ങളുടെ ചിത്രം, അവർ എന്തുകൊണ്ട് മലാശയം വഴിയുള്ള പ്രയോഗങ്ങൾ തെരെഞ്ഞെടുത്തു എന്നും സൂചിപ്പിക്കുന്നു. മദ്യം, പുകയില, വാട്ടർ ലില്ലി പൂക്കളിൽ നിന്നുള്ള സത്ത് എന്നിവയൊക്കെ വസ്തി പ്രയോഗത്തിനായി ഇവർ ഉപയോഗിച്ചിരുന്നെന്നും,  പുകയിലയുടെ ഫൈറ്റോകെമിസ്ട്രിയും സൈക്കോഫാർമക്കോളജിയും വരെ  രേഖപ്പെടുത്തിയിട്ടുണ്ടെന്നും പഠനത്തിൽ പറയുന്നു .

ഫിസിക്സ് 

തോടുകളിലോ തടാകങ്ങളിലോ ഒക്കെ താറാകൂട്ടങ്ങൾ  വരി വരിയായി നീന്തുന്നത് നമ്മളിൽ പലരും കണ്ടിട്ടുണ്ടാകും. അതിൽ സൂക്ഷ്മമായ​ ഒരു ​ നിഗൂഢതയുണ്ട്​ എന്ന് മനസ്സിലാക്കിയ ​ ജീവശാസ്ത്രജ്ഞനും ​അമേരിക്കയിലെ വെസ്റ്റ് ചെസ്റ്റർ സർവകലാശാലയിലെ പ്രൊഫസറുമായ ഫ്രാങ്ക് ഫിഷ്​,​ 1990 കളുടെ തുടക്കത്തിൽ ഇത് സംബന്ധിച്ച് പരീക്ഷണങ്ങൾ നടത്തി. ​ഇതിനായി അദ്ദേഹം  ഒരു കൃത്രിമ അമ്മ താറാ​വിനെ  ഒരു ഫ്ലോ ടാങ്കിൽ വിന്യസിച്ചു,​ കൂട്ടത്തിൽ ഏതാനും ​യഥാർത്ഥ​ താറാക്കുഞ്ഞുങ്ങളെയും. എന്നിട്ട് അമ്മത്താറാവിന്റെ പിന്നാലെ മറ്റുള്ളവർ നീന്തുന്ന  പശ്ചാത്തലത്തിൽ നീന്തുമ്പോൾ ​അവയുടെ ചലങ്ങങ്ങളെ ഭൗതികശാസ്ത്ര​പരമായി ​ വിശകലനം ചെയ്തു. ​ജലത്തിലുണ്ടാകുന്ന ചുഴികളാണ്  നീന്തലിന്റെ കാര്യക്ഷമതയെ​ സ്വാധീനിക്കുന്നതെന്ന നിഗമനത്തിൽ ഫിഷ് എത്തി.

കാൽനൂറ്റാണ്ടിനുശേഷം, ​ജലശക്തി ശാസ്ത്രത്തിൽ (hydrodynamics) ഗവേഷണം നടത്തുന്ന  ഷി​ ​മിംഗ് യുവാനും ​സംഘവും ​ഇത്തരത്തിൽ ​​താറാക്കൂട്ടങ്ങൾ വരിവരിയായി നീന്തുന്നതിന്റെ കമ്പ്യൂട്ടർ മോഡലുകൾ വികസിപ്പിച്ചെടുത്തു. വേവ്-റൈഡിംഗ്, വേവ്-പാസിംഗ്​ എന്നീ ഭൗതിക പ്രതിഭാസങ്ങളാണിതിന്റെ കാരണമെന്ന് ​ ​   യുവാന്റെ ഗ്രൂപ്പ് ​കണ്ടെത്തി. ​അമ്മ താറാവ് ​ സൃഷ്ടിക്കുന്ന ജലതരംഗങ്ങളിലൂടെ മുന്നേറുമ്പോൾ  , പിന്നാലെ സഞ്ചരിക്കുന്ന താറാവുകൾക്ക് സാധാരണയായി അനുഭവപ്പെടുന്നതിനേക്കാളും കുറവ് ഇഴച്ചിൽ അനുഭവപ്പെടുന്നുവെന്നും ഏറ്റവും കൃത്യമായ  ഒരു സഞ്ചാര സ്ഥാനം സ്വീകരിക്കുന്നതിലൂടെ മുന്നിൽപോകുന്ന താറാവുണ്ടാക്കുന്ന തരംഗങ്ങളുമായി വിനാശാത്മക വ്യതികരണം (destructive interference) ഉണ്ടാവുകയും, അത് പിന്നാലെ പോകുന്ന താറാവുകൾക്ക് ഊർജ്ജക്ഷമമായി സഞ്ചരിക്കാൻ വഴിയൊരുക്കുകയും  ചെയ്യുന്നുവെന്നും ഈ പഠനത്തിൽ പറയുന്നു. ഈ പ്രതിഭാസം കേവലം ഏറ്റവും മുന്നിൽ പോകുന്ന താറാവിൽ  മാത്രമായി ഒതുങ്ങുന്നതല്ല,  പിന്തുടരുന്ന എല്ലാ താറാവുകളും, വരിയിൽ ഏറ്റവും പുറകിലുള്ള താറാവിലേക്ക്  വരെ  നിലനിർത്തുകയും ചെയ്യുന്നു  എന്നതും പ്രത്യേകതയാണ്. ഈ കണ്ടെത്തലിനു ​ ഫ്രാങ്ക് ​​ഫിഷും യുവാൻ ടീമും സംയുക്തമായി ഈ വർഷത്തെ ​ ​​ഫിസിക്സ്   ഇഗ് നോബൽ ​സമ്മാനം നേടി. ​വളരെ ലളിതമെന്നു തോന്നാവുന്ന എന്നാൽ  ഒരു സങ്കീർണമായ പ്രതിഭാസത്തിന്റെ ചുരുളഴിക്കാൻ ചൈന, യു കെ, തുർക്കി അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള  ശാസ്ത്രജ്ഞർ എങ്ങനെ   വ്യത്യസ്തമായ  രീതികൾ  ​​ ഉപയോഗിച്ചു എന്നതിനുള്ള ഒരു ഉദാഹരണം കൂടിയാണിത്. 

താറാവുകൾ സൃഷ്ടിക്കുന്ന തരംഗങ്ങളുടെ മാതൃക

​സമാധാനം 

പരദൂഷണം പറയുമ്പോൾ എപ്പോഴൊക്കെ   സത്യം പറയണം  എന്നും  ​എപ്പോഴൊക്കെ  നുണ പറയണം എന്നും തിരിച്ചറിഞ്ഞു  തീരുമാനിക്കാൻ സഹായകരമായ അൽഗോരിതം വികസിപ്പിച്ചെടുത്തതിനാണ് ചൈന, ഹംഗറി, കാനഡ, നെതർലൻഡ്‌സ്, യുകെ, ഇറ്റലി, ഓസ്‌ട്രേലിയ, സ്വിറ്റ്‌സർലൻഡ്, യുഎസ്എ എന്നീ രാജ്യങ്ങളിൽ  നിന്നുള്ള ജുൻഹുയി വു ,സാബോൾക്സ് സാമഡോ ,പാറ്റ് ബാർക്ലേ,ബിയങ്ക ബിയർസ്മ,ടെറൻസ് ഡി. ഡോർസ് ക്രൂസ്,സെർജിയോ ലോ ഐക്കോണോ,അന്നിക എസ്. നീപ്പർ,കിം പീറ്റേഴ്സ്,വോജ്ടെക് പ്രസെപിയോർക്ക,ലിയോ ടിയോഖിൻ, പോൾ എഎം വാൻ ലാൻജ്   എന്നിവർക്ക് സംയുക്തമായി സമാധാനത്തിനുള്ള 2022 ലെ ഇഗ്‌ നൊബേൽ പുരസ്‌കാരം ലഭിച്ചത്.വ്യക്തികളുടെ ഗോസിപ്പ് തന്ത്രങ്ങൾക്ക് സൈദ്ധാന്തിക അടിത്തറ നൽകുന്നതിന് ഇവർ ആവിഷ്കരിച്ച മോഡലുകൾ സംബന്ധിച്ച പഠനങ്ങൾ  ഫിലോസോഫിക്കൽ  ട്രാൻസാക്ഷൻസ് ഓഫ്   റോയൽ സൊസൈറ്റി ബി എന്ന ജേണലിലാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഇതിൽ , ബയോളജിക്കൽ സിഗ്നലിംഗ് സിദ്ധാന്തത്തിൽ നിന്നുള്ള മോഡലുകൾക്ക് അനുസൃതമായി സത്യസന്ധവും സത്യസന്ധമല്ലാത്തതുമായ ഗോസിപ്പുകളെ മാതൃകയാക്കാനും വിശകലനം ചെയ്യാനും ഇവർ  ഒരു പുതിയ സമീപനമാണ് ഉപയോഗിച്ചിരിക്കുന്നത്.

സാമ്പത്തിക ശാസ്ത്രം 

കഴിവ് മാത്രം പോരാ, ഭാഗ്യം കൂടി വേണം ചില വിജയങ്ങളൊക്കെ നേടാൻ എന്ന് ചിലരെ കാണുമ്പോൾ  നമ്മളിൽ പലർക്കും തോന്നാറുണ്ട്.   ഗണിതശാസ്ത്രപരമായി, എന്തുകൊണ്ടാണ് വിജയം  കഴിവുള്ളവരിലേക്കല്ല, മറിച്ച് ഭാഗ്യവാന്മാർക്ക് കൂടുതലായി  ലഭിക്കുന്നത് എന്ന്  വിശദീകരിച്ചതിനാണ്  ഇറ്റലിയിൽ നിന്നുള്ള അലസ്സാൻഡ്രോ പ്ലൂച്ചിനോ, അലെസിയോ ഇമാനുവേൽ ബിയോണ്ടോ, ആൻഡ്രിയ റാപിസാർഡ എന്നിവർക്ക്  സാമ്പത്തിക ശാസ്ത്രത്തിനുള്ള 2022 ലെ ഇഗ്‌ നൊബേൽ  സമ്മാനം ലഭിച്ചത് . അഡ്വാൻസസ് ഇൻ കോംപ്ലക്സ് സിസ്റ്റംസ് എന്ന ജേണലിലാണ് ഇതുമായി ബന്ധപ്പെട്ടുള്ള  ഇവരുടെ  പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്  . പ്ലൂച്ചിനോയ്ക്കും റാപിസാർദയ്ക്കും ലഭിക്കുന്ന രണ്ടാമത്തെ ഇഗ് നോബൽ ആണിത്. 2010 ൽ സഹപ്രവർത്തകനായ  സിസേർ ഗരോഫാലോടൊപ്പമായിരുന്നു  ഇവരുടെ ആദ്യ ഇഗ്‌ നൊബേൽ. ഒരു സംഘടനയിൽ  പ്രത്യേകിച്ചൊരു  ക്രമം പിന്തുടരാതെ ആളുകളെ പ്രോത്സാഹിപ്പിച്ചാൽ സംഘടനകൾ കൂടുതൽ കാര്യക്ഷമമാകുമെന്ന് ഗണിതശാസ്ത്രപരമായി തെളിയിച്ചതിനായിരുന്നു മാനേജ്‌മെന്റ് വിഷയത്തിലുള്ള ആ ഇഗ് നൊബേൽ.

സേഫ്റ്റി എഞ്ചിനീയറിംഗ് 

സ്കാന്ഡിനേവിയൻ രാജ്യങ്ങളിൽ വളരെയധികം കാണപ്പെടുന്ന ഒരു വന്യ ജീവിയാണ് കടമാൻ (moose ,ചില പ്രദേശങ്ങളിൽ എൽക്ക് എന്ന് വിളിക്കപ്പെടുന്നു) . ഈ രാജ്യങ്ങളിൽ ഇത്തരം കടമാനുകളും വാഹനങ്ങളും കൂട്ടിയിടിച്ചുണ്ടാകുന്ന അപകടങ്ങൾ  ഒരു വലിയ പ്രതിസന്ധിയാണ് . കാറുകൾ ഇവയുമായി  കൂട്ടിയിടിക്കുന്നതിലൂടെ ഉണ്ടാകുന്ന പരിക്കുകളുടെ എണ്ണം കുറയ്ക്കുന്നതിന്, ഘട്ടം ഘട്ടമായുള്ള അപകടങ്ങൾ ക്രമീകരിക്കുന്നതിന് സാധുതയുള്ളതും ആവർത്തിക്കാവുന്നതുമായ ഒരു രീതി ആവശ്യമാണ്. ഇതിനാണ്  സ്കാന്ഡിനേവിയൻ  രാജ്യമായ സ്വീഡനിൽ നിന്നുള്ള  മാഗ്നസ് ജെൻസ് എന്ന ഗവേഷകന് ഈ വിഷയത്തിൽ നടത്തിയ സമഗ്രമായ ഗവേഷണ പ്രവർത്തനങ്ങൾക്കും  ഒരു കടമാനും (moose) കാറും  തമ്മിലുള്ള  ക്രാഷ്-ടെസ്റ്റിന്റെ ഡമ്മി നിർമ്മിച്ചതിനും  2022 ലെ സേഫ്റ്റി എഞ്ചിനീറിങ്ങിനുള്ള  ഇഗ്‌ നൊബേൽ സമ്മാനം ലഭിച്ചത്.

യഥാർത്ഥ കടമാനും പഠനത്തിനുപയോഗിച്ച ഡമ്മിയും.

കടമാനിന്റെ  ശാരീരിക സവിശേഷതകൾ നന്നായി അറിയാൻ മാഗ്നസ്  കോൾമോർഡനിലെ  ഒരു മൃഗശാല സന്ദർശിച്ചു. വെറ്ററിനറി  ഉദ്യോഗസ്ഥൻ  ബെംഗ്ത് റോക്കൻ  തന്റെ വൈദഗ്ധ്യം  അടിസ്ഥാനമാക്കി  അവയെക്കുറിച്ചുള്ള  അവശ്യമായ വിവരങ്ങളും മാഗ്നസിന്  നൽകി. തുടർന്ന്, അടുത്തിടെയായി  കൊല്ലപ്പെട്ട  ഒരു കടമാനിനെ ആഴത്തിൽ  പഠിക്കുകയും അവയുടെ  ആന്തരിക-ബാഹ്യ ശരീര ഘടനയെക്കുറിച്ച് ഒരു ധാരണയുണ്ടാക്കുകയും ചെയ്തു.  രണ്ട് പുത്തൻ സാബുകളും ഒരു പഴയ വോൾവോയുമാണ് ഡമ്മിയുമായി പരീക്ഷിച്ചത്. ക്രാഷ് ടെസ്റ്റ് ഫലങ്ങൾ വിജയകരമായിരുന്നു , കാരണം തകർന്ന കാറുകൾ യഥാർത്ഥ അപകടത്തിൽ പെട്ട  കാറുകളെപ്പോലെയാണ് ഉണ്ടായിരുന്നത്  .

References:

  1. “Physiological Synchrony is Associated with Attraction in a Blind Date Setting,” Eliska Prochazkova, Elio Sjak-Shie, Friederike Behrens, Daniel Lindh, and Mariska E. Kret, Nature Human Behaviour, vol. 6, no. 2, 2022, pp. 269-278.
  2. “Poor Writing, Not Specialized Concepts, Drives Processing Difficulty in Legal Language,” Eric Martínez, Francis Mollica, and Edward Gibson, Cognition, vol. 224, July 2022, 105070.
  3. “Short- and Long-Term Effects of an Extreme Case of Autotomy: Does ‘Tail’ Loss and Subsequent Constipation Decrease the Locomotor Performance of Male and Female Scorpions?” Solimary García-Hernández and Glauco Machado, Integrative Zoology, epub 2021.
  4. “Fitness Implications of Nonlethal Injuries in Scorpions: Females, but Not Males, Pay Reproductive Costs,” Solimary García-Hernández and Glauco Machado, American Naturalist, vol. 197, no. 3, March 2021, pp. 379-389.
  5. ” ‘Tail’ Autotomy and Consequent Stinger Loss Decrease Predation Success in Scorpions,” Solimary García-Hernández and Glauco Machado, Animal Behaviour, vol. 169, 2020, pp. 157-167.
  6. “Ice-Cream Used as Cryotherapy During High-Dose Melphalan Conditioning Reduces Oral Mucositis After Autologous Hematopoietic Stem Cell Transplantation,” Marcin Jasiński, Martyna Maciejewska, Anna Brodziak, Michał Górka, Kamila Skwierawska, Wiesław W. Jędrzejczak, Agnieszka Tomaszewska, Grzegorz W. Basak, and Emilian Snarski, Scientific Reports, vol. 11, no. 22507, 2021.
  7. “How to Use Fingers during Rotary Control of Columnar Knobs,” Gen Matsuzaki, Kazuo Ohuchi, Masaru Uehara, Yoshiyuki Ueno, and Goro Imura, Bulletin of Japanese Society for the Science of Design, vol. 45, no. 5, 1999, pp. 69-76.
  8. “A Multidisciplinary Approach to Ritual Enema Scenes on Ancient Maya Pottery,” Peter A.G.M. de Smet and Nicholas M. Hellmuth, Journal of Ethnopharmacology, vol. 16, no. 2-3, 1986, pp. 213-262.
  9. “Energy Conservation by Formation Swimming: Metabolic Evidence from Ducklings,” Frank E. Fish, in the book Mechanics and Physiology of Animal Swimming, 1994, pp. 193-204.
  10. “Wave-Riding and Wave-Passing by Ducklings in Formation Swimming,” Zhi-Ming Yuan, Minglu Chen, Laibing Jia, Chunyan Ji, and Atilla Incecik, Journal of Fluid Mechanics, vol. 928, no. R2, 2021.
  11. “Honesty and Dishonesty in Gossip Strategies: A Fitness Interdependence Analysis,” Junhui Wu, Szabolcs Számadó, Pat Barclay, Bianca Beersma, Terence D. Dores Cruz, Sergio Lo Iacono, Annika S. Nieper, Kim Peters, Wojtek Przepiorka, Leo Tiokhin and Paul A.M. Van Lange, Philosophical Transactions of the Royal Society B, vol. 376, no. 1838, 2021, 20200300.
  12. “Talent vs. Luck: The Role of Randomness in Success and Failure,” Alessandro Pluchino, Alessio Emanuele Biondo, and Andrea Rapisarda, Advances in Complex Systems, vol. 21, nos. 3 and 4, 2018.
  13. “Moose Crash Test Dummy,” Magnus Gens, Master’s thesis at KTH Royal Institute of Technology, published by the Swedish National Road and Transport Research Institute, 2001.
  14. “Ig Nobel prizes 2022: The unlikely science that won this year’s awards”, New Scientist Magazine issue 3405 , published 24 September 2022
  15. https://improbable.com/ig/winners/#ig2022

Unrequited: The Thinking Woman’s Guide to Romantic Obsession

Many of us might have come across romantic relationships at various stages of our life, developing feelings of love and attraction towards the other. Though with varied intensities and characteristic features, a common trait involves feelings of infatuation, intimacy, and/or commitment. While it does appear all well and sweet, things could get flipped so badly in a matter of few moments, once it comes to realizing that the feelings weren’t mutual. Adding fuel to it is ending up doing things being a lovelorn, that the society would consider obsessive, especially when it is crystal clear that the other doesn’t bother at all. Lovelorn individuals also have a tendency to not accept their deeds, for example, overwhelming the other with text messages until they hear back, stalking in-person and in virtual spaces like social media, belittling and shaming, or even worse such as sending suicide warnings. In all these cases, their outlook on love gets damaged, self-esteem and sense of worth get lost, develop trust issues, get labelled as sadists. But the overarching question is why one goes for this obsessive behavior when they can’t handle a rejection? While not all the rejected lovers go for an obsessive stalking behavior, such reflex reactions are common, both physiological and emotional, and chances are that you are/were one of them. Well, dealing with break-up projects aren’t easy either, unrequited longing is always heart-breaking, like a wolf howling at the moon, and the after effects could be even more both emotionally and physically self-destructive . According to one survey, “93 percent of us have, at some point, been rejected by someone we were in love with”.

On a positive note, not all lovelorns get carried away by rejection. Instead, here we have Prof. Lisa A. Philips, a journalist -turned professor at the State University of New York, with her non-fiction “Unrequited-The Thinking Woman’s Guide to Romantic Obsession“. In short, this book is a blend of memoir, case studies, scientific explorations to provide a reasoning and some historical roots /examples of unrequited love. One might raise a question-why the title of the book is talking about women’s romantic obsession, not men. While both men and women experience unrequited love, and there is no clear evidence that one sex is more vulnerable to it, one cannot object the fact that unrequited men are usually perceived as those having unending passionate expeditions to win/search love, for their perseverance, accompanied by heroic and erotic power, though through whatever aggressive ways it could be achieved. On the flip side, even while we are preparing to have first woman on moon landed, women in general are treated differently when they pursue their unrequited love. This is because the society is conditioned in such a way that it is much easier to objectify women against men’s desire, and the women is supposedly “submissive”, while for men it is still called “pursuit”. This would mean that the society advocates a double standard, when it comes to processing the unrequited love of a man vs. a woman, i.e., society judges women in unrequited love more harshly. When an unrequited woman acts obsessive, she is often addressed by the society as psycho/sick/mean, and often gets nothing but a diagnosis, whose history is carried forward way back from 2nd century Rome and Greece, where lovesickness was considered as a disease. Sadly, the society still subscribes to this “disease model”. It ends up in questioning women’s morality. Such dismissals from the society could be even back firing, which would mean that it becomes a pain plus shame for her, to be undesired by the man she loved, questioning her self-worth, making her go to any extend tenaciously to win his love, ultimately inviting even more refusal. Lovesickness has been a label of shame, used not to heal, but to put women in their place, as the author states.

The accountability of the book lies in sharing the romantic obsession of the author by herself with her unrequited love Mr. B, in the very first chapter. The opening of the book discusses how the author was barely herself when she was rejected, years ago. She couldn’t harbor her feelings comfortably and it went to such an extend that one fine morning she encroached in to his apartment building and banged on his door until he opened it with a baseball bat in one hand for protection and the telephone in the other hand, and was about to dial 911. This moment, that may sound bizarre, speaks volumes about how out of control, self-centered, romantic obsession could go insane. However, the author was able pass the peak of her obsession. She then started wondering why unrequited love can be so powerful and creative. Her journalistic instinct prompted her to delve into the history and literature surrounding romantic obsession, taking everything from renaissance medical treatises to contemporary advice books, exploring scientific and psychological research. Even more interesting is that she surveyed more than 260 women online about their experience in loving someone who did not love them back. Most revealing were the more than 30 in-depth interviews she did with women about their experiences of unrequited love, which forms the crux of the book. This may seem that a one-side narrative series from unrequited women, however what makes the book more unique is that it does not only focus on women who’ve obsessed over men but also the men people who were the targets of female obsession .

In the chapter, “Erotic melancholy: Lovesickness as a label of shame“, the author discusses how physicians had actually “treated ” lovesickness, exemplifying the case of French physicians of 19th century who called obsession as ‘la manie du doute‘ which means doubting madness. Yeah, we usually have a habit of saying “madly in love”, but at some point of time women received exotic treatments for being “madly” in love as opposed to men. Whereas for men, it was a matter of nobleness and pride to become unrequited, showing subtle symptoms such as obsessive thoughts and loss of appetite, the condition became a shameful sign of weakness for women. The author also exemplifies the case of Arabic physicians in early Middle Ages, who considered the main cause of lovesickness to be buildup of sperms! The remedy would sound even more hilarious to us, however. The cure was to have intercourse, with the love object, if not possible, with a slave/prostitute. This concept did not just stick to the Arabian peninsula, it spread to Europe too. It is not surprising though, because in all cases women fit in to their “model”, so it received wider acceptance. One would relax a little bit thinking that these are all histories, so what. A psychologist Dorothy Tennov in her bestseller “Love and Limerence” in 1979 , in which limerence, which she describes a state in which, regardless of whether the patient’s love is requited, they still show immature, complete dependency on the other person, perpetually craving their affection. While she considered it as quite normal, later it was revisited by another psychology professor Albert Wakin, who reconceptualized limerence as pathology, fitting to the era of romantic practicality. Wakin says limerence has features of both obsessive compulsive disorder (OCD) and substance addiction. Underscoring Wakin’s finding, Helen Fischer, a biological anthropologist, opined that, based on their MRI studies on the brain, the picture of beloved increases blood flow at a certain area of focus at the brain, generating neurotransmitter dopamine, a natural stimulant that gives energy, focus, feelings of euphoria and most important, that instinct to seek out a particular beloved. Cocaine could also do a very similar job, an indication that the expression “lover’s high ” is grounded in a very real physical phenomenon. What all this means, according to Fischer and her team, is that passionate love is fundamentally a drive to propel us towards the reward of attachment with a specific mate.

There is another theory, which works in a different way, put forth by Prof. Cupach and Spitzberg, called “dynamic goal linking”. Simply put, this theory proposes that having a romantic relationship as a “lower-order goal” , such as being cared for, easing our loneliness or finding self-worth, that extends to a higher-order goal, could have constructive effects. However, lower order goals are supposed to be flexible and replaceable. In other words, when a woman gives up on her unrequited love, she might also feel that she’s also giving up an opportunity to attain her greater life goals, because goal linking psychologically binds the lower goal to higher one. When a woman spends her energy on a productive task, it is often misunderstood by us as a way to distract herself from the thoughts of him. The other side of the story, the possible reality we miss could be that we don’t consider how inspiring unrequited love can be. This goal linking theory helps explain why the script of unrequited love shakes an unwanted woman, even if getting her nowhere.

Another key take away from the book is that unrequited love could be the best fuel for creativity. Creativity is the fundamental human response to the frustrations of love. Accomplishment is often what saves the unwanted woman from evils and gets her out of the woods of the vicious blackhole of longing. One reason why people love someone without any expectations of loving back is so they can be inspired by love. Psychologists call this “Don Quixote” situation. In Miguel de Cervantes’ 17th century novel, Don Quixote devotes his chivalric requests to his unrequited love, a neighbouring farm girl. Even though she didn’t love back, his adoration allowed him to experience elevated emotions which in turn helped focus his goals and enjoy being inspired to act heroically in someone else’s name. For those on Don Quixote situation love is an adventure, a mystery to be solved. Isadora Duncan, the renowned “Mother of Modern Dance,” catalyzed her arts by channelizing her suffering from many unhappy relationships . She was of the opinion that love and art are inextricable. It is tricky to use a lovelorn state as a source of inspiration though, because to have a control over it is critical.

In the chapter ” The Gender Pass-Female stalkers and their invisible victims“, the author discusses how unrequited women turn into habitual stalkers featured by repeated, unwanted and intrusive behaviors, implicit or explicit threats, and causing fear. In fact, several peer-reviewed studies conducted since 2000s scrutinize the question of gender and unwanted pursuit. The results show that women are just as likely as men to engage in a number of stalking tactics. However, research into perceptions of stalking scenario find that respondents view female stalkers as less dangerous than male .This could also be due to the fact that the male victims of female stalkers are able to defend themselves better than female victims, given that the former has more privilege in a patriarchal society. Female unrequited stalkers can go crazy at times. A person with sanity is aware that nobody would stalk someone who they truly love. Unrequited love can turn women into narcissists and masochists. Though it seem bizarre, at the end of the day, her obsession is her only connection to the other person, and she will do anything to keep the connection, which is called a kind of “masochistic zone”. As a result, she’ll cope with it masochistically by embracing her suffering and deriving satisfaction from it. Romantic obsession also lures women into same sex affairs , typically with punishing consequences, protagonists driven by unrequited love to suicide, insanity or depression, elaborates Lisa Philips demonstrating the case study of Careena, who had never been attracted to women before. Notably, the incident occurred in a far less homophobic time.

Though the word “beloved” seem to have a single meaning, in practice it is multidimensional, as Lisa Philips puts it. The beloved represents the unconditional love that the unrequited lover didn’t have from her family of origin. The beloved represents what’s missing from the unrequited lover’s marriage or relationship. The author discusses a case study of a woman who regularly fell into unrequited love as a way to keep the dream of a perfect union in lime light, knowingly it was unrealistic, a dream of an emotional utopia. The beloved represents the dream of an idealized future with a committed partner. This is probably the most common situation, and it makes all the sense in the world. We are all unrequited lovers, being uncertain whether our feelings will be returned. In this uncertainty, we give tremendous power to our beloved. As human beings we have a drive to experience deep romantic love, and it’s not a crime.

Having discussed several aspects of processing and understanding unrequited love of woman, I do think the final chapter is more meaningful and beneficial to the readers. In the chapter ” Letting go- how the obsession ends” the author discusses how does the romantic obsession end. Well, just as there are many ways to be in obsessive love, there are many ways to get out of it too. Most of the women discussed in the book, as well as the author herself, did not follow any particular strategy. Rather, some found solace in support groups, some sought professional help, an option people whose obsession is hampering their normal functioning or spurring them to destructive behavior should go for. Rest assured, with rare exceptions, unrequited love does end, and the first step to end a romantic obsession is to simply acknowledge it.

Overall, the readers, particularly who had been through unrequited love would find this book insightful to retrospect themselves in a different way rather than victimizing themselves, better understand their situation, complexities associated with the romantic obsession and cultural taboos, and eventually move on. The main take away for me is that, by exploring the power of unrequited love, we can connect more deeply with ourself and our productivity, as Lisa Philips by herself has set an example with this book.

ഹര ഹാചി ബു !

ഒരു 80 -90 വയസ്സിന് മേലെ പ്രായമായ , തികച്ചും ഊർജ്ജസ്വലരായ, കർമ്മനിരതരായ, സന്തോഷമായിട്ടിരിക്കുന്ന ആളുകളെ കാണുമ്പോൾ “ഈ പ്രായത്തിലും എന്നാ ഒരിതാ!! “, “പയറുമണി പോലെ ഓടിനടന്ന് പണിയെടുക്കുന്നത് കണ്ടോ !” എന്നൊക്കെ നമ്മൾ അത്ഭുതത്തോടെ അഭിപ്രായപ്പെടാറുണ്ട്. എന്തിനേറെ പറയുന്നു , 70 വയസ്സായ മമ്മൂട്ടിയുടെ പ്രായവും “ചെറുപ്പവും” നമുക്ക് ചർച്ചാവിഷയമാണ് . നൂറു പേരിൽ വിരലിൽ എണ്ണാവുന്നത്ര ആളുകളെ മാത്രമേ നമുക്കങ്ങനെ കാണാൻ കിട്ടാറുള്ളു എന്നത് കൊണ്ടാണ് ഇത്തരക്കാർ പലപ്പോഴും വാർത്താശ്രദ്ധ പിടിച്ചുപറ്റാറുള്ളത് . 96 വയസുള്ള പുഞ്ചിരിയമ്മച്ചിയെ ഏതാനും മാസങ്ങൾക്ക് മുമ്പ് സമൂഹ മാധ്യമങ്ങളിൽ ആഘോഷിക്കപ്പെട്ടിരുന്നതും നമ്മിൽ ചിലർ ഓർക്കുന്നുണ്ടാകും.100 വയസ്സ് വരെ ജീവിച്ചിരിക്കുക , അതും ആരോഗ്യത്തോടെ, സന്തോഷത്തോടെയും ജീവിച്ചിരിക്കുക എന്നുള്ളത് നമുക്കെപ്പോഴും അപ്രാപ്ര്യമായതെന്ന് തോന്നുന്ന സംഗതിയാണ്. നമ്മുടെ ആരോഗ്യ ശീലങ്ങൾ, സാമൂഹിക പശ്ചാത്തലം, മാനസിക നിലവാരം ഇതൊക്കെ നമ്മുടെ ദീർഘായുസ്സിനെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. നമ്മുടെ ശരാശരി ആയുർദൈർഖ്യം 70 വയസ്സാണെങ്കിലും , പിറന്നാൾ ആഘോഷവേളകളിൽ നമ്മൾ പരസ്പരം ആശംസിക്കാറുള്ളത് many many happy returns of the day എന്നോ സ്വല്പം കടത്തി ആയുഷ്മാൻ ഭവഃ എന്നൊക്കെയാണ്. നമുക്ക് പ്രിയപ്പെട്ടവരൊക്ക കുറേ കാലം ജീവിച്ചിരിക്കണം എന്നാണ് നമ്മുടെ ചിന്ത. ഇതൊക്കെയാണെങ്കിലും “എന്തിനാ ഇങ്ങനെ കുറേ കാലം ഭൂമിക്ക് ഭാരമായി ജീവിച്ചിരുന്നിട്ട് !, ഞാനൊക്കെ ഒരു 40-50 ന്റെ മേലെ പോകില്ല , ജീവിതം മടുത്തു ..” എന്നൊക്കെയുള്ള നെടുവീർപ്പെടലുകളും നമ്മൾ പലരിൽ നിന്നും തമാശ രൂപേണയും അല്ലാതെയും ഒക്കെ നിത്യേനയെന്നോണം കേൾക്കാറുണ്ട്. പ്രത്യേകിച്ചൊന്നും ഇനി ചെയ്യാനില്ലാത്തതുകൊണ്ട് മരിച്ചു കളയാം എന്ന് വിചാരിക്കുന്ന നായകനുള്ള സിനിമ പോലും മലയാളത്തിലുണ്ട്. ജീവിതത്തിൽ എന്തെങ്കിലുമൊക്കെ ചെയ്യാൻ വേണം, ചെയ്തുകൊണ്ടിരിക്കണം ഇല്ലെങ്കിൽ മരിക്കുന്നതാണ് നല്ലത് എന്നൊക്കെ ചിന്തിക്കാറുണ്ട്. തികച്ചും സ്വാഭാവികമാണത് . പ്രായമാകുന്തോറും ആളുകളുടെ സന്തോഷവും ആരോഗ്യവുമൊക്കെ നഷ്ടപ്പെടും, അവർക്കിനി പണ്ടത്തേതു പോലെ ഒന്നും ചെയ്യാനാവില്ല എന്നുള്ള ഒരു പൊതുധാരണ നമുക്കുണ്ട്. “ചെറുപ്പം നിലനിർത്തുക’ എന്നത് ഒരു ഭഗീരഥ പ്രയത്നമായിട്ടാണ് കണക്കാക്കപ്പെടാറുള്ളത് .

എന്നാൽ ഒരു നാട്ടിലെ ജനങ്ങളുടെ ഏറ്റവും കുറഞ്ഞ ആയുസ്സ് 94 വയസ്സാണെങ്കിലോ ? അങ്ങനെ ഒരു നാടുണ്ട് .ജപ്പാനിലെ ഒക്കിനാവ ദ്വീപിലെ ഒഗിമി. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ചു ലോകത്ത്‌ ഏറ്റവും കൂടുതൽ ആയുർദൈർഘ്യമുള്ള രാജ്യം ജപ്പാനാണ്.പുരുഷൻമാരുടെ ശരാശരി ആയുർദൈർഘ്യo 85 വയസ്സും സ്ത്രീകൾക്ക് 87.7വയസ്സും .ഓരോ പത്തുലക്ഷം പേരിലും 520-ൽ ഏറെ ശതായുഷ്‌മാന്മാരുള്ളതും ജപ്പാനിലാണത്രെ!. അതിൽ തന്നെ 24 ശതമാനം ആളുകളും ശതാഭിഷക്തരായ ഒഗിമിയെ കുറിച്ചും, ജാപ്പനീസ് സംസ്കാരത്തെ കുറിച്ചും അവിടുത്തെ ആളുകളുടെ ജീവിതരീതികളേക്കുറിച്ചും ദീർഘായുസ്സിന്റെ രഹസ്യങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്ന ഒരു പുസ്തകമാണ് “ഇക്കിഗായ്: ആഹ്ളാദകരമായ ദീർഘായുസ്സിന് ഒരു ജാപ്പനീസ് രഹസ്യം.” ഏറെ നാളുകളായി വായിക്കണമെന്ന് കരുതിയതാണ് ഇക്കിഗായ്. എല്ലാറ്റിനും അതിന്റെതായ സമയമുണ്ട് ദാസാ എന്നാണല്ലോ. അതുകൊണ്ട് ഈ പുതുവർഷത്തിലെ ആദ്യ വാരാന്ത്യത്തിലാണ് ഈ പുസ്തകം വായിക്കാനെടുത്തത്. വെറും 205 പേജുള്ള ഒരു കൊച്ചു പുസ്തകം. കെ. കണ്ണൻ പരിഭാഷപ്പെടുത്തിയ മലയാളം വിവർത്തനമാണ് വായിച്ചത്. യഥാർത്ഥ എഴുത്തുകാർ ഹെക്ടർ ഗാർഷ്യ , ഫ്രാൻസെസ്‌ക് മിറാല്യസ്‌ എന്നീ രണ്ടുപേർ.സുഹൃത്തുക്കളായ ഇവർ ജപ്പാനിൽ ഇത്തരത്തിൽ ദീർഘായുസ്സുള്ളവരുടെ നാടുകളിൽ പോയി താമസിച്ച്, അവരുടെ ദീർഘായുസ്സിന്റെ രഹസ്യങ്ങളും ജീവിതരീതികളും ഒക്കെ മനസ്സിലാക്കി അല്പം ശാസ്ത്രത്തിന്റെ മേമ്പൊടിയോടെ നമുക്ക് പറഞ്ഞുതരാൻ ശ്രമിക്കുകയാണ് ഈ പുസ്തകത്തിൽ. പുസ്തകത്തിന്റെ മേന്മയായി തോന്നിയത് അധ്യായങ്ങൾ ലളിതമായ ഭാഷയിലും ചിട്ടയോടും കൂടി ക്രമീകരിച്ചിരിക്കുന്നു എന്നുള്ളതാണ്. വായിക്കുമ്പോൾ നോട്ടെഴുതുന്ന സ്വഭാവക്കാരുണ്ടെങ്കിൽ അവർക്കു സൗകര്യമാകും വിധത്തിൽ നിബന്ധനകൾ, രീതികൾ, താരതമ്യ പഠനങ്ങൾ എന്നിവയുടെ ​സംക്ഷിത രൂപങ്ങൾ പുസ്തകത്തിലുടനീളം കാണാൻ സാധിക്കും. പുസ്‌തകത്തിന്റെ പിന്നിലെ പ്രയത്നവും ഗവേഷണവും അദ്ധ്യായങ്ങളിൽ നൽകിയിരിക്കുന്ന വിശദാംശങ്ങളിലും സ്ഥിതിവിവരക്കണക്കുകളിലും എല്ലാം കാണാം. പോരായ്മയായി തോന്നിയത് മലയാളം വിവർത്തനമാണ്‌. പലയിടത്തും വാക്കുകളുടെ നേർ വിവർത്തനമാണുള്ളത് എന്നതും അച്ചടി പിശകുകളും കല്ലുകടിയായി അനുഭവപ്പെട്ടു.

എന്താണ് ഇക്കിഗായ് ? ജീവിക്കാനുള്ള കാരണം എന്നാണിതിന്റെ ലളിതമായ അർത്ഥം. ഒരു ജീവിതരീതി എന്നോ, നിലനിൽപ്പിന്റെ കേന്ദ്ര ബിന്ദു എന്നൊക്കെയും ഇതിനെ വ്യാഖ്യാനിക്കാം.ജപ്പാൻകാരുടെ അഭിപ്രായമനുസരിച്ച് എല്ലാവർക്കും ഒരു ഇക്കിഗായ് ഉണ്ടായിരിക്കുമെന്നാണ്. നമ്മുടെ ഇക്കിഗായ് നമ്മൾ കണ്ടെത്താൻ ശ്രമിക്കുകയും അതിനുവേണ്ടിയുള്ള നിരന്തര പരിശ്രമത്തിലേർപ്പെടുകയും ചെയ്താൽ അത് നമുക്ക് മാനസിക സംതൃപ്തിയും ആഹ്ളാദവും അതിന്റെ ഫലമായി ദീർഘായുസ്സും തിരിച്ചു തരും എന്നാണ് ഗ്രന്ഥകാരന്മാർ പ്രധാനമായും ഈ പുസ്തകത്തിന്റെ ഇതിവൃത്തമായി അടിവരയിടുന്നത്. ഒരുപക്ഷെ, നമ്മൾ വായിച്ചിട്ടുള്ള പ്രശസ്തങ്ങളായ സെല്ഫ്-ഹെല്പ് അല്ലെങ്കിൽ മോട്ടിവേഷണൽ പുസ്തകങ്ങളുടെ ഒരു ആഖ്യാന രീതി ചിലയിടത്ത് കാണാമെങ്കിലും, ജാപ്പനീസ് സംസ്കാരത്തിന്റെ പശ്ചാത്തലമാണ് പുസ്തകത്തിലേക്കെന്നെ അടുപ്പിച്ചത്. ആദ്യത്തെ ഏതാനും അധ്യായങ്ങളിൽ നമ്മുടെ ജീവിതത്തിന്റെ പരമമായ ലക്ഷ്യങ്ങളെ, ഇക്കിഗായിയെ കണ്ടെത്തുന്നതിനെക്കുറിച്ചാണ് വിശദമാക്കിയിട്ടുള്ളത്.വിരമിക്കൽ എന്നൊരു പ്രക്രിയ നമ്മെ മാനസികമായി പുറകോട്ടു വലിക്കാൻ ഉള്ളതല്ലെന്നും അവസാന ശ്വാസം വരെ ജോലി ചെയ്യേണ്ടുന്നതിന്റെ പ്രസക്തിയെക്കുറിച്ചും ഒക്കെ വളരെ ലളിതമായി പുസ്തകം വിവരിക്കുന്നുണ്ട്. ജപ്പാനിൽ ജോലി ചെയ്യുന്ന ചില സുഹൃത്തുക്കൾ, ജപ്പാനിലെ ആളുകൾ വളരെയധികം പരിശ്രമശാലികളാണെന്നും, അവരോടൊപ്പം പിടിച്ചു നിൽക്കാൻ പ്രയാസമാണ് എന്നൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട്. അതവരുടെ സംസ്കാരത്തിന്റെയും ജീവിത രീതിയുടെയും ഭാഗമാണെന്നും, ഇക്കിഗായ് എങ്ങനെ അതിനെ സാധൂകരിക്കുന്നു എന്നുള്ളതും ഇത് വായിച്ചപ്പോൾ കൂടുതൽ വ്യക്തമായി. ഇംഗ്ളീഷിലെ റിട്ടയർ എന്നതിന് തുല്യമായ വിരമിക്കൽ എന്ന വാക്കോ കാഴ്ചപ്പാടോ ജപ്പാൻകാരുടെ നിഘണ്ടുവിലില്ല. മരണം വരെ അവർക്കിഷ്ടമുള്ള ജോലി അവർ സന്തോഷപൂർവം ചെയ്തുകൊണ്ടേയിരിക്കും. ജീവിതത്തോടുള്ള അഭിനിവേശത്തിന്, എല്ലാ ദിവസവും രാവിലെ എഴുന്നേൽക്കാനുള്ള പ്രേരക ശക്തിക്ക്, വൃദ്ധരാകുമ്പോഴും യൗവനം കാത്തുസൂക്ഷിക്കുന്നതിന്, എല്ലാം കാരണമിതാണ്. ഒക്കിനാവക്കാരുടെ ജീവിത രീതിയുടെ പ്രധാന സവിശേഷതകൾ അവർ സൗഹൃദം പരിപോഷിപ്പിക്കുന്നു, ലളിതമായി മാത്രം ആഹാരം കഴിക്കുന്നു, ആവശ്യത്തിന് വിശ്രമിക്കുന്നു, മിതമായ വ്യായാമം, നേരത്തെ എഴുന്നേൽക്കുകയും ഉറങ്ങുകയും ചെയ്യുന്നു, കൃഷിയിടങ്ങളിലും പൂന്തോട്ടങ്ങളിലും മിക്ക സമയവും ചെലവഴിക്കുന്നു എന്നൊക്കെയാണ്. ഇതൊക്കെ കേൾക്കുമ്പോൾ നമ്മുടെ പഴമക്കാരുടെ ജീവിതചര്യകളുമായി (സാമൂഹിക പശ്ചാത്തലം ഒഴിച്ച് നിർത്തിയാൽ) ചില സാമ്യങ്ങളൊക്കെ തോന്നിയേക്കാം. ഒരുകണക്കിന് നമ്മുടെ നിലനിൽപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ആധുനിക സമൂഹങ്ങളുടേതാണ്.

ഏറ്റവും എടുത്ത് പറയേണ്ട ഒരു സവിശേഷത ഒക്കിനാവക്കാരുടെ ആഹാര രീതിയാണ്. ഹര ഹാച്ചി ബു എന്നാണവരുടെ ആപ്ത വാക്യം. എപ്പോഴും അവരത് ഓർത്തിരിക്കും. നിങ്ങളുടെ വയർ 80 ശതമാനം മാത്രം നിറക്കുക എന്നാണിതിന്റെ അർത്ഥം. നമ്മുടെ പഴമക്കാരും ഇതുപോലെ വയറു നിറയെ ഭക്ഷണം കഴിക്കുന്ന ശീലമില്ലായിരുന്നു എന്നോർക്കണം. ഒക്കിനാവക്കാർ അതുകൊണ്ട് 80 ശതമാനം വയറു നിറഞ്ഞാൽ ഭക്ഷണം കഴിക്കുന്നത് നിർത്തും. കിറുകൃത്യമായി ഈ 80 ശതമാനം എങ്ങനെ തിട്ടപ്പെടുത്തും എന്ന് ചിന്തിക്കുക സ്വാഭാവികം. ഇനി ജപ്പാൻകാർക്ക് ഇതിനായി വല്ല മാപിനിയോ മറ്റോ ഉണ്ടോ ? ഇല്ലെന്നാണ് ഉത്തരം. വയറു നിറഞ്ഞെന്ന് തോന്നി തുടങ്ങിയാൽ നിർത്തുക -അത്രയേ മാർഗമുള്ളൂ. എങ്കിലും കഴിക്കുന്ന ഭക്ഷണം അത്യന്തം പോഷകസമൃദ്ധമായതായിരിക്കും എന്നൊരു പ്രത്യേകതയുണ്ട്.

അടുത്ത ഏതാനും അധ്യായങ്ങളിൽ   ശതാഭിഷക്തരായ കലാകാരന്മാരുമായും, സാധാരണക്കാരുടെയും,  സൂപ്പർ സെന്റേറിയൻമാരുമായും (110 വയസ്സിനു മുകളിൽ പ്രായമുള്ളവർ) അഭിമുഖങ്ങങ്ങളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. ടോയോട്ട കമ്പനിയിൽ  കൈ കൊണ്ട് സ്ക്രൂ നിർമിക്കുന്ന ആളുകളെ കുറിച്ചുള്ള വിവരണവും   സ്റ്റീവ് ജോബ്സ് ജപ്പാനിൽ നടത്തിയ സന്ദർശനങ്ങളെക്കുറിച്ചുള്ള അദ്ധ്യായങ്ങളും പുതിയ അറിവായിരുന്നു. അയൽപക്ക കൂട്ടായ്മകൾ, കായിക വിനോദങ്ങളൊക്കെ  എങ്ങനെ  ഒക്കിനാവക്കാരുടെ ദീർഘായുസ്സിന്  സഹായകരമാവുന്നു എന്നൊക്ക മികച്ച വായനാനുഭവമായിരുന്നു. പ്രത്യേകിച്ച് ഒക്കിനാവയിൽ സംഘടിപ്പിച്ച ഒരു പ്രാദേശിക  മത്സരത്തിൽ അവിടുത്തെ ടീം വൃദ്ധരോട്   ടീം  ഗ്രന്ഥകർത്താക്കൾ തോറ്റുപോയതിനെക്കുറിച്ചുള്ള  പരാമർശങ്ങൾ വായനക്കിടയിൽ ചിരി പടർത്തി. 

അവസാനത്തെ അധ്യായങ്ങളിൽ ദീർഘായുസ്സിന്റെ പിന്നിലുള്ള ശാസ്ത്രീയതയും, പൗരസ്ത്യ രാജ്യങ്ങളിലെ വ്യായാമ രീതികളെ കുറിച്ചുള്ള സംഗ്രഹവുമാണ് പ്രധാന പ്രതിപാദ്യം. യോഗ, റേഡിയോ ടെയ്‌സോ, തായ് ചി, ക്വിഗോങ്, ഷിയാൽസു മുതലായവയെ കുറിച്ചാണ് പ്രതിപാദിക്കുന്നത്. ഇവയിൽ റേഡിയോ ടെയ്‌സോ വ്യാപകമായി പിന്തുടരുന്ന ഒരു വ്യായാമരീതിയാണ്. യോഗ പോലുള്ള ഒരു വ്യായാമക്രമം ആണിത് . റേഡിയോയിലാണ് നിർദേശങ്ങൾ കൊടുത്തിരുന്നതെന്നുകൊണ്ടാണ് റേഡിയോ എന്ന വാക്കിതിൽ കയറിക്കൂടാൻ കാരണം. ഇപ്പോൾ ടെലിവിഷനിലേക്ക് ചുവടുമാറി .ആളുകൾ ഒത്തുചേർന്നാണ് ടി വി യിലെ നിർദേശങ്ങൾ നോക്കി ചെയ്യുന്നത് . വീടുകളിൽ, വിദ്യാലയങ്ങളിൽ രാവിലെ ക്‌ളാസ് തുടങ്ങുന്നതിന് മുമ്പ്, പൊതുസ്ഥാപനങ്ങളിൽ അങ്ങനെ എല്ലായിടത്തും റേഡിയോ ടെയ്‌സോ നടത്തുന്ന പതിവുണ്ട്. വാബി സാബി അഥവാ വീണ്ടെടുക്കൽ ശേഷി കൈവരിക്കുന്നതിൻറെ പ്രാധാന്യത്തെ കുറിച്ചും ജപ്പാൻകാരെ ആധാരമാക്കി പുസ്തകം നമ്മെ പഠിപ്പിക്കുന്നുണ്ട്. ജപ്പാൻകാരുടെ വീണ്ടെടുക്കൽ ശേഷിയെക്കുറിച്ച് നമുക്കെല്ലാവർക്കുമറിയാം. ലോകമഹായുദ്ധങ്ങൾ പ്രകൃതിദുരന്തങ്ങൾ എല്ലാം പരീക്ഷിച്ച ജനതയാണ് ജപ്പാൻ ജനത . ജീവിതം നൈമിഷികമാണെന്നുള്ള ഉറച്ച ബോധ്യത്തിൽ ഓരോ നിമിഷവും ആസ്വദിക്കുക എന്നാണവരുടെ ചിന്താഗതി.വർത്തമാനകാലത്തിൽ വേവലാതിയില്ലാതെ ജീവിക്കാൻ പഠിച്ചവർ.

പുസ്തകം വായിച്ച് തീരുമ്പോൾ ഒക്കിനാവയിൽ ഒരിക്കലെങ്കിലും പോകണം, അവരിലൊരാളായി ഈയുള്ളവൾക്കും ജീവിക്കണം എന്നൊക്കെ തോന്നി. എന്തിനാ പെണ്ണെ ഇതിനായി ജപ്പാനിലേക്കൊക്കെ പോകുന്നത് , നമുക്കിത് ഇവിടെ തന്നെ സാധ്യമാകില്ലേ? എന്നുള്ള ഒരു മറുചോദ്യം അപ്പോൾ എന്നെ നോക്കി പല്ലിളിച്ചു.

എന്താണ് നമ്മുടെ ഇക്കിഗായ് എന്ന് കണ്ടെത്താൻ സാധിക്കുമോ ? എങ്ങോട്ടാണ് , എന്തിന്റെ പിറകെയാണ്‌ നമ്മൾ ഇങ്ങനെ ഓടുന്നത് ? എന്തിനീ തിരക്ക് ?

ക്ലീൻ എനർജിയിലേക്കുള്ള ക്ലീനല്ലാത്ത വഴികൾ

കാലാവസ്ഥാ വ്യതിയാനത്തെ വരുതിയിലാക്കുന്നതിന്റെ ഭാഗമായി ഫോസിൽ ഇന്ധനങ്ങളുടെ മേലുള്ള ആശ്രയത്വം ഒഴിവാക്കി പരിസ്ഥിതി സൗഹാർദ സമീപനങ്ങളുമായി മുന്നോട്ടു പോകുന്നതുമായി ബന്ധപ്പെട്ട് ആഗോള തലത്തിൽ ഒട്ടേറെ ചർച്ചകളും,പ്രതിജ്ഞകളും നയരൂപീകരണങ്ങളുമൊക്കെ നടക്കുന്ന ഒരു സമയമാണിത്. കാർബൺ ഉത്സർജനം പരമാവധി കുറച്ചുകൊണ്ട് ,ഒരു അക്ഷയ ഊർജ വിപ്ലവത്തിന്റെ പാതയിലേക്ക് മാറി സഞ്ചരിക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യയടക്കം പല രാജ്യങ്ങളും.ഫോസിൽ ഇന്ധനങ്ങളിൽ നിന്നുള്ള “ബ്രൗൺ ” എനർജിക്ക് ബദലായി പരിസ്ഥിതിക്ക് അനുഗുണമായ, പുനഃസ്ഥാപിക്കാൻ കഴിയുന്ന ഊർജ സ്രോതസ്സുകളിൽ നിന്നുള്ള ഹരിത ഊർജത്തെ ആശ്രയിക്കുകയാണ് ഇതിന്റെ പരമമായ ലക്‌ഷ്യം. ചിലർ ഇതിനെ ക്ളീൻ എനർജി വിപ്ലവം എന്നൊക്കെ വിശേഷിപ്പിക്കുന്നു.

ഒറ്റനോട്ടത്തിൽ യാതൊരു അപാകതയും തോന്നാത്ത, സോദ്ദേശപരമായ ഒരു നീക്കമാണ് ഇതെന്ന് തോന്നുമെങ്കിലും ക്ളീൻ എനർജി വിപ്ലവത്തിലേക്കുള്ള വഴി യഥാർത്ഥത്തിൽ “അത്ര ക്ളീനായിരിക്കില്ല ” എന്നതാണ് വസ്തുത. അക്ഷയ ഊർജ സ്രോതസ്സുകളെ ആശ്രയിക്കുന്ന സൗരോർജ ഉല്പാദന പ്ലാന്റുകൾ , ഉപകരണങ്ങൾ , കാറ്റാടിയന്ത്രങ്ങൾ , വൈദ്യുത വാഹനങ്ങൾ എന്നിവയുടെ നിർമിതിയിലെല്ലാം നാനാവിധത്തിലുള്ള ധാതുക്കൾ, അതും വലിയ അളവിൽ ആവശ്യമായി വരുന്നുണ്ട്. അതായത്, നമ്മുടെ കാലാവസ്ഥാ ലക്ഷ്യങ്ങളിൽ എത്താൻ , ലോകത്തിന് ധാരാളം പുതിയ ഖനികൾ ആവശ്യമായി വരുമെന്നർത്ഥം. അന്താരാഷ്ട്ര ഊർജ ഏജൻസി (International Energy Agency, IEA ) യുടെ 2021 റിപ്പോർട്ട് പ്രകാരം 2050-ഓടെ കാർബൺ തുലിതാവസ്ഥ (Net zero emission) കൈവരിക്കാനാണ് നമ്മുടെ ലക്ഷ്യമെങ്കിൽ ചെമ്പ്, നിക്കൽ , ലിഥിയം , കൊബാൾട്ട് മുതലായ നിർണായക ധാതുക്കളുടെ ആവശ്യകത ആറിരട്ടിയായി വർധിക്കും. ജപ്പാനിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എൻവയോൺമെന്റൽ സ്റ്റഡീസിന്റെ കണക്കിൽ ഇത് 2050 ഓടെ ഏഴു മടങ്ങാകുമെന്നാണ് പ്രവചിക്കുന്നത്.

സ്വർണ ഖനി (പ്രതീകാത്മക ചിത്രം)

ഇലക്ട്രിക് വാഹനങ്ങൾക്ക് ആവശ്യമായ ബാറ്ററികൾ, വൈദ്യുതി പ്രസരണികൾ, കാറ്റാടി യന്ത്രങ്ങളുടെ ഭാഗമായ ടർബൈനുകൾ, സോളാർ പാനലുകൾ, വൈദ്യുതി വിതരണ ലൈനുകൾ എന്നിവയുടെ നിർണായക ഭാഗമാണ് ധാതുക്കളും ലോഹങ്ങളും. IEA യുടെ  കണക്കുകൾ പ്രകാരം, ഒരു ഇലക്ട്രിക് കാറിന് അതിന്റെ പെട്രോൾ വകഭേദത്തെക്കാൾ ആറിരട്ടി കൂടുതൽ ധാതുക്കൾ ആവശ്യമാണ് (സ്റ്റീലും അലുമിനിയവും ഒഴികെയാണിത്). ഒരു ഓഫ്‌ഷോർ കാറ്റാടിപ്പാടത്തിന് തുല്യ ശേഷിയുള്ള, ഗ്യാസ് ഉപയോഗിച്ച്  പ്രവർത്തിക്കുന്ന പവർ പ്ലാന്റിനേക്കാൾ 13 മടങ്ങ് അധികമാണ് ധാതുക്കളും ലോഹങ്ങളും ആവശ്യമായി വരുന്നത് . പുനരുൽപ്പാദിപ്പിക്കാവുന്ന ഊർജസ്രോതസ്സുകളിലേക്കുള്ള  ചുവടുമാറ്റം അർത്ഥമാക്കുന്നത് ഒരു യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിന് 2010-ൽ ഉണ്ടായിരുന്നതിനേക്കാൾ 50 ശതമാനം കൂടുതൽ ധാതുക്കൾ ആവശ്യമുണ്ട് എന്നാണ്. ഇപ്പോൾ തന്നെ, ചില അവശ്യ ധാതുക്കൾക്കും ലോഹങ്ങൾക്കും ഈ വർഷം കുത്തനെ വില വർധിച്ചു. ബാറ്ററിയുടെ അവിഭാജ്യ  ഘടകങ്ങളായ  ലിഥിയത്തിന്റെ വിലയിൽ ഏകദേശം മൂന്നിരട്ടിയും  കോബാൾട്ടിന്റെ വിലയിൽ  60 ശതമാനത്തോളവുമാണ് വർദ്ധിച്ചത് . വൈദ്യുത ലൈനുകൾ, ബാറ്ററികൾ, സോളാർ പാനലുകൾ  മുതലായവയിലും  “വൈദ്യുതിയുമായി ബന്ധപ്പെട്ട എല്ലാ സാങ്കേതികവിദ്യകളുടെയും മൂലക്കല്ല്” എന്ന് IEA വിശേഷിപ്പിക്കുന്ന ചെമ്പിന്റെ വില,  നിലവാരമുള്ള നിക്ഷേപങ്ങളുടെ അഭാവം കാരണം ഏകദേശം 25 ശതമാനം ഉയർന്നു. ബാറ്ററി-ഗ്രേഡ് നിക്കലും പിന്നിലല്ല , കൂടാതെ നിക്ഷേപം കുറവുള്ള  മറ്റു  ലോഹങ്ങളെ ചുറ്റിപ്പറ്റിയും ആശങ്കയുണ്ട്.

അവലംബം: IEA Report 2021 on The Role of Critical Minerals in Clean Energy Transitions

IEA യുടെ കണ്ടെത്തലുകൾ അനുസരിച്ച്, ഒരു ധാതു നിക്ഷേപത്തെ ഉൽപ്പാദനക്ഷമമായ ഖനിയാക്കി മാറ്റാൻ എടുക്കുന്ന ശരാശരി ദൈർഘ്യം 16.5 വർഷമാണ്. അതിന്റെ ആദ്യ ദശകമോ അതിൽ കൂടുതലോ സമയം ചെലവഴിക്കുന്നത് ആസൂത്രണതിനും സാധ്യതാ പഠനങ്ങൾക്കുമാണ്. പിന്നീട് ഖനി കുഴിച്ച് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ നാലോ അഞ്ചോ വർഷം. ഇതിൽ ആസൂത്രണ ഘട്ടത്തിന്റെ ദൈർഘ്യം കുറയ്ക്കാൻ ചില സാധ്യതകൾ ഉണ്ടെങ്കിലും വിതരണത്തിൽ ഞെരുക്കം നേരിടേണ്ടി വരും. ധാതു നിക്ഷേപവുമായി ബന്ധപ്പെട്ട മറ്റൊരു വിഷയം, അറിയപ്പെടുന്ന പല ധാതു നിക്ഷേപങ്ങളും വിരലിലെണ്ണാവുന്ന രാജ്യങ്ങളിൽ കേന്ദ്രീകരിച്ചിരിക്കുന്നു എന്നുള്ളതാണ്, അതിൽ തന്നെ പല ഖനികളും സ്ഥിരതയുള്ളവയുമല്ല .ലോകത്തിലെ കോബാൾട്ടിന്റെ ഭൂരിഭാഗവും ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലാണ് (DRC). ലിഥിയത്തിന്റെ ഭൂരിഭാഗവും ബൊളീവിയയിലും ചിലിയിലുമാണ്. ബാറ്ററി-ഗ്രേഡ് നിക്കൽ ഇന്തോനേഷ്യയിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. ലാൻഥനൈഡ്‌ വിഭാഗത്തിൽ പെടുന്ന ധാതുക്കൾ 60 ശതമാനവും ചൈനയിലുമാണ്. ഇത് ഭാവിയിൽ ഭൗമരാഷ്ട്രീയ തർക്കങ്ങൾക്കും നയാ രൂപീകരണങ്ങളിലേക്കും നയിച്ചേക്കും. ഉല്പാദനവും വിതരണവും സുഗമമാക്കാക്കാൻ രാജ്യങ്ങൾ തമ്മിൽ വ്യാപാര കരാറുകൾ ഉണ്ടാക്കി പരസ്പരാശ്രയത്തിൽ ഏർപ്പെടുമ്പോൾ പ്രധാനപ്പെട്ട ഉത്പാദക രാജ്യങ്ങളുമായുള്ള വ്യാപാര തർക്കങ്ങൾ ആഗോള വിതരണത്തിലും വിലയിലും വലിയ സ്വാധീനം ചെലുത്തും. പ്രകൃതി ദുരന്തങ്ങളും ആഗോള വിതരണത്തെ ബാധിച്ചേക്കും. അതിനാൽ തന്നെ, ഏക സ്രോതസ്സുകളെ ആശ്രയിക്കാതെ പലവിധ സ്രോതസ്സുകളിൽ നിന്ന് ലഭ്യത ഉറപ്പുവരുത്തുക എന്നത് പരമപ്രധാനമാണ് . പുതിയ നിക്ഷേപങ്ങൾ കണ്ടെത്തുന്നതിന്റെ ബാധ്യത സർക്കാരുകൾ ഏറ്റെടുക്കണം. ഇതിനായി ജിയോളജിക്കൽ സർവേ ഏജൻസികളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് ശക്തമാക്കണം. പുതിയ നിക്ഷേപങ്ങൾ കണ്ടെത്തുമ്പോൾ അത് എത്രത്തോളം പരിസ്ഥിതി സൗഹാർദപരമായി കൈകാര്യം ചെയ്യണമെന്നും പരിഗണിക്കേണ്ടതുണ്ട്. ഉദാഹരണത്തിന്, ഇന്തോനേഷ്യയിൽ നിന്നുള്ള നിക്കൽ നിക്ഷേപങ്ങൾ പലതും പരിസ്ഥിതി ലോല പ്രദേശങ്ങളിലും ദേശീയോദ്യാനങ്ങളിലുമാണ്.

അവലംബം: IEA (2020a); USGS (2021), World Bureau of Metal Statistics (2020); Adamas Intelligence (2020).

മേല്പറഞ്ഞവയെല്ലാം നമ്മുടെ ഊർജ്ജ സ്വപ്നങ്ങൾക്ക് വലിയ ആശങ്ക നൽകുന്നുണ്ടെങ്കിലും, ആശ്വാസവും പ്രതീക്ഷയും നൽകുന്ന ചില കണ്ടെത്തലുകളും കണക്കുകളും ധാതുക്കളെ സംബന്ധിച്ച് നമുക്ക് മുന്നിലുണ്ട്. അതിലേറ്റവും പ്രധാനം ധാതുക്കളെ റീസൈക്കിൾ ചെയ്യാൻ കഴിയുന്ന സാങ്കേതിക വിദ്യകൾ ഇന്ന് വികസിപ്പിച്ചെടുത്തിട്ടുണ്ട് എന്നുള്ളതാണ്. ഇലക്ട്രിക് വാഹനങ്ങളിലെ ബാറ്ററികളിൽ നിന്നുള്ള കൊബാൾട്ടും നിക്കലും മികച്ച രീതിയിൽ പുനരുപയോഗം ചെയ്യുന്നതിലൂടെ, കാലക്രമേണ ഖനനത്തിന്റെ ആവശ്യകത കുറക്കാൻ സാധിക്കും . ഇതിന്റെ കാര്യക്ഷമത എത്രത്തോളമാണ്‌ എന്നത് ഒരു തുറന്ന ചോദ്യമാണ്. നിലവിൽ സ്റ്റീൽ, അലൂമിനിയം, ചെമ്പ് മുതലായ ലോഹങ്ങൾക്ക് മതിയായ കാര്യക്ഷമതയുള്ള സാങ്കേതിക വിദ്യകൾ ലഭ്യമാണ് . 2030 നും 2040 നും ഇടയിൽ, ഉപയോഗശൂന്യമായ ബാറ്ററികളിൽ നിന്ന് റീസൈക്കിൾ ചെയ്തെടുക്കാവുന്ന ചെമ്പ്, കോബാൾട്ട്, നിക്കൽ, ലിഥിയം മുതലായ ലോഹങ്ങളുടെ അളവ് പ്രതിവർഷം 100,000 ടണ്ണിൽ നിന്ന് 1.2 ദശലക്ഷം ടണ്ണായി (10 മടങ്ങോളം) വർദ്ധിപ്പിക്കേണ്ടതുണ്ട് എന്നാണ് IEA യിലെ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. റീസൈക്ലിങ്ങിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കാനായി നിർമ്മാതാക്കൾ കൂടുതൽ എളുപ്പത്തിൽ പുനരുപയോഗിക്കാവുന്ന ഉൽപ്പന്നങ്ങൾ രൂപകൽപ്പന ചെയ്യേണ്ടതുമുണ്ട്. സർക്കാരുകൾക്കും ചെയ്യാവുന്ന ചിലതുണ്ട് . കാര്യക്ഷമമായ മാലിന്യ ശേഖരണവും തരംതിരിക്കലും പ്രോത്സാഹിപ്പിക്കേണ്ടത് സർക്കാർ തലത്തിൽ ഏറ്റെടുത്ത് നടത്തേണ്ടതാണ്.

സോളാർ പാനലുകളുടെ അവിഭാജ്യ ഘടകമായ ​ ​ഫോട്ടോവോൾട്ടെയ്‌ക്കുകളുടെ വർദ്ധിച്ചുവരുന്ന ആവശ്യം വെള്ളിയുടെയും സിലിക്കണിന്റെയും ആവശ്യം വർധിപ്പിച്ചപ്പോൾ,​ ​​ഇവ രണ്ടിന്റെയും അളവ് കുറച്ചുകൊ​ണ്ടാണ് നിർമ്മാതാക്കൾ പ്രതികരിച്ചത്. ​കുറഞ്ഞ അളവിൽ ധാതുക്കളെ ആശ്രയിച്ചുള്ള, എന്നാൽ നിലവിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതിനു സമാനമായ കാര്യക്ഷമത​യുള്ള സോളാർ പാനലുകൾ വികസിപ്പിച്ചെടുക്കാനുള്ള ​സാധ്യതയും ​തുറന്നു കിടപ്പുണ്ട്.

ഹരിതഗൃഹ വാതക​ങ്ങളുടെ ഉത്സർജനം ​മാത്രമല്ല മനുഷ്യരാശി നേരിടുന്ന ​സവിശേഷപരമായ പാരിസ്ഥിതിക പ്രതിസന്ധി. ജൈവവൈവിധ്യത്തിന്റെ ​നാശവും മലിനീകരണവും ​ധാതു ഖനനത്തി​ന്റെ ഉപോല്പന്നങ്ങളാണ്.​​ ഇത് സംബന്ധിച്ച് 2021 ന്റെ തുടക്കത്തിൽ , ഓസ്ട്രിയയിലെ വിയന്ന യൂണിവേഴ്‌സിറ്റി ഓഫ് ഇക്കണോമിക്‌സ് ആന്റ് ബിസിനസ്സിലെ ഒരു സംഘം, ദുർബലമായ ആവാസവ്യവസ്ഥകളിൽ ​അവിടുള്ള ഖനനത്തിന്റെ സ്വാധീനത്തെക്കുറിച്ച് ഒരു വിശകലനം ​പ്രസിദ്ധീകരിച്ചിട്ടുണ്ട് . ​ബോക്സൈറ്റ് (അലുമിനി​യം), ചെമ്പ്, സ്വർണ്ണം, ഇരുമ്പ്, ഈയം, മാംഗനീസ്, നിക്കൽ, വെള്ളി, സിങ്ക്​ എന്നീ ഒമ്പത് ലോഹ അയിരുകളാണ് പരിശോധി​ച്ചത്. ഈയം ഒഴികെയുള്ള​വയുടെ ​ഖനനവും സംസ്കരണവും കഴിഞ്ഞ രണ്ട് പതിറ്റാ​ണ്ടിൽ കുതിച്ചുയർന്നു. 2019-ൽ​ മാത്രം ഇത്തരത്തിൽ വേർതിരിച്ചെടുത്ത അയിരിന്റെ 79 ശതമാനവും ​മരുഭൂമികൾ, ഉഷ്ണമേഖലാ മഴക്കാടുകൾ, ഉഷ്ണമേഖലാ പുൽമേടുകൾ , സാവന്നകൾ മുതലായ ​ഭൂമിയിലെ സമ്പന്നമായ ​ജൈവവ്യവസ്ഥകളിൽ നിന്നുമായിരുന്നു. ലോകത്തിലെ പകുതി ലോഹ ഖനികളും സംരക്ഷിത പ്രദേശങ്ങളിൽ നിന്ന് 20 കിലോമീറ്ററോ അതിൽ താഴെയോ ഉള്ളവയാണെന്നും സംഘം കണ്ടെത്തി​.​

​ഖനനത്തിന്റെ ബാക്കിപത്രമാണ് മാലിന്യം.അയിരുകൾ ലഭിക്കാൻ നീക്കം ചെയ്ത പാറകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പലയിടത്തും രേഖപ്പെടുത്തിയിട്ടുണ്ട്. അയിരിനെ വേർതിരിച്ചതിനുശേഷം ഖനന പ്രവർത്തനങ്ങളുടെ ഉപോൽപ്പന്നങ്ങൾ സംഭരിക്കുന്നതിന് ഉപയോഗിക്കുന്ന ടെയിലിംഗ് ഡാമുകൾ എന്നറിയപ്പെടുന്ന അണക്കെട്ടുകൾ പലപ്പോഴും പ്രദേശവാസികൾക്ക് ഭീഷണിയാവാറാറുണ്ട്. നിരുത്തരവാദപരമായി പരിപാലിക്കപ്പെടുന്ന ടെയിലിംഗ് ഡാമുകൾ തകരുന്നത് ഒരു പ്രത്യേക വിഷയമാണ് .ചിലപ്പോൾ ഇതിനെത്തുടർന്ന് വിഷമിശ്രിതങ്ങൾ ഒഴുകി ഒരു പ്രദേശമാകെ പ്രതിസന്ധി സൃഷ്ടിക്കാറുണ്ട് . ഇതിനുദാഹരണമാണ് 2019-ൽ പെറുവിലെ കോബ്രിസ ടെയ്‌ലിംഗ് അണക്കെട്ടിന്റെ തകർച്ച. അന്ന് 67,000 ക്യുബിക് മീറ്റർ സയനൈഡ് കലർന്ന ചെമ്പ് മാലിന്യം മാന്താരോ നദിയിലേക്ക് ഒഴുകിയെത്തുകയാണുണ്ടായത് . അതുപോലെ 2019-ൽ ബ്രസീലിലെ ഫീജോയിൽ ഉണ്ടായ മറ്റൊരു ദുരന്തത്തിൽ 237 പേരുടെ മരണത്തിനിടയാക്കിയ മണ്ണിടിച്ചിൽ ടെയ്‌ലിംഗ് അണക്കെട്ടിന്റെ തകർച്ച മൂലമായിരുന്നു. ഇതുപോലെ ഭീഷണി സൃഷ്ടിച്ചു നിലകൊള്ളുന്ന ഖനികൾ ഇപ്പോഴുമുണ്ട്. ഉദാഹരണത്തിന്, ഇന്തോനേഷ്യയിലെ പപ്പുവയിലുള്ള ഗ്രാസ്ബർഗ് സ്വർണ്ണ ഖനി. ലോകത്തിലെ ഏറ്റവും വലിയ ഖനന പദ്ധതികളിലൊന്നായ ഇത് തെക്ക്-കിഴക്കൻ ഏഷ്യയിലെ ഏറ്റവും വലിയ ദേശീയ ഉദ്യാനമായ ലോറന്റ്സ് ദേശീയോദ്യാനത്തിന് തൊട്ടുതാഴെയാണ് സ്ഥിതിചെയ്യുന്നത്. പാർക്കിലെ ശുദ്ധജല മലിനീകരണവുമായി ഖനി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് കണ്ടത്തിയിട്ടുള്ളത് .

ഓസ്‌ട്രേലിയയിലെ നോർത്തേൺ ടെറിട്ടറിയിലെ ഒരു സ്വർണ്ണ ഖനിയുടെ ടെയ്‌ലിംഗ് അണക്കെട്ടിന്റെയും സംസ്‌കരണ പ്ലാന്റിന്റെയും ആകാശ കാഴ്ച

ധാതുക്കളുടെ ഖനനവും ആഗോള വിതരണവുമായി ബന്ധപ്പെട്ട് IEA പ്രധാനമായും ആറ് വെല്ലുവിളികളാണ് മുന്നോട്ട് ​വെക്കുന്നത്. സർക്കാരുകൾ നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിക്കണം, കമ്പനികൾ നവീകരിക്കപ്പെടണം ; പുനരുപയോഗവും അവയുടെ സാങ്കേതിക നിലവാരവും മെച്ചപ്പെടുത്തണം; വിതരണങ്ങൾ കൂടുതൽ സുരക്ഷിതവും സുതാര്യവുമാക്കണം ; ഉത്പാദകരും ഉപഭോക്താക്കളും തമ്മിലുള്ള ഏകോപനം മെച്ചപ്പെടണം; ഏറ്റവും പ്രധാനമായി പാരിസ്ഥിതികവും സാമൂഹികവുമായ നിലവാരം മെച്ചപ്പെടുത്തണം. ഭാവിയിൽ ഖനികൾക്ക് അംഗീകാരം നൽകുമ്പോൾ പാരിസ്ഥിതിക ഘടകങ്ങൾക്ക് മുൻ‌തൂക്കം നൽകിക്കൊണ്ട്, അവ പ്രവർത്തിപ്പിക്കാനുള്ള സോഷ്യൽ ലൈസൻസിങ് നടപടികൾ ഊർജ്ജിതമാക്കണം. സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന സീറോ-കാർബൺ ഖനികൾക്കൊക്കെ ഇപ്പോൾ തുടക്കമായിട്ടുണ്ട്. ഇത്തരുണത്തിൽ പ്രവർത്തിച്ചെങ്കിൽ മാത്രമേ ഇനിയങ്ങോട്ടുള്ള നമ്മുടെ ക്ലീൻ എനർജി സ്വപ്‌നങ്ങൾ ക്ലീനായി യാഥാർഥ്യമാകുകയുള്ളു.

അധിക വായനക്ക് :

‘The Silent Coup’: A chilling account on the gray areas of Indian Security Establishment

As an Indian national who spent my last two years in a North American country, I often think and wonder about the relationship between the security establishments including police and the common people of this land. I have neither witnessed a low profile individual scared of the police, hesitant to reach out to them for help, nor the security establishment being involved in their day-to-day life. However, to be frank, I still feel a ‘sense of fear’ towards the police which I believe has been inherited from my mother country, India. I am sure, I am no exception. Perhaps, this sense of fear dates back to the British raj era when India was under the jurisdiction of colonial powers. Majority of the Indian middle class people are unwilling to approach the security establishment for any help. Some critics comment that the Indian police are still in colonial hangover. Lathi charge still has daily shows in India.

Many of you couldn’t agree more on the fact that the recent happenings in India has made its “world’s largest democracy” status to swing on hinges. In his 2021 book, ‘The Silent Coup’ Josy Joseph, an Indian investigative journalist unveils a chilling account on the history of India’s deep state. To be frank, the writer’s findings and conclusions were quite unsurprising in the present scenario, perhaps due to the familiarity with many news stories and features in bits and pieces, but what makes the book exceptional is the solid narration based on conclusive evidences on how the political fraternity and the security establishment including military, police, intelligence bureaus and investigative agencies are intertwined, which is supposed to remain as independent entities.

Apparently, the book as a whole, is a series of coverages on national security issues of India, along its length and breadth, though it could be applicable to many other countries. It discusses about the increasing evidences of the brand-new gravest threat to the post-independent Indian state-the subversion of democracy by the ruling elites of the security establishments who are duty-bound to protect it. When I say security establishments, these include the police, the intelligence agencies, the Central Bureau of Investigation (CBI), Research and Analysis Wing (RAW), the National Investigation Agency (NIA), the Anti-Terrorist Squad (ATS), and a handful of allied agencies such as Enforcement Directorate (ED), Income Tax Department which are also key-players. For many of us, these are a group of people in thriller movies who have been overwhelmingly glorified giving us goosebumps with mass back ground scores. But The Silent Coup blasts all of those stigmas. With facts, it enables the reader to think about how can such a small group of people, located mostly in a single city such as Mumbai or Delhi manipulate democratic values, terrorise and suppress the common, send them to jail, turning media into propaganda machines and that’s not the worst of it-converting judiciary into a puppet institution. Having that said, the book may sound like a merely anti-BJP (the ruling party) or Anti-Modi anecdote, but it is not. The harbingers of India’s deep state model traces back into the deeds of all post-independence governments. In fact, it was the Congress party that had sketched the blueprint to manipulate security establishment for political gains, the politics of Indira Gandhi and then Rajiv Gandhi, as Joseph Joseph elaborates.

The Silent Coup chooses the journey of an unfortunate Muslim citizen named Wahid to exemplify and amplify the gravity of religious and political persecution of innocent Muslims, who was one of the falsely accused in a bomb blast case. He had to spend years behind bars for no reason, some who were caught along with him were killed by framing them as terrorists. It is disheartening to say that this dirty model, of creating a fake incident or a terrorist, is what the Indian security establishments follow till date. Many high-profile officers in security establishments rose to higher thrones at the cost of several innocent lives. Far too much of India’s resources have been invested in tracking Islamic terrorism, but it is indisputable that some of its deadliest enemies have been secular Maoists, Hindus or Christians. The author also discusses the result of this bias in terms of the visible near-absence of Muslims in the ranks of the security establishment and the concept of “no right-wing Hindutva bombers existed”. The Special Protection group (SPG) excludes Sikhs. With that note, the interesting chapter “Meet the Bombers” comes, where the author made a brave attempt to name several right-wing terrorists and political figures, important profiles among them being Pragya Singh Thakur, and her role in Malegaon blasts, Amit Shah and so on. The author also accounts how the security establishment operated towards their acquittal. Needless to say that where are they now, Pragya Singh Thakur is now a member of the Lok Sabha and Amit Shah is currently serving as the Minister of Home Affairs.

There is an insightful account on how the security establishment deals with informers. The status and fate of the “informers” are often questionable. Underscoring what we have seen in movies, Josy Joseph verifies that most of the informers lose their lives in the process of maintaining national security. Since our security establishment lacks a defined protocol for someone to qualify as an informant, often informants of poor integrity and with vested interests are chosen. There is no effort to process information for accuracy or to rank informants by their credibility. This results in trusting bogus informants. This is not peculiar to Indian system though. Many of these informants have even been later made into bogus terrorists and exploited in fake encounters, unless they don’t provide what the agencies want. The book reminds us how a seemingly unharmful fake news can cost several lives. Unsurprisingly, poor Muslims are targeted in this “informer” process.

The book also systematically elaborates on how insurgency was conceived in Punjab and the way it was brutally supressed, the classic Kashmir valley issues and how the security establishment repeatedly and violently pushed an average Kashmiri away from the idea of India, the infamous “Gujarat Model”, turbulences in the Northeast and India’s role in the Sri Lankan civil war and associated “our boys” concept of Indian peace Keeping Force (IPKF). Taking LTTE as a case study, the author sharply discusses the failure of India in Sri Lanka. A security establishment must be bias-free and must clearly understand the ground reality. Hence the root cause of the Indian establishment failure was its repeated ignorance of the fact that violence is secular.

The author also reminds the readers that this is not a military-part issue or the problem of states with international borders. The deep state works at a pan-Indian level, and the non-military parts of the security establishments are challenging the constitutional rights of the citizens. Our history of misused draconian laws such as TADA, POTA, MCOCA, AFSPA and UAPA serve as examples. If not, at least an average Indian afraid of dealing with the police is telling a fact. The Silent Coup brings to the table the fact that when the professionalism of the security establishment is put to a test, or when uncomfortable questions are asked, a part of the security establishment will come forward to defend and stand for their institution. That said, oppression becomes a new normal. It is quite obvious for one to feel pessimistic after finishing this book and wonder where India’s security establishment and future democracy are heading. However, it is reasonable to believe that accounts like this could be an eye opener for the next generation bureaucrats, judiciaries and political establishments and that we still are left with a ray of hope.

പരശുരാമൻ്റെ മഴു!

പ്രൊഫ. ടി ജെ ജോസഫിന്റെ ആത്മകഥ ​​​​“അറ്റുപോകാത്ത ഓർമ്മകൾ”​ ഏകദേശം ഒരു മാസം മുമ്പാണ് വായിച്ചു തീർന്നത്. നാട്ടിൽ ​നിന്നും വന്ന ഒരു സുഹൃത്തിനെക്കൊണ്ട് പ്രത്യേക താല്പര്യപ്രകാരം വരുത്തിച്ച ഒരു പുസ്തകം എന്ന നിലയിലും, അതിനുപരി ഇന്ത്യയിലെയും കേരളത്തിലെയും ഇന്നത്തെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ വായിച്ചിരിക്കേണ്ട, കാലോചിതമായ ഒരു അനുഭവക്കുറിപ്പെന്ന നിലയിലും, ​’അറ്റുപോകാത്ത ഓർമ്മകളെ’ക്കുറിച്ച് എന്തെങ്കിലും കുറിക്കണമെന്ന് ആദ്യമേ കരുതിയതാണ്.

മലയാളികൾക്ക് പ്രത്യേ​കിച്ച് ​ ഒരു മുഖവുരയുടെ ആവശ്യമി​ല്ലാത്തയാളാണ് പ്രൊഫ. ടി ജെ ജോസഫ് ​.മതേതരമെന്നവകാശപ്പെടുന്ന കേരളവും, സർക്കാരും, മത സംഘടനകളും ആശയങ്ങളുടെ പേരിൽ ഒരുപോലെ വെല്ലുവിളിച്ച തൊടുപുഴ ന്യൂമാൻ കോളജിലെ ജോസഫ് മാഷ്.​ തികച്ചും നിരുപദ്രവകരമെന്ന് കരുതിയ ഒരു ചോദ്യത്തിലൂടെ എങ്ങനെ ഒരദ്ധ്യാപകന്റെ ജീവിതം ശീർഷാസനം ചെയ്യപ്പെട്ടുവെന്നതിന്റെ ജീവിക്കുന്ന ഉദാഹരണം. “അറ്റുപോകാത്ത ഓർമ്മക​ളു”ടെ പ്രധാന പ്രതിപാദ്യമിതാണ്.രണ്ടു ഭാഗങ്ങളായാണ് ​ഈ ​​ആത്‌മകഥ ​ക്രമപ്പെടുത്തിയിരിക്കുന്നത്. ​ആദ്യഭാഗത്ത്‌ ​ചോദ്യപ്പേപ്പർ വിവാദവും തുടർന്നുണ്ടായ സംഭവ വികാസങ്ങ​ളും, ​ രണ്ടാം ​രണ്ടാം ഭാഗത്ത് പ്രൊഫസറുടെ മുൻകാല ​ജീവിതവും.​

“അറ്റുപോകാത്ത ഓർമ്മകൾ” കേവലം മതഭ്രാന്തന്മാരുടെ ഇരയായ ഒരു അദ്ധ്യാപകന്റെ സിനിമ സ്റ്റൈൽ ക്ളീഷേ കഥ പറച്ചിലല്ല. പുസ്തകത്തിനൊരിക്കലും ഇരവാദത്തിന്റെ സ്വരവുമില്ല.നൊമ്പരപ്പെടുത്തുന്ന യാത്രയാണ്, ഒരു മനുഷ്യന്റെ തത്വചിന്തകളുടെ സംഹിത കൂടിയാണത്. പുസ്തകം എഴുതിയ ആളുടെ ചിന്തകൾക്കൊപ്പിച്ച് പലപ്പോഴും ​ആമേൻ മൂളിക്കൊണ്ടു സഞ്ചരിക്കുന്ന ഒരു ശരാശരി വായനക്കാരിയാണ് ഞാൻ എന്നുള്ളത് കൊണ്ടാവാം എഴുത്തുകാരൻ പ്രതിപാദിക്കുന്ന പല കാര്യങ്ങളും തുണിയുടുക്കാത്ത സത്യമായി അനുഭവപ്പെടുകയുണ്ടായി. ​സത്യം ! പരമാർത്ഥം !
വളരെ വളരെ ശരിയാണ്! എന്നെല്ലാം ഗദ്ഗദമായി പുറത്തേക്ക് വന്നു. ​”അത്ര നിഷ്കളങ്കമായി തയ്യാറാക്കിയ ഒരു ചോദ്യമൊന്നുമായിരിക്കില്ല , അടി വീഴുന്നിടത്തു പോയി ചെവി കൊണ്ട് വെച്ചതാണ്” എന്നൊക്കെയുള്ള അഭിപ്രായങ്ങൾ സുഹൃദ് വലയങ്ങളിൽ നിന്നും കേട്ടിരുന്നെങ്കിലും പുസ്തകം വായിച്ചു കഴിഞ്ഞപ്പോൾ മാഷിന്റെ ശരിക്കൊപ്പം തന്നെയാണ് ഞാൻ പക്ഷം പിടിക്കുന്നത്. അങ്ങനെ ഉൾക്കൊള്ളാനാണ് എനിക്കിഷ്ടവും.

കൈ വെട്ടിയ മത തീവ്രവാദികളുടെ അക്രമത്തെക്കാൾ ജോസഫ് മാഷിനെ മാനസികമായി ഏറ്റവും കൂടുതൽ വിഷമിപിച്ചതും, അദ്ദേഹത്തിന്റെ ഭാര്യയുടെ ആത്മഹത്യ വരെ കാര്യങ്ങൾ എത്തിച്ചതും വർഷങ്ങളോളം അദ്ദേഹം പണിയെടുത്ത കോളേജ് മാനേജ്മെന്റും, സഹപ്രവർത്തകരും, സർകാർ അധികാരികളും അവരുടെ മലീമസമായ പ്രവൃത്തികളുമാണ് എന്നത് ഇല്ലോളം വേദനയോടെയല്ലാതെ വായിച്ചു തീർക്കാനാവില്ല. ഹൃദയസ്പർശിയായ പുസ്തകങ്ങൾ മുമ്പും വായിച്ചിട്ടുണ്ടെങ്കിലും ഇത്രകണ്ടു മനസ്സ് പ്രക്ഷുബ്ധമായ, ഉറക്കം നഷ്ടപ്പെടുത്തിയ ഒരു വായനാനുഭവം ഉണ്ടായിട്ടില്ലെന്ന് വേണം പറയാൻ.​ ​ ” പരശുരാമന്റെ മഴു” എന്ന അധ്യാ​യം ​ഏത് ​വായനക്കാരനും നിസ്സഹായനായ ഒരു കാഴ്ചക്കാരനായി ​നോക്കി നിൽക്കുന്ന ഒരു വായനാനുഭവമാണ് സമ്മാനിക്കുന്നത് .ഭയ​വും വിഷാദം ​ഘനീഭവിച്ചു നിൽക്കുന്ന ​ജോസഫ് മാഷിന്റെ വീടും പരിസരവും വായനക്കാരിലേക്ക് കൂടി ഊളിയിട്ടിറങ്ങുന്നുണ്ട് . എങ്കിലും​,​ അതിനെയൊക്കെ മറികടക്കുന്ന’ ക്രൂര’മെന്നു തോന്നിപ്പിച്ച നർമ ബോധം ഒരു പരിധിവരെ ഇതിനെ ശമിപ്പിച്ചിട്ടുമുണ്ട്​ എന്ന പറയാതെ വയ്യ ​. എങ്ങനെ പറ്റുന്നു? ​സ്വയം കോമാളിയാവുകയാണോ??!! ​എന്ന് ചോദിച്ചു പോകുന്ന പല മുഹൂർത്തങ്ങൾ പുസ്തകത്തിലുണ്ട്.​ ​അതെ സമയം, ഹമ്പട! മാഷിന്റെ ബുദ്ധി കൊള്ളാമല്ലോ ! അത്ര പാവമൊന്നുമല്ല! എന്ന് തോന്നുന്ന ചില സന്ദർഭങ്ങളും ഉണ്ട്.

പുസ്തകത്തിലെന്നെ ഏറ്റവും ആകർഷിച്ച ഘടകം ആരെയും കുറ്റപ്പെടുത്താൻ വേണ്ടി എഴുതിയ പുസ്തകമാണ് എന്ന് ​വായനക്കാർക്ക് ഒരിക്കലും ​​അനുഭവപ്പെടില്ല എന്നതാണ്.​ ജീവിതാനുഭവങ്ങളുടെ തുറന്നുപറച്ചിലുകളാവുമ്പോൾ ഏതെങ്കിലും ഒരു വിഭാഗത്തെ /വ്യക്തിയെ ഒക്കെ പഴിച്ച് തന്നെ ഈ അവസ്ഥയിലാക്കിയ ആളുകളോട് വായനക്കാരെക്കൊണ്ടുകൂടി വെറുപ്പിച്ചു കൊണ്ട് നിഷ്പ്രയാസം എഴുതി അവസാനിപ്പിക്കാവുന്ന ഒരു ആത്മകഥ, വളരെ വ്യത്യസ്തമായ രീതിയിലാണ് പ്രൊഫ.അവതരിപ്പിച്ചിരിക്കുന്നത്. ജ്ഞാനപീഠ പുരസ്‌കാരം നേടിയപ്പോൾ ഇടതു കൈ കൊണ്ട് ഒ.എൻ.വി കുറുപ്പിന് അഭിനന്ദന കുറിപ്പെഴുതി അയച്ചതും, അദ്ദേഹം അതിനൊരു കവിതയിലൂടെ മറുപടി അയച്ചതും, കൂടെ പതിനായിരം രൂപയുടെ ചെക്ക് കൂടി വെച്ചതും എന്നെ അത്ഭുതപ്പെടുത്തി. മനുഷ്യ സ്‌നേഹി എന്ന് നമ്മൾ കരുതുന്ന/ കരുതിയ സുകുമാർ അഴീക്കോടിനെ പോലുള്ളവരുടെ വൈരുദ്ധ്യാത്മക സമീപനവും ഞെട്ടലുളവാക്കി.

തീവ്രമായ ജീവിതാനുഭവങ്ങൾ പറഞ്ഞവസാനിപ്പിക്കുക മാത്രമാണ് പുസ്തകം എന്ന് കരുതിയിടത്ത് , തന്റെ ബാല്യവും , യൗവ്വനവും അധ്യാപക ജീവിതവുമെല്ലാം വിവരിച്ചുള്ള രണ്ടാം ഭാഗം കൂടി ചേർത്തത്തിലൂടെ പുസ്തകം വായനക്കാർ ആവശ്യപ്പെടുന്ന പൂർണതയിലെത്തുന്നുണ്ട് .വർത്തമാന കേരളവും ഇന്ത്യയും നമ്മൾ ഉൾപ്പെടുന്ന അവിടത്തെ അഭിനവ മതേതരവാദികളും ​“അറ്റുപോകാത്ത ഓർമ്മകൾ”​ വായിക്കണം.​ആശയപരമായ വിയോജിപ്പുകൾ ഉണ്ടാകാമെങ്കിലും ജോസഫ് മാഷും അദ്ദേഹത്തിന്റെ അനുഭവങ്ങളും എക്കാലവും പ്രസക്തമാണ് എന്നത് നിസ്തർക്കമാണ്. പുസ്തകത്തിൽ പറയുന്ന പല കാര്യങ്ങളും ​മത ​വിശ്വാസികളായ സഹോദരങ്ങൾ​ക്ക് ​ ഉൾകൊള്ളാൻ കഴിഞ്ഞെന്ന് വരില്ല. യഥാർത്ഥ വായനക്കാരൻ എന്ന നിലയിലേക്ക് മാറാൻ ഒരു മതത്തിൻ്റെ മാത്രം വക്താവായി ഈ പുസ്തകത്തെ സമീപിച്ചാൽ കഴിഞ്ഞെന്നും വരില്ല​.​

ശാസ്ത്ര നൊബേലുകളിലെ അശാസ്ത്രീയത

ഈ വർഷത്തെ ശാസ്ത്ര നൊബേൽ സമ്മാനങ്ങൾ  പ്രഖ്യാപിക്കപ്പെട്ട ഒരാഴ്ചയാണ് കടന്നുപോയത്. എല്ലാ വർഷത്തെയും പോലെ, രസതന്ത്രം, ഭൗതിക ശാസ്ത്രം, വൈദ്യശാസ്ത്രം എന്നീ  ശാസ്ത്രശാഖകളിൽ മികച്ച സംഭാവന നൽകിയ ഏതാനും ശാസ്ത്രജ്ഞർക്ക് പുരസ്കാരവും ലഭിച്ചു. സമ്മാനം ലഭിച്ച എല്ലാ ശാസ്ത്രജ്ഞരും അഭിനന്ദനങ്ങൾ അർഹിക്കുന്നു. മനുഷ്യരാശിക്കനുഗുണമായ   ശാസ്ത്രരംഗത്തെ നേട്ടങ്ങൾ തീർച്ചയായും അംഗീകരിക്കപ്പെടണം, ആദരിക്കപ്പെടുകയും  വേണം. എന്നാൽ നൊബേൽ സമ്മാനം നൽകുന്നതിലെ അശാസ്ത്രീയത  ശാസ്ത്രലോകത്തെ വിമർശകർ  എക്കാലവും ഉയർത്തിപിടിക്കാറുള്ള ഒരു  ഗൗരവമേറിയ വിഷയമാണ്. ഒരുപക്ഷെ നൂറ്റാണ്ടുകളുടെ പഴക്കമുള്ള വിഷയം. നൊബേൽ സമ്മാനവുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉൾകൊള്ളുന്ന വലിയ വിക്കിപീഡിയ പേജ് തന്നെ അതിന് സാക്ഷ്യം. പുരസ്‌കാര നിർണയത്തിൽ  ശാസ്ത്രത്തിന്റെ  സ്വഭാവം വളച്ചൊടിക്കുകയും അതിന്റെ ചരിത്രം തിരുത്തിയെഴുതുകയും, പ്രധാന സംഭാവന നൽകുന്ന പല പിന്നണി ശാസ്ത്രജ്ഞരെയും അവഗണിക്കുകയും ചെയ്യുന്നതിലൂടെ ശാസ്ത്രത്തെ അപമാനിക്കുകയാണ് പലപ്പോഴും ഇത്തരം സന്ദർഭങ്ങളിൽ നിർഭാഗ്യവശാൽ സംഭവിക്കാറുള്ളത്.


നൊബേൽ സമ്മാനം  ആദ്യമായി നൽകപ്പെട്ട 1901 തന്നെ എടുക്കുക . ആന്റിടോക്‌സിൻ കണ്ടുപിടിച്ചതിന് എമിൽ  അഡോൾഫ്   വോൺ ബെഹ്റിംഗിന് ആയിരുന്നു വൈദ്യശാസ്ത്രത്തിലെ ആദ്യ നൊബേൽ.  എന്നാൽ അതെ കണ്ടുപിടുത്തതിൽ അദ്ദേഹത്തിന്റെ  അടുത്ത സഹപ്രവർത്തകനായിരുന്ന കിറ്റാസാറ്റോ ഷിബാസബ്യൂറോയുടെ പേര് നാമനിർദേശം ചെയ്യപ്പെട്ടെങ്കിലും കമ്മിറ്റി പരിഗണിച്ചില്ല . ക്ഷയരോഗത്തിനുള്ള സ്ട്രെപ്റ്റോമൈസിൻ എന്ന സുപ്രധാനമായ ആൻറിബയോട്ടിക് കണ്ടുപിടിച്ചതിന് 1952 ലെ മെഡിസിൻ, ഫിസിയോളജി സമ്മാനം സെൽമാൻ വാക്സ്മാനെ മാത്രമായി തേടിയെത്തിയപ്പോൾ അതേ കണ്ടുപിടുത്തതിൽ പ്രധാന പങ്കാളിയായിരുന്ന ആൽബർട്ട് ഷാറ്റ്സ് പിന്തള്ളപ്പെടുകയാണുണ്ടായത് . കണ്ടുപിടുത്തം തനിക്കും  കൂടി  അവകാശപ്പെട്ടതാണെന്നു വാദിച്ചുകൊണ്ടു  ഷാറ്റ്സ്  സെൽമാനെതിരെ നിയമയുദ്ധത്തിൽ ഏർപ്പെട്ടെങ്കിലും നൊബേൽ ജേതാവെന്ന ആ സുവർണ പദവി ലഭിച്ചില്ല.  ഷാറ്റ്സിനു നഷ്ടപരിഹാരം നൽകി തർക്കം  പരിഹരിക്കുകയാണുണ്ടായത്. 1962 ൽ ഡി എൻ എ യുടെ പിരിയൻ ഗോവണി ആകൃതി കണ്ടുപിടിച്ചതിന് വാട്സണും ക്രിക്കിനും വിൽകിൻസിനും നൊബേൽ ലഭിച്ചപ്പോൾ ആ കണ്ടുപിടുത്തത്തിന് അടിസ്ഥാനപരമായ സംഭാവന നൽകിയ റോസലിൻഡ് ഫ്രാങ്ക്‌ളിൻ എങ്ങനെ അവഗണിക്കപ്പെട്ടെന്നുള്ളത് ഇന്നും ചർച്ച ചെയ്യപ്പെടാറുള്ളതാണ് . 2008 ലെ രസതന്ത്ര സമ്മാനം ഗ്രീൻ ഫ്ലൂറസന്റ് പ്രോട്ടീൻ (GFP) കണ്ടുപിടിച്ചതിന് മൂന്ന് ഗവേഷകർക്ക് ലഭിച്ചു. എന്നാൽ ജിഎഫ്പിക്ക് വേണ്ടി ആദ്യമായി ജീൻ ക്ലോൺ ചെയ്ത  ഡഗ്ലസ് പ്രാഷർ എന്ന ശാസ്ത്രജ്ഞൻ അവരുടെ കൂട്ടത്തിലായിരുന്നില്ല.  ജിഎഫ്പി എന്ന   ആശയം ആദ്യമായി കൊണ്ടുവന്നത് പ്രാഷർ ആയിരുന്നെങ്കിലും ഗവേഷണം നടത്താനുള്ള സാമ്പത്തിക സഹായം അദ്ദേഹം ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ നിന്ന് ലഭിക്കാതിരുന്നതിനെ തുടർന്ന് അദ്ദേഹത്തിന് ഗവേഷണം തുടരാൻ കഴിഞ്ഞില്ല.പിന്നീട് പല ഗവേഷണ സ്ഥാപനങ്ങളിലേക്കും ജിഎഫ്പി യിൽ ഗവേഷണം നടത്താനുള്ള സാമ്പത്തിക സഹായത്തിനു വേണ്ടി  അപേക്ഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം. തുടർന്ന് അദ്ദേഹത്തിന്റെ വ്യക്തിജീവിതം  തന്നെ സാമ്പത്തികമായി തകർന്ന അവസ്ഥയിലായപ്പോൾ  ഒരു ഷട്ടിൽ ബസ് ഡ്രൈവറായി ജോലി ചെയ്തു . ഈ സമയത്താണ് ജിഎഫ്പിക്ക് നൊബേൽ സമ്മാനം ലഭിക്കുന്നതും, ആ മൂന്ന് ഗവേഷകർ തങ്ങളുടെ നോബൽ സമ്മാനദാന ചടങ്ങിലെ പ്രസംഗത്തിൽ പ്രാഷറിനോട് നന്ദി പറയുകയും ചെയ്തത്. ഇവരുടെ  ഇടപെടലുകളെ തുടർന്ന് 2010 ൽ പ്രാഷർ തിരിച്ചു ഗവേഷണരംഗത്തേക്ക് പ്രവേശിക്കുകയും ചെയ്തു. ഇതുപോലെ ഒരുപാട് ഉദാഹരണങ്ങൾ ശാസ്ത്ര നൊബേലിന്റെ ചരിത്രം പരിശോധിച്ചാൽ കണ്ടെത്താൻ സാധിക്കും. കഴിഞ്ഞ വർഷത്തെ രസതന്ത്ര നൊബേലിൽ വരെ.

 ​ചിലരൊക്കെ  അർഹിച്ച നൊബേൽ ​കിട്ടാതാവുമ്പോൾ സ്വയം പൊട്ടിത്തെറിച്ച് പ്രതിഷേധിച്ചിട്ടുമുണ്ട്  . ഉദാഹരണത്തിന്, റെയ്മണ്ട് ​വഹൻ ദമാഡിയൻ എന്ന ശാസ്ത്രജ്ഞൻ . 2003 ലെ ​വൈദ്യശാസ്ത്ര നൊബേൽ ​സമ്മാനം പോൾ ലോട്ടർബർ , സർ പീറ്റർ മാൻസ്ഫീൽഡ് എന്നിവർക്ക് ” മാഗ്നറ്റിക് റെസൊണൻസ് ഇമേജിംഗ്(എംആർഐ) സംബന്ധിച്ച അവരുടെ കണ്ടെത്തലുകൾക്ക് ” ​ആണ് ​ലഭി​ച്ചത് . ​ എന്നാൽ ​ റെയ്മണ്ട് ​വഹൻ ദമാഡിയൻ  ​ആയിരുന്നു ​മാഗ്നറ്റിക് റെസൊണൻസ്​ ഉപയോഗിച്ച് കാൻസർ ബാധിച്ചതും ബാധിക്കാത്തതുമായ കോശങ്ങളെ  തിരിച്ചറിയാൻ  സാധിക്കുമെന്ന് ആദ്യം റിപ്പോർട്ട് ​ചെയ്തത് ​. പിന്നീട് അദ്ദേഹം ​ഈ വിദ്യ ​ആദ്യമായി  മനുഷ്യ​ന്റെ ​ സ്കാനിലേക്ക് വിവർത്തനം ​ചെയ്യുകയും ​ചെയ്തു. ​​ദമാഡിയന്റെ ​ഈ ​യഥാർത്ഥ റിപ്പോർ​ട്ടായിരുന്നു എൻ‌എം‌ആറിനെ ഇന്നത്തെ രീതിയിലേക്ക് വികസിപ്പിക്കാൻ ​നൊബേൽ ലഭിച്ച ​ലൗട്ടർബറിനെ പ്രേരിപ്പി​ച്ചതുതന്നെ . ​എന്നിട്ടും തന്നെ നൊബേലിന്  ​പരിഗണിക്കാത്തതിലുള്ള  ​അമർഷം തീർക്കാൻ  ​ദമാഡിയൻ ​വ്യത്യസ്തമായ ഒരു ​  ​പ്രതിഷേധ രീതിയായിരുന്നു അവലംബിച്ചത്. ന്യൂയോർക്ക്  ടൈംസ് , ദി വാഷിംഗ്ടൺ പോസ്റ്റ് , ലോസ് ഏഞ്ചൽസ് ടൈംസ് ​തുടങ്ങിയ മുൻ നിര  ​അന്താരാഷ്ട്ര പത്ര​ങ്ങളിൽ  അദ്ദേഹം ​ ​തന്റെ സംഭവനകളെക്കുറിച്ചു ഒരു മുഴു പേജ് പരസ്യം തന്നെ നൽകി.ഏറ്റവും ​കുറഞ്ഞത് തുല്യമായ അംഗീകാര​മെങ്കിലും  ​ദമാഡിയ​ന്റെ ​ സൃഷ്ടിക്ക് ​അർഹിക്കുന്നുവെന്ന് ചില ഗവേഷകർക്ക് തോന്നി.​”​ ​ഒരു തിങ്കളാഴ്ച സുപ്രഭാതത്തിൽ ഉറക്കമുണർന്ന്  നോക്കുമ്പോൾ ഞാൻ  ചരിത്രത്തിൽ നിന്നും നിഷ്കരുണം മായ്ച്ചുകളയപ്പെട്ടിരിക്കുന്നു , ​എനിക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു അത് .”, എന്നായിരുന്നു ന്യൂയോർക്ക് ടൈംസിനോട് അദ്ദേഹം പറഞ്ഞത്.


ആർക്കൊക്കെ  സമ്മാനം ലഭിക്കേണ്ടതായിരുന്നു ലഭിക്കരുതായിരുന്നു എന്ന വാഗ്‌വാദത്തിനപ്പുറം , ശാസ്ത്ര നൊബേലുകൾ കേവലം ഒരു വ്യക്തി അല്ലെങ്കിൽ പരമാവധി മൂന്ന് വ്യക്തികൾക്ക്  പ്രതിഫലം  നൽകുന്നതിലേക്ക്  ഒതുക്കപ്പെടുന്നു എന്നതാണ്  പുനർവിചിന്തനത്തിനു വിധേയമാക്കപ്പെടേണ്ട​  ​വിഷയം. ശാസ്ത്ര മുന്നേറ്റങ്ങളും  കണ്ടുപിടിത്തങ്ങളും  ഒരിക്കലും ഒരു ഏകാന്ത പഥികന്റെ ഗവേഷണ സഞ്ചാരത്തിൽ നിന്നുണ്ടാകുന്നതല്ലെന്നുള്ള യാഥാർഥ്യം നിലനിൽക്കെ ഓരോ വർഷവും ഒന്നോ രണ്ടോ മൂന്നോ  ​ഗവേഷകരുടെ പേരിലേക്ക് മാത്രമായി ഇത്തരം പ്രതിഫലങ്ങൾ വ്യക്തിനിഷ്ഠമായി പോകുന്നതിലെ യുക്തി പുനഃപരിശോധിക്കേണ്ടതാണ്. ശാസ്ത്ര ഗവേഷണം ഒരു സംഘടിത പരിശ്രമം ആണ്. അതുകൊണ്ടാണ് ‘ഗവേഷണ സംഘ’ങ്ങൾ രൂപീകരിക്കപ്പെടുന്നത്.   ​ഓരോ ഗവേഷണ ​സംഘത്തിലും ഒരു തലവന് പുറമെ , ​അനവധി ഗവേഷക വിദ്യാർത്ഥികളുടെയും ,​പോസ്റ്റ്‌ഡോക്കുകളുടെയും സാങ്കേതിക വിദഗ്ധരുടെയും ഒരു ​​​വലിയ നിര തന്നെ പ്രവർത്തിക്കാറുണ്ട് . എന്നാൽ ഇത്തരം അംഗീകാരങ്ങൾ ​വരുമ്പോൾ അത് ആ ഗവേഷക സംഘത്തിന്റെ കപ്പിത്താന്റെ പേരിൽ മാത്രമായി ആലേഖനം ചെയ്യപ്പെടുകയാണ് പതിവ് . ജീവിതകാലം മുഴുവൻ  “നൊബേൽ ജേതാവ് ” എന്ന സുവർണ പദവി അവർക്ക് ലഭിക്കും. ആളുകൾ അവരുടെ കീഴിൽ ഗവേഷണം നടത്തുവാൻ തിക്കും തിരക്കും കൂട്ടും. അവരുടെ പ്രഭാഷണങ്ങൾക്ക് വലിയ ഡിമാൻഡും സ്വീകാര്യത ലഭിക്കും.  ഇത് ഒരു മുഖ്യ ഗവേഷകൻ/ഗവേഷക നയിക്കുന്ന ഗവേഷക സംഘത്തിന്റെ കാര്യം .​ മിക്കപ്പോഴും, ​ഒന്നിലധികം ഗവേഷക  ​സംഘങ്ങൾ  ഒരൊറ്റ പ്രോജക്റ്റിൽ സഹകരിക്കു​ന്ന  സാഹചര്യം ഉണ്ട് ​.​ ഉദാഹരണത്തിന് ​ ​2017 ൽ “ഗുരുത്വാകർഷണ തരംഗങ്ങളെ സംബന്ധിച്ച കണ്ടെത്തലുകൾക്ക്”  ഭൗതികശാസ്ത്ര നൊബേൽ ലഭിച്ചത് എടുത്ത് പരിശോധിച്ചു നോക്കുക.  ഈ തരംഗങ്ങൾ രേഖപ്പെടുത്തിയ ലേസർ ഇന്റർഫെറോമീറ്റർ ഗ്രാവിറ്റേഷണൽ-വേവ് ഒബ്സർവേറ്ററി (ലിഗോ / LIGO) പദ്ധതിക്ക് നേതൃത്വം നൽകിയ  റെയ്നർ വെയ്സ്, കിപ് തോൺ, ബാരി ബാരിഷ് എന്നിവർക്കാണ് സമ്മാനം ലഭിച്ചത്.  അതേസമയം ​ലിഗോ  ടീം തങ്ങളുടെ ​ഈ ​കണ്ടെത്തൽ ​പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധത്തിന്റെ രചയിതാക്കളുടെ പട്ടിക  ​​മൂന്ന് ​പേജുകളുണ്ട് ! അതായത് അത്രയും പേരുടെ സംഭാവന ഈ അംഗീകാരത്തിന് പിന്നിലുണ്ടെന്നർത്ഥം. ശാസ്ത്രത്തിനു ഇതുവരെ   ​പിടികൊടുക്കാത്ത  ഹിഗ്സ് ബോസോണിന്റെ പിണ്ഡം കൃത്യമായി കണക്കാക്കിയ​ത് വിശദീകരിക്കുന്ന ​​2015 ൽ പ്രസിദ്ധീകരിക്കപ്പെട്ട ഒരു  ​പ്രബന്ധത്തിൽ  5,154 ​രചയിതാക്കളുണ്ട്. 33 പേജ് ഉള്ള ഈ പ്രബന്ധത്തിൽ 24 പേജോളം ഇതിൽ ഉൾപ്പെട്ടിട്ടുള്ള ഗവേഷകരുടെയും അവർ പ്രതിനിധീകരിക്കുന്ന സ്ഥാപനങ്ങളുടെയും പേരുകളാണ്.

​ഇത്തരം വിമർശനങ്ങളെ നൊബേൽ കമ്മിറ്റി എങ്ങനെ  പ്രതിരോധിക്കുന്നു എന്നതും കൗതുകമുളവാക്കുന്ന കാര്യമാണ്. നൊബേൽ സമ്മാനവുമായി ബന്ധപ്പെട്ട്  ​ആൽഫ്രഡ് നോബലിന്റെ ​വിൽപത്രത്തിൽ പറഞ്ഞിരിക്കുന്ന നിബന്ധനകൾക്ക് ​വിധേയമായി മാത്രമേ  തങ്ങൾ പ്രവർത്തിക്കുന്നുള്ളു എന്നാണ് ഇക്കൂട്ടരുടെ വാദം. ​അങ്ങനെയാണെങ്കിൽ ​”മുൻവർഷത്തിൽ” അതാതു മേഖലയിൽ സുപ്രധാന കണ്ടുപിടിത്തം നടത്തിയ “വ്യക്തിയെ” അംഗീകരിക്കാ​നാണ്  ​വിൽപത്രം ആവശ്യപ്പെടു​ന്നത് .​ അതായത് ഒരു വ്യക്തിക്ക് മാത്രമേ ഒരു മേഖലയിലെ നൊബേൽ സമ്മാനം നൽകാൻ പാടുള്ളു. ഏക പ്രതിഭാ സങ്കല്പം.   എന്നാൽ സമീപകാലങ്ങളിൽ ഇതിൽ നിന്ന് വിഭിന്നമായി ​ നോബൽ കമ്മിറ്റി മൂന്നു പേരെ വരെ ​അവരുടെ സംഭാവനകളുടെ അടിസ്ഥാനത്തിൽ ​അംഗീകരിക്കു​ന്നുണ്ട് . ​അതായത് വിൽപത്രത്തിലെ നിയമങ്ങൾ നിലവിൽ  ലംഘിക്കപ്പെട്ടു  കഴിഞ്ഞു . അങ്ങനെയെങ്കിൽ ഗവേഷണം ഒരു കൂട്ടായ പരിശ്രമമാണെന്ന് അംഗീകരിച്ച്  ​ഒരു പടി കൂടി മുന്നോട്ട് കടന്ന് ഒരു മാതൃക സൃഷ്ടിക്കാൻ തീർച്ചയായും നൊബേൽ കമ്മിറ്റിക്ക് ശ്രമിക്കാവുന്നതേയുള്ളൂ . സമാനമായ ഒരു നിർദേശം സയന്റിഫിക് അമേരിക്കൻ എന്ന ശാസ്ത്ര മാസികയുടെ എഡിറ്റർമാർ  2012 ൽ ​മുന്നോട്ടു വെച്ചിരുന്നു -​ സമാധാന​ത്തിനുള്ള നൊബേൽ ​നൽകുന്നത് പോലെ ​എന്തുകൊണ്ട് ശാസ്ത്ര നൊബേലുകൾ  ഒരു ഗവേഷക സംഘത്തിന് നൽകിക്കൂടാ എന്ന്. മരണാനന്തര ബഹുമതിയായും നൊബേൽ സമ്മാനങ്ങൾ നൽകാറില്ല എന്നതും ശ്രദ്ധേയം. സുപ്രധാനമായ ശാസ്ത്ര സംഭാവനകൾ നടത്തിയാൽ മാത്രം പോരാ , കമ്മിറ്റി പരിഗണിക്കുന്നത് വരെ ജീവിച്ചിരിക്കുന്നെങ്കിൽ മാത്രമേ പരിഗണന ലഭിക്കുകയുള്ളു. റോസലിൻഡ് ഫ്രാങ്ക്ളിന് നൊബേൽ ലഭിക്കാതെ പോയത് അവർ ജെയിംസ് വാട്സൺ, ഫ്രാൻസിസ് ക്രിക്ക്, മൗറിസ് വിൽക്കിൻസ് എന്നിവർക്ക് നോബൽ നൽകുന്നതിന് നാല് വർഷം മുമ്പ് മരണ​പ്പെട്ടതുകൊണ്ടാണെന്ന് ​ കമ്മിറ്റി ചൂണ്ടിക്കാണിക്കുന്നു .​ എന്നാൽ 2011 ൽ വൈദ്യ ശാസ്ത്രത്തിനുള്ള  നൊബേൽ റാൽഫ് സ്റ്റീൻമാന് ​ ​മരണാന്തര നൊബേൽ ആയിട്ടാണ് നൽകിയത്. അവാർഡിന് പരിഗണിക്കപ്പെട്ടുകൊണ്ടിരിക്കുമ്പോൾ മരണപ്പെടുകയാണെങ്കിൽ നൊബേൽ നൽകാൻ നിയമം അനുശാസിക്കുന്നുവെന്ന്  കമ്മിറ്റി ​വാദിച്ചു . നമ്മുടെ മഹാത്മാ ഗാന്ധിക്ക് എന്തുകൊണ്ട് നൊബേൽ നൽകിയില്ല എന്നതിനും ഇതേ ഉത്തരമാണ് നൊബേൽ കമ്മിറ്റി നൽകിയത്. ആ തീരുമാനത്തിൽ പിന്നീട് കമ്മിറ്റി ഖേദം പ്രകടിപ്പിച്ചെങ്കിലും. ഇങ്ങനെ നോക്കുമ്പോൾ  2019 ൽ  രസതന്ത്ര നൊബേൽ ലഭിച്ച 97 കാരനായ ജോൺ ഗൂഡിനഫ് തന്റെ ദീർഘായുസ്സിനോട് തീർച്ചയായും നന്ദി പറയേണ്ടതായി വരും.

Source: Nobel Foundation

ഏക /ഏകാന്ത പ്രതിഭ സങ്കല്പത്തിൽ അധിഷ്ഠിതമായ ശാസ്ത്ര നോബേൽ​ ചരിത്രം ​പരിശോധിച്ചാൽ കാണുന്ന മറ്റൊരു വസ്തുത ഈ പ്രതിഭകൾ മിക്കപ്പോഴും വെളുത്തവരും പുരുഷന്മാരുമാണ് എന്നുള്ളതാണ്. 120 വർഷത്തെ ശാസ്ത്ര​ ​നോബൽ  ജേതാക്കളിൽ മൂന്ന് ശതമാനത്തിൽ താഴെ മാത്രമാണ് സ്ത്രീകൾ, ​അതിൽ തന്നെ കറുത്ത വർഗക്കാരിയായ ​ ഒരു സ്ത്രീക്ക് മാത്രമേ ​നൊബേൽ  ലഭിച്ചിട്ടുള്ളൂ​.​വൈദ്യശാസ്ത്ര  നൊബേൽ  ആകെ 224 വിജയികൾക്ക്  നൽകിയപ്പോൾ  അതിൽ 12 എണ്ണം മാത്രമാണ്  സ്ത്രീകൾക്ക് ലഭിച്ചത്.  രസതന്ത്ര നൊബേലിന്റെ 188 മൊത്തം ജേതാക്കളിൽ 7 സ്ത്രീകളാണ് ഇതുവരെയുള്ളത്. 1901 മുതൽ ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ച 219 ജേതാക്കളിൽ നാല് പേർ മാത്രമാണ് സ്ത്രീകൾ. കഴിഞ്ഞ വർഷം താരതമ്യേന ഭേദപ്പെട്ട ഒരു വർഷമായിരുന്നു ഇക്കാര്യത്തിൽ.  11 നൊബേൽ പുരസ്കാരങ്ങളിൽ 4 എണ്ണം സ്ത്രീകൾക് ലഭിച്ചു. അതിൽ തന്നെ ആദ്യമായി രസതന്ത്ര നൊബേൽ രണ്ടു വനിതകൾക്ക് മാത്രമായി ലഭിച്ചു. എന്നാൽ ഇത്തവണത്തെ ശാസ്ത്ര നോബേൽ പ്രഖ്യാപിച്ചപ്പോൾ അതിൽ സ്ത്രീകൾ ആരും തന്നെ ഇല്ല. ശാസ്ത്ര സംഭാവനകൾ മാത്രം സുതാര്യമായി മാനദണ്ഡമാക്കുന്നിടത്ത്   സ്ത്രീകളെ  പ്രത്യേകമായി പരിഗണിക്കേണ്ടതില്ല . ആത്യന്തികമായി, നൊബേൽ വിജയികളുടെ ലിംഗ ഘടനയുടെ പ്രശ്നം  സാമൂഹികമായ സ്ത്രീ-പുരുഷ ലിംഗ അസമത്വത്തിന്റെ പ്രതിഫലനം ലളിതമായി വിളിച്ചോതുക മാത്രമേ ചെയ്യുന്നുള്ളു .  ശാസ്ത്ര നൊബേൽ ജേതാക്കളിലെ ലിംഗ വിടവ്  ഉടലെടുക്കുന്നത്  ശാസ്ത്ര സാങ്കേതിക മേഖലകളിൽ , പ്രത്യേകിച്ച് അക്കാദമിക് രംഗത്ത് പുരുഷന്മാരെ അപേക്ഷിച്ച് ഇന്നും സ്ത്രീകളുടെ പ്രാതിനിധ്യം  ഇന്നും താരതമ്യേന  കുറവായതുകൊണ്ടാണ്. സ്ത്രീകളായ വിജയികളുടെ എണ്ണവും അതിനാൽ അനുപാതികമായേ പ്രതീക്ഷിക്കേണ്ടതുള്ളൂ. അതുകൊണ്ട് നൊബേൽ സമ്മാനം പ്രഖ്യാപിക്കുന്ന വേളയിൽ മാത്രം  സ്ത്രീകൾക് നൊബേൽ ലഭിക്കുന്നില്ല എന്ന തോന്നൽ  ഈ വിടവ് നികത്താൻ ഇനിയും പരിശ്രമിക്കേണ്ടിയിരിക്കുന്നു എന്നാണ് ഓർമപ്പെടുത്തുന്നത്.  യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോ യുടെ കണക്കു പ്രകാരം 1970 ൽ 8 ശതമാനം സ്ത്രീകൾ ശാസ്ത്ര സാങ്കേതിക അക്കാഡമിക് മേഖലയിൽ ഉണ്ടായിരുന്നപ്പോൾ 2019 ൽ അത് 27 ശതമാനം ആയിട്ടുണ്ട് . ഇനിയും അത് മെച്ചപ്പെടുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ഇതിലും​ ​പരിതാപകരമാണ്കറുത്തവർഗക്കാരായ ജേതാക്കളുടെ  എണ്ണം .നൊബേലിന്റെ 120 വർഷത്തെ ചരിത്രത്തിൽ കറുത്ത വർഗക്കാരായ ഒരാൾക്കും  ശാസ്ത്ര വിഭാഗത്തിൽ സമ്മാനം ലഭിച്ചിട്ടില്ല​.ഈ വർഷം ആദ്യം ​ബെയ്‌റൂട്ടിലെ അമേരിക്കൻ സർവകലാശാല ​പ്രസിദ്ധീകരിച്ച ഒരു  പഠനം കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ലഭിച്ച 141 മുൻനിര ശാസ്ത്ര പുരസ്കാരങ്ങൾ വിശകലനം ചെയ്യുകയും​ , ശാസ്ത്ര രംഗത്തെ പ്രധാന അവാർഡുകളിൽ ഗവേഷണങ്ങൾ  മെച്ചപ്പെട്ട ഗുണനിലവാരം പുലർത്തിയാൽ കൂടി  പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾക്ക് പ്രധാന അവാർഡുകൾ നേടാനുള്ള സാധ്യത വളരെ കുറവാണെന്ന് കണ്ടെത്തി. വ്യവസ്ഥാ​പിതമായ  ​സ്ത്രീപുരുഷ അസമത്വവും വംശീയതയുമെല്ലാം സ്ത്രീകളുടെയും വെള്ളക്കാരല്ലാത്തവരുടെയും നൊബേൽ സമ്മാനങ്ങളിലെ പ്രാതിനിധ്യം തുലാസിലാക്കുന്നു.

Source: UN Women Twitter handle


നൊബേൽ സമ്മാനം ഇത്രയധികം അംഗീകരിക്കപ്പെടുകയും സ്വീകരിക്കപ്പെടുകയും ആഘോഷിക്കപ്പെടുകയും ഇതൊരു വലിയ സംഭവമായി ലോകം മുഴുവൻ കണക്കാക്കപ്പെടുകയും  ചെയ്യുമ്പോഴാണ് ഇത്തരം സമ്മാനങ്ങൾ നിർണയിക്കുന്നതിൽ ഉള്ള അശാസ്ത്രീയതകൾക്കുള്ള  പ്രസക്തി.  വ്യകതിപരമായി നൽകുന്ന ഇത്തരം സമ്മാനങ്ങൾ സാമൂഹിക അംഗീകാരങ്ങൾ കൂടിയാണ്. നിർഭാഗ്യവശാൽ നോബൽ ജേതാക്കൾ പലരും പിന്നീട് കപട ശാസ്ത്രങ്ങളുടെയും വംശീയ വെറിയുടെയും ഒക്കെ വക്താക്കളായത് നമുക്ക് കാണാവുന്നതാണ്.  നൊബേൽ ഡിസീസ് അഥവാ നൊബേലിറ്റിസ് എന്നാണീ പ്രവണതക്ക് പറയുന്നത്. ഉദാഹരണത്തിന്, ട്രാൻസിസ്റ്ററിന്റെ  കണ്ടുപിടുത്തതിന് 1956 ലെ ഭൗതികശാസ്ത്ര സമ്മാനം ലഭിച്ച വില്യം ഷോക്ക്ലി, പിന്നീട വംശീയ വെറിയുടെയും വർഗോന്നതിയുടെയും വക്താവായി.  ആഫ്രിക്കൻ അമേരിക്കക്കാർ ഐക്യു കുറവ് ഉള്ളവരാണെന്നും അവർ  വന്ധ്യംകരിക്കപ്പെടണമെന്നും അദ്ദേഹം വിശ്വസിക്കുകയും വാദിക്കുകയും ചെയ്തു.  ഇതിന് ഉപോൽബലകമായി ആഫ്രിക്കക്കാർ ശരാശരിയേക്കാൾ ബുദ്ധി കുറഞ്ഞവരാണെന്നും ജെയിംസ് വാട്സൺ അവകാശപ്പെട്ടു . 1954 ലെ രസതന്ത്ര നൊബേൽ ലഭിച്ച ലീനസ് പോളിംഗ് വലിയ അളവിൽ (സാധാരണ ഡോസിന്റെ 120 മടങ്) വിറ്റാമിൻ സി കഴിക്കുന്നത്  സ്‌കീസോഫ്രീനിയ, കാൻസർ മുതലായ രോഗങ്ങൾ ശമിപ്പിക്കുമെന്ന്  യാതൊരു ശാസ്ത്രീയ പിൻബലവുമില്ലാതെ വാദിച്ചു. ലോകമെമ്പാടുമുള്ള എല്ലാ ബയോളജി ലാബുകളിലും ഉപയോഗിക്കുന്ന പിസിആർ സൃഷ്ടിച്ചതിന് 1993 ൽ രസതന്ത്ര സമ്മാനം ലഭിച്ച കാരി മുള്ളിസ് ജ്യോതിഷത്തിന്റെ ഒരു വക്താവായി മാറി. ആഗോള താപനം എന്നൊരു പ്രതിഭാസം ഇല്ലെന്ന് വാദിച്ചു.


​ശാസ്ത്ര നൊബേലുകൾ ശാസ്ത്രമൂല്യത്തിന്റെ അവസാന വാക്കാണെന്നും അത് ലഭിക്കുന്ന ഏക പ്രതിഭകൾ ശാസ്ത്രത്തിന്റെ അപ്പോസ്തലന്മാരുമാണെന്ന് കരുതുന്ന ഒരു പ്രവണത​ നമ്മൾ മാറ്റേണ്ടതുണ്ട്. മറ്റേതു മേഖലയിലെയും പുരസ്‌കാരങ്ങൾ നിർണയിൽക്കുന്നതിലെ അപാകതകളും അശാസ്ത്രീയതകളും വൈകല്യങ്ങളും നൊബേൽ സമ്മാനത്തിന്റെ കാര്യത്തിലും ഉണ്ട് എന്ന് മനസ്സിലാക്കേണ്ടതുണ്ട്. 

References:

  1. https://www.smithsonianmag.com/smart-news/the-nobel-gender-gap-widens-as-no-women-awarded-science-prizes-180978835/
  2. https://en.wikipedia.org/wiki/Nobel_disease
  3. The gender gap in highly prestigious international research awards, 2001–2020, https://doi.org/10.1162/qss_a_00148
  4. https://en.wikipedia.org/wiki/Nobel_Prize_controversies
  5. https://www.theatlantic.com/science/archive/2017/10/the-absurdity-of-the-nobel-prizes-in-science/541863/
  6. Combined Measurement of the Higgs Boson Mass in pp Collisions at square root of s=7 and 8 Te with the ATLAS and CMS Experiments, PRL 114, 191803 (2015)

Fighting For A Hand To Hold: A book that unfolds the sufferings of Canadian Indigenous Children under Medical Colonialism.

It is quite fortuitous that on the occasion of Canadian Federal Election, I finished reading” Fighting for a Hand to hold, Confronting medical colonialism against Indigenous children of Canada” written by Samir Shaheen-Hussain. This is a relatively new book published an year ago (September 2020), which I haven’t heard of until I came across Shaheen-Hussain’s interview to New Scientist magazine. The author, Samir Shaheen-Hussain, is a paediatric emergency physician cum indigenous rights activist who played a pivotal role in successful campaign against non-accompaniment rule in Quebec in 2018 (Parents of Indigenous children living in remote areas of Quebec were not allowed to accompany their children when they need emergency medical evacuation). In that interview, he points out that the indigenous children of Canada were used by the Canadian medical establishment, backed by political policies, for scientific experimentation such as tuberculosis treatment, with the fruits of the studies only going to a wider Canadian population while indigenous communities were at the bottom of the list in accessing tuberculosis treatment. They were considered not to be able to be ‘compliant’! Now that hundreds and hundreds of unmarked graves of Indigenous children have been recently discovered in Canada from the sites of former residential schools, mostly run by Catholic churches backed by the government, and that has shocked the entire world and exposed the dark history of Canada, I felt this book was a timely read. The fact that the book is authored by a paediatrician made me think that the book could only be a sort of memoir. However, the author has accounted the real-time experiences from the victims and survivors, insights from peer-reviewed research articles and historical archives, which makes the book richer and its non-linear narrative style makes the readers understand the relevance of the topic even today.

The book is divided mainly into four parts with each part having multiple chapters. The opening part sheds light on the successful #aHandtoHold campaign and the grassroot level collective efforts behind its motive to end the decade-old non-accompaniment rule implemented on Quebec’s indigenous community. These efforts unfolded how Canadian medical field was under the claws of medical colonialism, and that how does it still continue its violent legacy. By the term ‘medical colonialism’ the author describe the genocidal role played by the Canadian health care system in the colonial domination over Indigenous people. The book starts with an individual example from Quebec, to make the reader easy to progress into a bigger picture of the classic, deep rooted colonialism. The author comes across two seriously injured Inuit children who demanded emergency medical beyond their local clinic’s capacity. Accordingly, these kids were airlifted by medical evacuation flight to the Montreal Children’s Hospital, where the Dr. Shaheen-Hussain works. Now the problem comes, their parents are not allowed to accompany them in the same flight. Apparently, the kids reach at the emergency room. They cannot speak any other language other than their native language and there is no translator. This disturbs the author about the parental rights . Their parents were never been consulted for any of the treatments provided nor obtained any consent before any medical procedure, and that these children were sent into trauma as they were left off amidst strangers around and not knowing their language. Later, the author takes the lead to work with the bureaucrats and politicians, however the response was cold. Such initiatives followed by a series of events later, which culminated in the success of #aHandtoHold campaign. At this juncture, the author doesn’t forget to admit to the readers that he is also no different than us, who enjoys all privileges.

After engaging the readers in an active dialogue of how does the medical establishment and the government deals with such scenarios even today, and leaving a message that things like this are not at all a surprise, the author uplifts us to the ‘must read’ parts of the book; part two and three. Second part starts with a thoughtful quote by George Orwell, taken from Animal farm: “All animals are equal , But some animals are more equal than others“. Here, the author describes in detail on the concept of social determinants of health, equality and equity, also discussing their limitations. It makes the readers understand how the “causes of causes” allowed the practice of indigenous people to be marginalised in health care persist for so long due to systemic racism and colonial policies rooted in capitalism. A social-justice approach is used to explain how the government’s non-accompaniment policy, though equally applied to every children, had inequitable consequences on indigenous children, stemming from the underlying inequalities in their basic life. It is quite clear that colonialism was always the mediator in separating indigenous children from their communities, in a most ‘rational’ way in the label of residential schools and later the contemporary child welfare system and now the foster care system, with the trauma being infiltrated to several generations. By discussing equality and equity, and clearly defining various type of racism that have been used by us interchangeably, Fighting for a Hand to Hold chronicles how structural racism works in health care, including in medical training. Shaheen-Hussain points out that even today, women and transgender community are underrepresented in clinical trials generating a gender-based data gaps that continue to be ignored by the medical establishment, and the same applies to racialized people.

The third part is heavily interwoven with history, on the multiple ways that indigenous children have been harmed at the residential schools (that was “supposed to be” for the welfare of indigenous children) by Canadian medical professionals, sponsored by colonial policy of the government, corporates, bureaucrats and institutionalised racism. The most painful read is regarding how unethical medical experiments were conducted on these children. At one point he says:

“Residential schools became social and scientific “laboratories” with the children serving as “experimental materials”. In 1948, with the full support of the Department of Indian Affairs and Dr. Percy Moore at Indian Health Service (in the Department of National Health and Welfare), Pett sought to assess the impacts of malnutrition firsthand and initiated a series of experiments based on the diets of almost one thousand Indigenous students at six residential schools across the country”

Nutrition scientists considered malnourished children at Indian Residential Schools as perfect experimental materials, and the worst part was that they were further subjected to malnourishment ‘to create a baseline’ for their studies. Author also discusses how unethical medical experiments on Tuberculosis, skin grafting and other blood works were performed on the children in residential schools and that they were not benefitted. Once died, the bodies of the children were mostly not handed over to the parents but were used for autopsy and further studies without the consent of the families. To exemplify this, the author shares an instance happened to an indigenous mother. An autopsy was performed on her adolescent son, against her disapproval. The mother figured this out by happenstance from one of the staff members of the funeral home. After burial, the mother later learned that the medical team had removed her son’s brain for running various tests. Finally, after lots of fights, she retrieved that brain and she had to do wait until the snow to be thawed to do a decent reburial.Eugenics and ‘purity’ are also being discussed, and it was not too long back that it was among the indigenous people of Canada, as recent as 1970s. It is shown that ‘hundreds to thousands of indigenous women were coercively sterilized up until the 1970s outside of Alberta and British Columbia. The book also shed light on how mining, corporates, Christian missionaries joined hands in this mission and the message was to ‘civilize the wild, barbaric heathen Indians’ and was violently and enthusiastically carried out by aggressive racist officers.

In the last part, Shaheed-Hussain describes the mass separation of indigenous children through foster care, which still happens today. Not unlike the experience of residential schools, these children placed with white foster parents were often abused and suffered from identity dilemma, low self-esteem, addictions, lower levels of education and unemployment. The author leaves an eye opening thought that the reality is colonial governments have little interest in ending injustices they’ve created and maintained because they profit from them so significantly, also citing an instance of present Prime Minister of Canada, Justin Trudeau’s response. In short, Fighting for a Hand to Hold deserves a broad readership among those who all are compassionate and are willing themselves for reconciliation, non-Indigenous medical professionals, politicians, social workers, and of course the youth, and that all must raise voices for decolonising health care. Now that from this year onwards Canada is observing holiday on National Day for Truth and Reconciliation on 30th September to honour the lost children and survivors of residential schools, their families and communities, let’s recall Malcolm X’s words here:

” If you stick a knife in my back nine inches and pull it out six inches, that’s not progress. If you pull the way out, that’ s not progress. The progress comes from healing the wound that the blow made”

സുരലോക ജലധാര ഒഴുകിയൊഴുകി…

ആ ഇരമ്പൽ ഇപ്പോഴും കാതുകളിലുണ്ട്. ഓരോ സെക്കന്റിലും 24 ലക്ഷം ലിറ്റർ വെള്ളം പാറക്കെട്ടുകളിൽ തട്ടിത്തെറിച്ചങ്ങനെ ഒഴുകുകയാണ്. വെള്ളിച്ചില്ലും വിതറി, തുള്ളി തുള്ളി ഒഴുകും ,പൊരി നുര ചിതറി എന്ന് ബിച്ചു തിരുമല ഒരു പാട്ടിൽ വർണിക്കുന്നതുപോലെ.വടക്കെ അമേരിക്കയുടെയും കാനഡയുടെയും അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന, 58 കിലോമീറ്റര്‍ ഒഴുകി അമേരിക്കയുടെയും കാനഡയുടെയും അതിര്‍ത്തിയിലെത്തി , ​കുതിരലാടത്തിന്റെ ആകൃതിയി​ൽ
53 മീറ്റർ താഴേക്ക് പതിക്കുന്ന നയാഗ്ര, ഒഴുകി പോകുന്ന വെള്ളത്തിന്റെ അളവ് കണക്കിലെടുത്താല്‍, ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമാണ്. കുട്ടിക്കാലം മുതൽക്കു തന്നെ പത്രങ്ങളിലും ടി വി യിലെ യാത്രാവിവരണങ്ങളിലൂടെയും ഒരുപാട് കേട്ടറിഞ്ഞിട്ടുള്ളതാണ് ലോകത്തിലെ ഏറ്റവും പ്രസിദ്ധമായ ഈയിടത്തെപ്പറ്റി.​ ​പ്രകൃതി ഒരുക്കിയ വിസ്മയങ്ങൾ എപ്പോഴും അത്ഭുതപ്പെടുത്താറുണ്ടെന്നിരിക്കെ കാനഡയി​ലായിരിക്കുമ്പോൾ നയാഗ്ര വരെ പോയി അതൊന്ന് നേരിൽ കാണാതെ ഇരിക്കുന്നതെങ്ങനെ ? അതുകൊണ്ട് തന്നെ കാൾഗരിയിൽ നിന്നും 3250 കിലോമീറ്റർ ദൂരെയുള്ള നയാഗ്ര വരെ പോകാൻ കാരണം മറ്റൊന്നായിരുന്നില്ല.

കാർ പാർക്ക് ചെയ്ത് നടക്കുമ്പോൾ ഏകദേശം ഒരു കിലോമീറ്റർ ചുറ്റളവിൽ തന്നെ​ ​ഒരു മൂടൽ മഞ്ഞിന്റെയും ചാറ്റൽ മഴയുടെയും പ്രതീതി നയാഗ്ര സൃഷ്ടിക്കുന്നുണ്ട്. ദൂരെ നിന്നുമുള്ള ആദ്യ കാഴ്ചയിൽ തന്നെ ​എത്ര നോക്കിനിന്നാലും മതിയാവാത്ത ​ഒരു മായാ വിസ്മയമായങ്ങനെ നിൽക്കുകയാണ് നയാഗ്ര . കണ്ണെടുക്കാതെ അല്പസമയം നോക്കിയങ്ങനെ നിൽകുമ്പോൾ സ്ലോ മോഷനിൽ ആണോ എന്നുപോലും തോന്നുന്ന പച്ചകലർന്ന നീല നിറത്തിലുള്ള ജലപ്രവാഹവും, വെയിലെഴുതുന്ന ​മഴവില്ലും​,​ ​ഇരമ്പുന്ന ശബ്ദവും, വെള്ളക്കണികകൾ അന്തരീക്ഷത്തിൽ തീർക്കുന്ന പുകമറയും . പ്രകൃതി ഒരുക്കുന്ന ഒരു താളമേളം തന്നെ.

​കുറച്ചുകൂടി അടുത്തെത്തിയപ്പോൾ നദിയുടെ കരയിലൂടെ സുരക്ഷിതമായി നടക്കാൻ ഹാൻഡ് റെയിലുകൾ പിടിപ്പിച്ച നടപ്പാത. അരികിലെല്ലാം മനോഹരമായ പൂച്ചെടികൾ, പുൽത്തകിടികൾ , കുളിരാടി നിൽക്കുന്ന മേപ്പിൾ മരങ്ങൾ, നദിക്കരയിൽ ചാഞ്ഞു നിൽക്കുന്ന ആപ്പിൾ മരങ്ങൾ . അതിനിടയിൽ നിന്നും തങ്ങളുടെ സാന്നിധ്യം അറിയിച്ചുകൊണ്ടുള്ള ചീവീടുകളുടെ കച്ചേരിയും.​അപരിചിതരായ ഒരുപാട് ആളുകൾ , പല രാജ്യങ്ങളിൽ നിന്നും, പല സംസ്കാരമുള്ളവർ. എല്ലാവരുടെയും ലക്‌ഷ്യം ഒന്ന് മാത്രം. നയാഗ്ര എന്ന വിസ്മയം കാണണം, മതിമറന്ന് ആസ്വദിക്കണം. നദിയുടെ മറുവശത്തുള്ള ഒബ്‌സർവേഷൻ ഡെക്കിൽ ഒട്ടനവധി അമേരിക്കക്കാരും കാണാൻ വന്നുകൊണ്ടിരിക്കുന്നു. കോവിഡ് മഹാമാരിക്കാലം ആയതുകൊണ്ടായിരിക്കാം നദിക്കു കുറുകെയുള്ള പാലത്തിലൂടെ സന്ദർശകരെ അമേരിക്കയുടെ ഭാഗത്തേക്കും തിരിച്ചും അനുവദിക്കുന്നുണ്ടായിരുന്നില്ല . ആകെ മൂന്ന് വെള്ളച്ചാട്ടങ്ങളാണ് ഇവിടെയുള്ളത്. രണ്ടെണ്ണം അമേരിക്കയുടെ ഭാഗത്തും ഒരെണ്ണം കാനഡക്കും. കാണാനുള്ള അഴകും തലയെടുപ്പും വെച്ച് നോക്കുമ്പോൾ വലിയ വെള്ളചാട്ടം കാനഡ ഭാഗത്തായതുകൊണ്ട് കാനഡയിലാണെന്നുള്ള ഒരഹങ്കാരം ഇല്ലോളം തോന്നാതിരുന്നില്ല.

കരയിൽ നിന്നുമുള്ള ദൂരക്കാഴ്ച കൺ നിറയെ കണ്ടു കഴിഞ്ഞാൽ അടുത്തതായി നദിയിലൂടെ ബോട്ടിൽ താഴെ വരെ പോയി നേരിട്ട് അടുത്ത് നിന്നും നോക്കിക്കാണുന്ന ചടങ്ങാണ്. ഇതിനായി അമേരിക്കക്കാർക്കും കാനഡക്കാർക്കും പ്രത്യേകം പ്രത്യേകം ബോട്ടുകൾ സജ്ജീകരിച്ചിട്ടുണ്ട് . ബോട്ടിൽ കയറാൻ ക്യൂവുമുണ്ട്. ക്യൂ തെറ്റിച്ച് ഇടിച്ചു കയറാന്‍ ആരും പരാക്രമം കാണിക്കുന്നതായി കണ്ടില്ല . ആളുകളെല്ലാം ക്ഷമയോടെ , ആകാംക്ഷാഭരിതരായി മര്യാദയോടെ നിൽക്കുന്നു . ബോട്ടുയാത്രയുടെ ആകർഷക ഘടകം രണ്ടു രാജ്യങ്ങളുടെയും സന്ദർശകർക്ക് പ്രത്യേക നിറമുള്ള മഴക്കോട്ടുകളാണ് സംഘാടകർ ധരിക്കാൻ നൽകുന്നെന്നുള്ളതാണ് . അമേരിക്കക്ക് നീലയും കാനഡാക്ക് പിങ്ക് നിറവും. പോഞ്ചോ എന്നാണത്രെ ഇതിനു പറയുന്നത്. വെള്ളച്ചാട്ടത്തിന് അടുത്തെത്തുമ്പോള്‍ നനയാൻ 100 ശതമാനം സാധ്യതയുള്ളതിനാൽ ഒരു പരിധിവരെയെങ്കിലും വസ്ത്രം നയാതിരിക്കാനാണ് ഈ പോഞ്ചോ .അമേരിക്കൻ ഭാഗത്തു നിന്നും വരുന്ന രണ്ടു നിലയുള്ള വലിയ ബോട്ടിനു “maid of the mist” എന്നാണ് പേര്, മൂടൽമഞ്ഞിന്റെ തോഴിയെന്നൊക്കെ വേണമെങ്കിൽ മലയാളത്തിൽ വിശേഷിപ്പിക്കാം. എന്തായാലും, ഈ തോഴി 1846 മുതൽ സന്ദർശകരെ സേവിക്കുന്നുണ്ട് എന്നാണ് ചരിത്രം. 2013 വരെയും തോഴി തന്നെയാണ് അമേരിക്കയിലെയും കാനഡയിലെയും സന്ദർശകരെ സഹായിച്ചിരുന്നത് . 2014 മുതലാണ് കാനഡയുടെ hornblower cruise പ്രവർത്തനം ആരംഭിച്ചത്. മലയാളത്തിൽ വേണമെങ്കിൽ നമുക്കവനെ കുഴൽമുഴക്കി എന്നൊക്കെ ഒരു ചേഞ്ചിന് വിളിക്കാം. സന്ദർശകരെ വെള്ളച്ചാട്ടത്തിനു തൊട്ടുമുമ്പിൽ വരെ എത്തിച്ചു തിരിച്ചെത്തിക്കുന്നത് ഇവനും തോഴിയും തമ്മിലുള്ള ഒരു ധാരണയുടെ അടിസ്ഥാനത്തിലാണ്. ഒന്നിടവിട്ട് രണ്ടുപേരും കൊടുങ്കാറ്റിൽ പെട്ട കപ്പൽ പോലെ ആടിയുലഞ്ഞു മന്ദം മന്ദം വെള്ളച്ചാട്ടത്തിന്റെ അടുത്തേക്ക് . മുകളിൽ നിന്ന് നോക്കുമ്പോൾ കാണാൻ കൗതുകമുള്ള ഒരു കാഴ്ചയാണ് നീലയും പിങ്കും വേഷധാരികളെയും വഹിച്ചു ഇവർ ഊളിയിട്ടു പോകുന്നത് . ആളുകളുടെ ആവേശം വലിയ ശബ്ദങ്ങളായി വെള്ളച്ചാട്ടത്തിന്റെ ഇരമ്പലിൽ ഒന്നുമില്ലാതായി അലിഞ്ഞുപോകുന്ന പ്രതീതി. കാനഡയുടെ പതാകയും വഹിച്ചുള്ള ബോട്ട് അമേരിക്കയുടെ ഭാഗത്തുള്ള വെള്ളച്ചാട്ടത്തിന് അരികിലൂടെ മെല്ലെ നീങ്ങി പിന്നീട് കാനഡ ഭാഗത്ത് കുതിരലാടം പോലെയുള്ള വെള്ളച്ചാട്ടത്തിനെ ലക്ഷ്യമാക്കി മുമ്പിലേക്ക്. ബോട്ടിലെ സഞ്ചാരികളെല്ലാം വലിയ ആവേശത്തിമിർപ്പിലും. “അതിനടുത്തെത്തിയാ എന്റെ സാറേ ചുറ്റുമുള്ളതൊന്നും കാണൂല ” പ്രതിഭാസത്തിൽ വലിയ മുരൾച്ചയോടെ താഴേക്കുവീഴുന്ന തണുത്ത ജലം അടുത്തുചെല്ലുമ്പോള്‍ നമ്മളെയാകെ നനച്ചുകളയും. വെള്ളച്ചാട്ടം ‘കാണുക’ മാത്രമല്ല ‘അനുഭവിക്കുക’യും വേണമല്ലോ ! എന്തായാലും മൂടല്‍മഞ്ഞുപോലെയുള്ള ആ അന്തരീക്ഷത്തിൽ .’കാണൽ’ ഒന്നും വ്യക്തമായി നടന്നില്ലെങ്കിലും നല്ലവണ്ണം ‘അനുഭവിച്ചു’ എന്ന് വേണം പറയാൻ .തണുത്ത വെള്ളത്തുള്ളികള്‍ മുഖത്ത് ഏറ്റുവാങ്ങി അത്ഭുതസ്തബ്ധരായി ആളുകളങ്ങനെ നില്‍ക്കുന്നു. നയാഗ്രയുടെ ഗാംഭീര്യം ശരിക്കും അനുഭവിച്ചറിയുന്നപോലെ .ചിലർ അതിനിടക്ക് പറന്നുപോകാതെ ബദ്ധപ്പെട്ട് ബോട്ടിന്റെ റെയിലിൽ പിടിച്ചു നിൽക്കുന്നു. മറ്റു ചിലരാണെങ്കിൽ വശ്യമനോഹരമായ ഈ കാഴ്ച കാമറയിൽ ഒപ്പിയെടുക്കാനുള്ള ശ്രമം. സ്വൈര വിഹാരം നടത്തുന്ന വെള്ളപ്പറവകളും, ഇടയ്ക്കിടെ വെയിൽ തൊട്ടും തഴുകിയും പോകുന്ന മുറക്ക് ഒളിചുകളിക്കുന്ന മാരിവില്ലും . അനുസ്യൂതം ഒഴുകിവീഴുന്ന വെള്ളച്ചാട്ടത്തിന്റെ അനിര്‍വചനീയമായ ഈ സൗന്ദര്യം സഞ്ചാരികള്‍ക്ക് ആസ്വദിക്കാന്‍ ഇരു രാജ്യങ്ങളിലെയും ഭരണകൂടങ്ങൾ ഒത്തൊരുമിച്ചു വേണ്ടുവോളം സൗകര്യമൊരുക്കിയിട്ടുണ്ടെന്നുള്ളതു എടുത്തു പറയേണ്ടതാണ്.

ബോട്ടുയാത്ര കഴിഞ്ഞു തിരിച്ചെത്തുമ്പോൾ വല്ലാത്തൊരു സാഫല്യം ആണ് തോന്നിയത്. ഇട്ടിരിക്കുന്ന പോഞ്ചോ റീസൈക്കിൾ ചെയ്യാൻ നൽകുകയോ നയാഗ്രയുടെ സ്മരണാർത്ഥം കൂടെ കൂട്ടുകയോ ചെയ്യാം . വ്യക്തമായ മാലിന്യ നിർമാർജന പദ്ധതിയുള്ളതുകൊണ്ടാവണം ഇത്രയധികം സന്ദര്ശകരുണ്ടായിട്ടും ആ പരിസരം മുഴുവനും വൃത്തിയും വെടിപ്പുമായി സൂക്ഷിച്ചിട്ടുണ്ട്. ആളുകളുടെ സാമൂഹ്യബോധവും ഒരു ഘടകമായിരിക്കാം. നയാഗ്രയില്‍ ടൂറിസ്റ്റ് സീസണ്‍ ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയാണ്. അത് കഴിയുമ്പോള്‍ വെള്ളത്തിന്റെ ഒഴുക്കിന്റെ നിയന്ത്രണം ന്യൂയോര്‍ക്കിലെയും ഒന്റാറിയോവിലെയും വൈദ്യുതി ബോർഡുകൾക്കാണ് .

നയാഗ്രൻ കാറ്റേറ്റ് ഒരു ദിവസം മുഴുവനും അവിടെ ചെലവഴിക്കണമെന്നുണ്ടായിരുന്നെങ്കിലും സമയത്തിന്റെ അപര്യാപ്തത മൂലം അടുത്ത സീസണിൽ വിശദമായി വരണമെന്ന് മനസ്സിലുറപ്പിച്ചു നയാഗ്രയുടെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച കേ. ആർ വിജയയുടെയും സായിപ്പിന്റെയും “സുരലോക ജലധാര ഒഴുകിയൊഴുകി ള ള ള .. ള ള ള ..”യും മൂളിക്കൊണ്ട് അങ്ങനെ തിരിച്ച് കാൾഗരിയിലേക്ക് . ആ ഒരു അപൂർണത മടക്കയാത്രയിൽ തെല്ലും അലട്ടാതിരുന്നില്ല . ആഗ്രഹങ്ങളും യാഥാർഥ്യങ്ങളും ദ്വന്ദ്വ യുദ്ധത്തിലായിരിക്കുന്നിടത്തോളം ഈ തോന്നലിനു പ്രത്യേകിച്ച് പുതുമയൊന്നുമില്ലെങ്കിലും. എന്തായാലും ഈ കുറിപ്പെഴുതുമ്പോഴും ചിത്രങ്ങൾ പങ്കുവെക്കുമ്പോഴും ആ ഇരമ്പലും ദൃശ്യചാരുതയും മനസ്സിൽ ഇന്നലെയെന്നപോലെ തങ്ങി നിൽക്കുന്നു.
” വെയില്‍ വെള്ളത്തിലെന്ന പോലെ നീ എന്നില്‍ പ്രവേശിച്ചു. മഞ്ഞ്, ഇലയില്‍ നിന്നെന്ന പോലെ തിരിച്ചു പോവുകയും ചെയ്തു. എങ്കിലും നന്ദിയുണ്ട് നിന്നോട്.. ഈ കെട്ടിക്കിടപ്പിനെ കുറഞ്ഞ നേരത്തേക്ക്, നീ സ്ഫടികമെന്നു തോന്നിച്ചു.” എന്ന് കവി വീരാൻ കുട്ടി എഴുതിയ പോലെ…